പഠിച്ചു മിടുക്കരാകാം

ഇത് അറിവ്‌ പങ്കുവെക്കാനുള്ള ഒരു വേദിയാണ്.നിങ്ങള്‍ക്ക് അറിയാന്‍ ആഗ്രഹമുള്ള പഠനസംബന്ധമായ ഏതു വിഷയവും ഇവിടെ കമന്റ് ചെയ്താല്‍ മതി.ഞാന്‍ പരമാവധി വേഗത്തില്‍ ആ വിഷയത്തില്‍ പ്രതികരിക്കാം. കൂടാതെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കൂടി പറയണേ.....

നമുക്കും റോബോട്ടിക്സ് പഠിക്കാം-അധ്യായം 8

ഡയോഡുകള്‍ 

വസ്തുക്കളെ അവയുടെ വിദ്യുത് ചാലകത അഥവാ ഇലക്ട്രിക് കണ്ടക്ടിവിടിയുടെ അടിസ്ഥാനത്തില്‍ മൂന്നായി തിരിച്ചിരിക്കുന്നു, ചാലകങ്ങളും അര്‍ദ്ധചാലകങ്ങളും,പിന്നെ കുചാലകം (ഇന്സുലെറ്റ്ര്‍). ചാലകങ്ങള്‍ക്ക് ഉയര്‍ന്ന ചാലകതയും കുചാലകങ്ങള്‍ക്ക് തീരെ കുറഞ്ഞ ചാലകതയുമാണ്‌ുള്ളത്.എന്നാല്‍ ഇവയ്ക്കിടയില്‍ ചാലകതയുള്ള വസ്തുക്കളാണ് അര്‍ദ്ധചാലകങ്ങള്‍.ഇവയുടെ ചാലകത നമുക്ക്‌ എളുപ്പത്തില്‍ നിയന്ത്രിക്കാം എന്നര്‍ത്ഥം. അതുകൊണ്ടുതന്നെ ഇന്ന് അര്‍ദ്ധചാലകങ്ങളായ വസ്തുക്കള്‍ കൊണ്ടുള്ള ഉപകരണങ്ങള്‍ ഇലക്ട്രോണിക് സര്‍ക്യൂട്ടുകളില്‍ സര്‍വ്വസാധാരണമാണ്.ഇവയില്‍ ഏറ്റവും ലളിതമായ ഉപകരണമാണ് ഡയോഡുകള്‍.ജര്‍മനിയം ,സിലിക്കണ് എന്നിങ്ങനെ രണ്ട് അര്‍ദ്ധചാലകങ്ങള്‍ കൊണ്ടുള്ള ഡയോഡുകള്‍ ലഭ്യമാണ്.കൂടാതെ പലതരത്തിലുള്ള ഉപകരണങ്ങള്‍ ഈ ഡയോഡ് ഉപയോഗിച്ച് ഉണ്ടാക്കുവാനും സാധിക്കും.അവയില്‍ ചിലത് താഴെ നല്‍കാം.
  • റക്ടിഫയര്‍. - ഇവ AC(Alternating Current) യെ  DC(Direct Current) ആക്കുവാന്‍ ഉപയോഗിക്കുന്നു.ഇവ      മൂന്നു തരത്തിലുണ്ട്.
  • സെനര്‍ ഡയോഡ് - വോല്ടജിനെ ഒരു പ്രത്യേക പരിധിവരെ നിയന്ത്രിക്കാന്‍ ഇവ ഉപയോഗിക്കാം.
  • എല്‍ ഇ ഡി - പ്രകാശം പുറപ്പെടുവിക്കുന്ന ഡയോഡ്.ബള്‍ബിനെ പോലെ.
  • തൈറിസ്ടര്‍ - സ്വിച്ച് ആയി ഉപയോഗിക്കുന്നു.
ഡയോഡിനെ ഒരു പ്രത്യേക ആവശ്യത്തിനായി തിരഞ്ഞെടുക്കുന്നത് അവയുടെ പീക്ക് ഇന്‍വേഴ്സ് വോലടീജ്‌ (PIV),കറന്റ് (PIC) എന്നിവ നോക്കിയാണ്.ഇവ ഡയോഡിന് പരമാവധി താങ്ങാന്‍ പറ്റുന്ന കറന്റ് ,വോലടീജ്‌ എന്നിവയെ സൂചിപ്പിക്കുന്നു.ഒരു ഡയോഡ് സര്‍ക്യൂട്ടില്‍ ഉപയോഗിക്കുമ്പോള്‍ അവയിലൂടെ കടന്നു പോകുന്ന കറന്റ് അവയുടെ PIC യെക്കാള്‍ കുറവാണ് എന്ന് നാം ഉറപ്പു വരുത്തണം.കൂടുതല്‍ കറന്റ് ഡയോഡിനെ കേടാക്കും.

