പഠിച്ചു മിടുക്കരാകാം

ഇത് അറിവ്‌ പങ്കുവെക്കാനുള്ള ഒരു വേദിയാണ്.നിങ്ങള്‍ക്ക് അറിയാന്‍ ആഗ്രഹമുള്ള പഠനസംബന്ധമായ ഏതു വിഷയവും ഇവിടെ കമന്റ് ചെയ്താല്‍ മതി.ഞാന്‍ പരമാവധി വേഗത്തില്‍ ആ വിഷയത്തില്‍ പ്രതികരിക്കാം. കൂടാതെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കൂടി പറയണേ.....

നമുക്കും റോബോട്ടിക്സ് പഠിക്കാം’


അദ്ധ്യായം 1

കഴിഞ്ഞ പോസ്റ്റിലൂടെ റോബോട്ടിക്സിനെ കുറിച്ചും റോബോട്ടുകളെ കുറിച്ചുമൊക്കെ ഞാന്‍ പറഞ്ഞിട്ടുണ്ട്.വീണ്ടും ഞാന്‍ ആ കാര്യങ്ങള്‍ വീണ്ടും ആവര്‍ത്തിച്ച് വിരസത ഉണ്ടാക്കുന്നില്ല.’റോബോട്ടിക്സ്’ എന്ന ആ പോസ്റ്റ്‌ എല്ലാവരും വായിച്ചിരിക്കും എന്ന് കരുതുന്നു.നമുക്ക്‌ വിഷയത്തിലേക്ക് നേരിട്ട് കടന്നു ചെല്ലാം.
റോബോട്ടിക്സ് പഠിക്കുക എന്നതുകൊണ്ട് നാം ഉദ്ദേശിക്കുന്നത്,നമുക്ക്‌ സ്വന്തമായി ഒരു റോബോട്ടിനെ ഉണ്ടാക്കുക,അതിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി അവയെ കൂടുതല്‍ മികവുറ്റതാക്കുക എന്നത് തന്നെയാണ്.നമ്മുടെ ഒരു സൃഷ്ടി പ്രവര്‍ത്തി പഥത്തില്‍ എത്തി വിജയശ്രീലാളിതനായി മടങ്ങുമ്പോള്‍ നമുക്ക്‌ ഉണ്ടാകുന്ന സന്തോഷം മറ്റൊരു സന്ദര്‍ഭത്തിലും ലഭിക്കുകയില്ല.പക്ഷെ നമുക്ക്‌ വിഷയത്തില്‍ നല്ല അറിവും ക്ഷമയും നിശ്ചയദാര്‍ഢൃവും അത്യാവശ്യമാണ്. അല്ലെങ്കില്‍ നമ്മുടെ ഈ ശ്രമം പളിപ്പോവുക തന്നെ ചെയ്യും. നമുക്ക്‌ നാം റോബോട്ടിനെ നിര്‍മിക്കും എന്ന ഉറച്ച വിശ്വാസത്തോടെ മുന്നോട്ടു നീങ്ങാം.
റോബോട്ട് എന്നാല്‍ നമ്മുടെ സഹായി ആയി വര്ത്തിക്കുന്ന ഒരു ‘മെക്കാനിക്കല്‍ സ്ട്രക്ചര്‍’ ആണ്.നമുക്ക് റോബോട്ടിനെ പല രൂപത്തിലും ഉണ്ടാക്കാം ,അത് നമ്മുടെ ഇഷ്ടമാണ്.പക്ഷെ നാം രൂപത്തില്‍ നല്‍കുന്ന ഓരോ ഭാഗതതിനും  പ്രവര്‍ത്തി ചെയ്യുന്നതിനാവശ്യമായ ആകൃതിയും,അതിനുള്ള മേക്കാനിസവും അതിനെ നിയന്ത്രിക്കുവാനുള്ള കഴിവും റോബോട്ടില്‍ ഉള്കൊള്ളിച്ച്ചിരിക്കണം.ഇതിനു ഏറ്റവും നല്ല മാര്‍ഗം എന്നത്‌ അവയുടെ ഭാഗങ്ങളെല്ലാം വെവ്വേറെ നിര്‍മിച്ച് അവസാനം കൂട്ടിച്ച്ചെര്‍ക്കുന്നതായിരിക്കും.ഇങ്ങനെ ചെയ്യുമ്പോള്‍ നമുക്ക്‌ എളുപ്പത്തില്‍ റോബോട്ടിന്റെ പ്രവര്‍ത്തനത്തെ മനസിലാക്കാനും, തെറ്റുകള്‍ തിരുത്തുവാനും എളുപ്പമായിരിക്കും.ഈ രീതിയില്‍ റോബോട്ടുകളെ ഉണ്ടാക്കുന്ന രീതിയെ നാം ‘ബില്‍ഡിംഗ് ബ്ലോക്ക്‌ രീതി ‘എന്ന് പറയുന്നത്.നാം ഇവിടെ അവലംബിക്കുന്നതും ഈ രീതി തന്നെയാണ്. 
