പഠിച്ചു മിടുക്കരാകാം

ഇത് അറിവ്‌ പങ്കുവെക്കാനുള്ള ഒരു വേദിയാണ്.നിങ്ങള്‍ക്ക് അറിയാന്‍ ആഗ്രഹമുള്ള പഠനസംബന്ധമായ ഏതു വിഷയവും ഇവിടെ കമന്റ് ചെയ്താല്‍ മതി.ഞാന്‍ പരമാവധി വേഗത്തില്‍ ആ വിഷയത്തില്‍ പ്രതികരിക്കാം. കൂടാതെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കൂടി പറയണേ.....

റോബോടിക്സ്‌


നിങ്ങള്‍ എല്ലാവരും എന്തിരന്‍ എന്ന സൂപ്പര്‍ഹിറ്റ്‌ സിനിമ കണ്ടിരിക്കും.ആ സിനിമ കണ്ടവരില്‍,പ്രത്യേകിച്ച് എന്റെ കൂട്ടുകാരില്‍, റോബോടിക്സ് എന്ന ശാസ്ത്രശാഖയില്‍ താല്പര്യം ജനിച്ചു.ഞങ്ങള്‍ എഞ്ചിനീയറിംഗ്  വിദ്യാര്ത്തികള്‍ ആയത് കൊണ്ടുതന്നെ ജനിച്ച മോഹത്തെ   വികസിപ്പിക്കുവാനുള്ള ഒരുപരിശ്രമവും   നടത്തി.മോഹം   ജനിച്ചവരില്‍ ഒരാള്‍ ഞാന്‍ തന്നെ ആയിരുന്നു.ആ മോഹം എന്നെ കുറെ പുസ്തകങ്ങള്‍ വായിപ്പിക്കുവാന്‍ പ്രേരിപ്പിച്ചു.അങ്ങനെ നേടിയ കൊച്ചു കൊച്ചു അറിവുകള്‍ ഈ പോസ്ടിലൂടെ ഞാന്‍ പ്രസിദ്ധീകരിക്കാം... റോബോടിക്സ്‌ എന്ന പഠനം അല്പം രസകരം തന്നെയാണ്.ഈ പോസ്റ്റില്‍ ഞാന്‍ അതിന്റെ സാങ്കേതിക വശങ്ങളിലേക്ക് പോകുന്നില്ല,മറിച്ച് നിങ്ങളെ   ഓരോരുത്തര്‍ക്കും അതിനെ കുറിച്ച് ഒരു ചെറിയ ആമുഖം ഞാന്‍ നല്‍കാം

റോബോട്ട് എന്ന് പറഞ്ഞാല്‍ ഒരുതരത്തില്‍ കളിപ്പാവ അല്ലെങ്കില്‍ ഒരു കളിപ്പാട്ടം തന്നെയാണ്.പക്ഷെ ഈ കളിപ്പാടാതിനു മറ്റുചില പ്രത്യേകതകള്‍ കൂടി ഉണ്ടെന്നുമാത്രം.റോബോട്ടിനെ ഇങ്ങനെ നിര്‍വചിക്കാം,കമ്പ്യൂട്ടരിനാല്‍ നിയന്ത്രിതമായ ഒരു ഉപകരണം,അത് പ്രോഗ്രാമുകള്‍ വഴി ചലിക്കുകയും ജോലിചെയ്യുകയും   ഒക്കെ ചെയ്യും,കൂടാതെ അവയ്ക്ക സ്വന്തം ചുറ്റുപാടിനനുസരിച് പ്രവര്ത്തിക്കുവനുള്ള കഴിവും ഉണ്ടാകും.രോബോട്ടുകല്ക് മനുഷ്യന്മാരെക്കള്‍ വേഗത്തിലും, എളുപ്പത്തിലും,കൃത്യത്യോടു കൂടിയും ജോലി ചെയ്യാന്‍ പറ്റും.റോബോട്ട എന്നാ ചെക്ക് പദത്തില്‍ നിന്നാണ് റോബോടിക്സ്‌ എന്ന വാക്ക് വന്നത്.ഈ വാക്കിന്റെ അര്‍ഥം നിര്‍ബന്ധിത്‌ തൊഴിലാളി എന്നാണ്.1921 ഇല്‍ കരള്‍ കപെക്‌ എന്നാ നോവലെഴുത്തുകാരനാണ് ഈ പടം ആദ്യമായി ഉപയോഗിച്ചത്‌.അത അദ്ദേഹത്തിന്റെ റോസംസ്‌ യൂണിവേര്‍സല്‍ രോബോട്റ്റ്‌ എന്നാ കൃതിയില്‍ ആയിരുന്നു.ഇന്ന് റോബോട്ടുകള്‍ മനുഷ്യരെ കാഠിന്യമേറിയ ജോലികള്‍ ചെയ്യുവാനും മറ്റും പല വ്യവസായ ശാലകളിലും ഉപയോഗിക്കുന്നുണ്ട്.