ഡയോഡിനു ഒരു ആനോഡും കാതോഡും ഉണ്ട്.ഇവ യഥാക്രമം ബാറ്ററിയുടെ പോസിടിവ്‌ , നെഗടിവ്‌ ടര്‍മിനലുകള്‍ക്ക് ഘടിപ്പിക്കണം. ഇതിനെ ഫോര്‍വേഡ് ബയാസിംഗ് എന്ന് പറയുന്നു.ഡയോഡിന്റെ കാതോഡ് വശത്തിനു സമീപത്തായി ഒരു വര കാണാം.ഇത് കാതോഡിനെ മനസിലാക്കാന്‍ സഹായിക്കുന്നു.ഡയോഡിന്റെ ചിഹ്നവും ചിത്രവും താഴെ നല്കാം.

 
ഡയോഡിലൂടെ വൈദ്യുതി കടന്നു പോകുമ്പോള്‍ അവ ഇന്‍ഫ്രാറെഡ് വികിരണം പുറത്തുവിടുന്നു.ഈ ഡയോഡില്‍ കുറച്ചുമാറ്റ്ങ്ങള്‍ വരുത്തിയാല്‍ പുറത്തുവിടുന്നത് ദ്രിശ്യ പ്രകാശമാക്കി  മാറ്റാന്‍ പറ്റും. ഇത്തരം ഡയോഡുകളെ നാം എല്‍ ഇ ഡി അഥവാ ലൈറ്റ്‌ എമിറ്റിങ്ങ് ഡയോഡ് എന്ന് വിളിക്കുന്നു.സാധാരണയായി ഇവയ്ക്ക് കുറുകെ 12V യില്‍ കുറഞ്ഞ  വോല്ടീജും കുറഞ്ഞ കറന്റും മാത്രമേ പ്രയോഗിക്കാറുള്ളൂ.ഇവയുടെ ചിഹ്നം ഡയോഡിനെ പോലെ തന്നെയാണ്.

 
എല്‍  ഇ ഡി യിലൂടെ ഉള്ള കറന്റ് നിയന്ത്രിക്കാന്‍ അവയ്ക്ക് മുന്നില്‍ ഒരു രസിസ്ടര്‍ ഘടിപ്പിച്ചാല്‍ മതി.ഡയോഡിനെ കുറിച്ചുള്ള പോസ്റ്റ്‌ ഇവിടെ മതിയാക്കുന്നു.അടുത്ത പോസ്റ്റില്‍ ട്രാന്സിസ്ടരിനെ പരിചയപ്പെടാം......

കേരള എസ് എല്‍ എസ് സി പരീക്ഷ പഠനസഹായി

എസ് എസ്എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികളെ പഠനത്തില്‍  സഹായിക്കാനും പഠനം കൂടുതല്‍ സുഗമവും ആസ്വദ്യകരമാക്കുവാനുമായി വിദ്യാഭാസവകുപ്പു തന്നെ പലപ്രവര്ത്തനങ്ങളും നടത്തിവരുന്നുണ്ട്.  ഈയിടെയാണ് ഞാന്‍ ഐ ടി സ്കൂള്‍ വെബ്സൈറ്റില്‍ അത്തരം ഒരു പ്രവര്‍ത്തനം കണ്ടത്‌. ഓരോ വിഷയത്തിന്റെയും പഠന ഭാഗങ്ങള്‍ ചിത്രങ്ങള്‍ വീഡിയോ തുടങ്ങിയവ ഉപയോഗിച്ച് ലളിതമായി അവതരിപ്പിച്ചിരിക്കുന്നു. കുറെ കൂട്ടുകാരെന്കിലും ഈ കാര്യം അറിഞ്ഞിരിക്കുമെന്നും അവ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ടാവും എന്നും ഞാന്‍ കരുതുന്നു.ഈ കാര്യം ഇതുവരെ ശ്രദ്ധയില്‍ പെടാത്ത കൂട്ടുകാര്‍ക്ക് വേണ്ടിയാണ്, അവരെ ഈ വിവരം അറിയിക്കാന്‍ വേണ്ടിയാണ് ഈ പോസ്റ്റ്‌ എഴുതിയത്.ഈ പോസ്റ്റിനു താഴെ ഓരോ വിഷയത്ത്തിലെക്കുമുള്ള ലിങ്ക് തരം തിരിച്ചു നല്‍കിയിരിക്കുന്നു.അവയില്‍ ക്ലിക്ക്‌ ചെയ്‌താല്‍ വിജ്ഞാനത്തിന്റെ ആ ലോകത്തേക്ക്‌ എത്താം.എന്നാല്‍ വേഗം പഠനം തുടങ്ങികൊള്ളൂ.....