മുന്‍പ്‌ സൂചിപ്പിച്ചത് പോലെ റോബോട്ടുകള്‍ എന്നത് ഇലക്ട്രോണിക്സ്, മെക്കാനിക്കല്‍ ഡിസൈന്‍,നിയന്ത്രണ (പ്രോഗ്രാമുകള്‍ വഴി ) സംവിധാനം എന്നിവയുടെ സംയോജിത രൂപമാണ്.അതുകൊണ്ട് തന്നെ ഈ വിഷയങ്ങളിലെ അറിവ്‌ ഇവിടെ അത്യാവശ്യമാണ് താനും.നിങ്ങള്‍ക്ക്‌ ഈ വിഷയങ്ങളില്‍ വലിയ അറിവില്ല എങ്കില്‍ പേടിക്കുകയൊന്നും വേണ്ട, ഞാന്‍ ഓരോ വിഷയവും എളുപ്പത്തില്‍ തുടര്‍ പോസ്റ്റുകളിലൂടെ ഇവിടെ വിശദമാക്കും.
നാം ഒരു റോബോട്ടിനെ ഉണ്ടാക്കുന്നു എന്ന് കരുതുക.അതിനു ഏതെല്ലാം ഭാഗങ്ങള്‍ ഉണ്ടാകണം ? പൂര്‍ണ്ണ സജ്ജമായ ഒരു റോബോട്ടിന് പ്രധാനമായും താഴെ പറയുന്ന സവിശേഷതകള്‍  അല്ലെങ്കില്‍ ഭാഗങ്ങള്‍ ഉണ്ടാകും.
  •    റോബോട്ടിന്റെ സഞ്ചാര വഴിയിലെ തടസങ്ങള്‍ തിരിച്ചരിയാനും അവയില്‍ തട്ടാതെ ചലിക്കാനുമുള്ള ഗ്രാഹികള്‍ അഥവാ സെന്‍സറുകള്‍
  •   റോബോട്ടിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുനാനും ഏകോപിപ്പിക്കുവാനും ഉള്ള സംവിധാനങ്ങള്‍ അഥവാ  പ്രോസസറുകള്‍
  •     റോബോട്ടിന്റെ ചലനത്തിനാവശ്യമായ കാലുകള്‍ അല്ലെങ്കില്‍ വീലുകള്‍,ജോലി ചെയ്യുവാനുള്ള കൈകള്‍ ,ഗ്രിപ്പരുകള്‍ തുടങ്ങിയവ,ഇവയെ നാം മോട്ടോറുകള്‍ വച്ചാണ് നിയന്ത്രിക്കുന്നത്.
  •   ദൂരം ,വസ്തുക്കളുടെ സ്ഥാനം എന്നിവ നിര്നയിക്കുന്നതിനാവാശ്യമായ ഉപകരണങ്ങള്‍.സോണാര്‍     (SONAR),സ്വിച്ചുകള്‍ തുടങ്ങിയവയാണ് ഇതിനായി ഉപയോഗിക്കുന്നത്.
  •        ശബ്ദം പുറപ്പെടുവിക്കുവാനുള്ള സംവിധാനങ്ങള്‍.
  •       കണ്ണുകള്‍ അല്ലെങ്കില്‍ കാഴ്ച്ച നല്‍കുന്നതിന്‍ ആവശ്യമായ വിഷന്‍ സെന്‍സറുകള്‍.
 s
റോബോട്ടിന്റെ രൂപം,വസ്തുക്കളെ ഉയര്‍ത്താനും വഹിക്കുവാനും ഒക്കെയുള്ള സംവിധാനങ്ങള്‍ എന്നിവ നാം മെക്കാനിക്കല്‍ ഡിസൈന്‍ ഉപയോഗിക്കുന്നു.റോബോട്ടിന്റെ ചലനങ്ങള്‍ സാധ്യമാക്കുന്നതും നാം ഈ വിദ്യ ഉപയോഗിച്ചു തന്നെയാണ്.നാം മെക്കാനിക്കല്‍ ഡിസൈന്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന ഭാഗങ്ങളെ പ്രവര്ത്തിപ്പിക്കുന്നതിനാവശ്യമായ സര്‍ക്യൂട്ടുകള്‍ രോബോട്ടിനകത്ത് നാം നല്‍കണം.