റോബോട്ടിന് ജോലി ചെയ്യുന്നതിനായി കൈകള്‍ ഉണ്ടാകും.ഇവയെ മാനിപുലെട്ടര്‍(manipulator) എന്ന് വിളിക്കുന്നു.നമ്മുടെ കൈകള്‍ക്ക്‌ സാധനങ്ങളെ എടുക്കാനും മറ്റും  കൈപ്പത്തി ഉണ്ടല്ലോ?അതുപോലെ രോബോട്ടുകല്ക് വസ്തുക്കളെ എടുക്കുവാനുള്ള ഭാഗമാണ് ഏന്‍ഡ് ഇഫെക്ടര്‍(end effector).നമ്മുടെ കൈകള്‍ക്ക്‌ പലച്ചലനങ്ങളും സാധ്യമാണല്ലോ?പക്ഷെ റോബോട്ടിന്റെ കൈകള്‍ക്ക്‌ അങ്ങനെ ചാലിക്കുവാന്‍ പറ്റില്ല.ഓരോ ചലനത്തിനും ആവശ്യമായ പ്രോഗ്രാമുകളും നിയന്ത്രണ സംവിധാനങ്ങളും നാം നല്‍കേണ്ടതുണ്ട്.അതുകൊണ്ടുതന്നെ ഇന്നുള്ള റോബോട്ടുകള്‍ ഒരു പ്രത്യേക പണിക് വേണ്ടിയാണു ഉണ്ടാക്കിയിരിക്കുന്നത്.അതുകൊണ്ട് തന്നെ ജൊലീക്കനുയൊജ്യമായ ഏന്‍ഡ് ഇഫ്ക്ടര്‍ തന്നെ റോബോട്ടിന് ഉപയോഗിക്കണം.ഈ ഏന്‍ഡ് ഇഫച്ടരുകളുടെ നിയന്ത്രണം നാം വൈദ്യുത മോട്ടോറുകള്‍ ഉപയോഗിച്ചാണ് സാധ്യമാക്കുന്നത്.റോബോട്ടുകള 393;ടെ ചലനം നിയന്ത്ര!91;ക്കുവാന്‍ കൈനമാടിക്സ് എന്ന വിഷയത്തില്‍ നല്ല അറിവ്‌ അത്യാവശ്യമാണ്.
നാം ഒരു വസ്തുവിനെ എടുക്കുന്നതിനു,ആദ്യം നമ്മുടെ കണ്ണുകള്‍ വസ്തുവിന്റെ സ്ഥാനം കൃത്യമായി കണ്ടുപിടിച് ആ സന്ദേശം കൈകളിലീക്കും  കൈപ്പതിയിലെക്കും എത്തികനമല്ലോ?റോബോട്ടുകളുടെ കാര്യത്തിലും ഇത് തന്നെ നടക്കണം.അതായത്‌  റോബോട്ടിന് ഒരു വസ്തുവിനെ എടുക്കുന്നതിന്‍  വസ്തുവിന്റെ സ്ഥാനം നിര്‍ണയിക്കുന്ന സംവിധാനവും,ആ നിര്‍ദ്ദേശങ്ങള്‍ ഏന്‍ഡ് ഇഫക്ടരില്‍ എത്തിച് വസ്തുക്കളെ പോക്കാനുള്ള സംവിധാനവും വേണം.ഇങ്ങനെ റോബോട്ട് ചെയ്യുവാന്‍ ഉദ്ദേശിക്കുന്ന ഓരോ പ്രവര്‍ത്തനത്തിനും ആവശ്യമായ പ്രോഗ്രാമുകളും മേക്കനിസവും   ആവശ്യമാണ്‌.ഇങ്ങനെ പോകുന്നു റോബോട്ടുകളുടെ ലോകം.
യന്തിരനില്‍ കാണുന്നതുപോലെ  മനുഷ്യനെപോലെ ഉള്ള റോബോട്ടുകള്‍ ഉണ്ടാക്കുന്നതിനു കൃത്രിമ ബുദ്ധി അഥവാ ആര്ടിഫിഷ്യാല്‍ ഇന്ടളിജന്ന്സ് (artificial intelligense) ആവശ്യമാണ്.  ഇന്നുവരെ അങ്ങനെയുള്ള റോബോട്ടുകളെ ഒന്നിനെയും പൂര്‍ണമായി വിജയത്തില്‍ എത്തിക്കുവാന്‍ കഴിഞ്ഞിട്ടില്ല.സാധാരണയായി ഫാക്ടറികളിലും മറ്റും ഉപയോഗിക്കുന്ന റോബോട്ടുകള്‍ക്ക് സ്വയം ചിന്തിച്ചു പ്രവര്‍ത്തിക്കുവാനുള്ള കഴിവൊന്നും ഇല്ലാ.അവ അവയില്‍ ചെയ്തുവച്ച പ്രോഗ്രാമിനനുസരിച്ച്ച് പ്രവര്‍ത്തിക്കുന്നു.സ്വന്തം   ചുറ്റുപാടുകളെ കുറിച്ച് മനസിലാക്കാനും അതിനനുസരിച്ച് പ്രതികരിക്കാനും കഴിവുള്ള ബുദ്ധിയുള്ള റോബോട്ടുകളെ ഉണ്ടാക്കാനുള്ള പരിശ്രമത്തിലാണ് ശാസ്ത്രജ്ഞര്‍.........

റോബോട്ടുകളെ കുറിച്ചും അതിന്റെ സാങ്കേതിക വശങ്ങളെ കുറിച്ചും അറിയാന്‍ താല്പര്യം ഉണ്ടെങ്കില്‍ എവിടെ ദയവായി കമന്റ് ചെയ്യുക.അങ്ങനെ എങ്കില്‍ ഞാന്‍ ഈ വിഷയത്തില്‍ കൂടുതല്‍ പോസ്ടുകലുമായ് ഉടന്‍ എത്തുന്നതായിരിക്കും.