ഇതിനു ഇലെക്ടോണിക്സിനെ നാം ആശ്രയിക്കുന്നു.ഈ ഇലക്രോണിക് സര്‍ക്യൂട്ടുകളെ നിയന്ത്രിക്കുന്നത് റോബോട്ടിന്റെ ബുദ്ധി അഥവാ പ്രോസസറുകള്‍ ആണ്.പ്രോസസരുകളെ നാം രോബോട്റ്റ്‌ ഓരോ സന്ദര്‍ഭത്തിലും നേരിടുന്ന വെല്ലുവിളികളും അവയെ തരണം ചെയ്യാനുള്ള മാര്‍ഗങ്ങളും പറഞ്ഞുകൊടുത്ത് സജ്ജരക്കിയിരിക്കണം. പ്രോസസരുകല്ക് ഈ കാര്യങ്ങള്‍ പറഞ്ഞു കൊടുക്കുന്നത് അവയുടെ പ്രോഗ്രാമുകള്‍ വഴിയാണ്.ഈ സന്ദര്‍ഭത്തില്‍ നാം പ്രോഗ്രാമിംഗ് ഭാഷകളെ ആശ്രയിക്കേണ്ടി വരും.
കൂടാതെ,നമുക്ക്‌ അല്പം കരവിരുതും കൈക്കരുത്തും ഇവിടെ അത്യാവശ്യമാണ്.റോബോട്ടിന്റെ മെക്കാനിക്കല്‍ ഭാഗങ്ങള്‍ അതായത്‌ പുറം കവര്‍ ,ടയറുകള്‍,തുടിയവ ഉണ്ടാക്‌ുവാന്‍ നാം കുറെ പണിപ്പെടേണ്ടി വരും.അതൊഴിവാക്കാന്‍ പണി ഉപകരങ്ങളില്‍ ചെറിയ അറിവും പ്രയോഗവും അറിഞ്ഞിരിക്കേണം. ഉദാഹരണത്തിന് നമുക്കിപ്പോള്‍ ഒരു അലുമിനിയം ഷീറ്റില്‍ നിന്നും വൃത്താകൃതിയില്‍ ഒരു കഷ്ണം വേണം എങ്കില്‍ അത മുരിച്ച്ചെടുക്കുവാന്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.അതിനു ഷീറ്റ് മെറ്റല്‍ ജോലിയിലെ ഉപകരണങ്ങളും അവയുടെ ഉപയോഗവും അറിയണം.........
                                          ( തുടരും )
പോസ്റ്റ്‌ വായിച്ച് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സംശയങ്ങളും കമന്റുകള്‍ വഴി പറയണേ.........
അടുത്ത പോസ്റ്റ്‌  “ റോബോട്ടിന്റെ ആന്തരിക ഘടന ”,ഉടന്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

4 comments:

dreamer പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
dreamer പറഞ്ഞു...

കൊള്ളാം അരുണ്‍, ആര്കെങ്കിലും പ്രചോദനം ആകുമെന്ന് കരുതുന്നു

Naveen പറഞ്ഞു...

ഈ ബ്ലോഗ്‌ ഞാന്‍ ആദ്യമായി കാണുകയാണ്..
computerine കുറിച്ച് ഈ ബ്ലോഗില്‍ പരാമര്‍ശിച്ചിട്ടുണ്ടോ ?
എന്തായാലും , ആശംസകള്‍..പുതിയ റോബോട്ടുകളെപ്പറ്റി ഉള്ള ലേഖനത്തിന്..

ശിഖണ്ഡി പറഞ്ഞു...

താങ്ക്സ്..സ്വന്തമായി ഒരു റോബോട് ഉണ്ടെങ്കില്‍..
ശ്രമം തുടരട്ടെ... ആശംസകള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