നമ്മള്‍ ഭാരതീയര്‍ക്ക് മിസൈലുകളും റോക്കറ്റുകളും പരിചിതമായ വസ്തുക്കളാണ്.ഇടയ്ക്കിടെ നമ്മള്‍ മിസൈലുകള്‍ പരീക്ഷിച്ചു നോക്കാറുണ്ട്,അവ പത്രങ്ങളില്‍ വന്‍ വാര്‍ത്തയും ആകാറുണ്ട് എന്നത് തന്നെ കാര്യം .മിസൈലുകള്‍ സാധാരണയായി യുദ്ധ രംഗത്താണ് ഉപയോഗിക്കാറ്,അതുപോലെയുള്ള മറ്റൊരു വസ്തുവാണ് റോക്കറ്റുകള്‍.ബഹിരാകാശ പര്യവേക്ഷണത്തിനാണ് റോക്കറ്റുകളെ നാം പ്രധാനമായി ഉപയോഗിക്കുന്നത്.ഈ രണ്ടു വസ്തുക്കളും അതായത് റോക്കറ്റുകളും മിസൈലുകളും കാണുമ്പോള്‍ നമുക്ക് ഒരു പാട് സാമ്യതകള്‍ കാണാന്‍ സാധിക്കും.ന്യൂട്ടന്നും ചലനനിയമങ്ങളും 3 എന്ന പോസ്റ്റില്‍ റോക്കറ്റുകളുടെ പ്രവര്‍ത്തന തത്വം ന്യൂട്ടന്റെ മൂന്നാം ചലനനിയമമാണ് എന്ന് ഞാന്‍ വിശദീകരിച്ചിട്ടുണ്ട്.ഇതേ തത്വം ഉപയോഗിച്ചു തന്നെയാണ് മിസൈലുകളും പ്രവര്‍ത്തിക്കുന്നത്.പിന്നെ എന്താണ് റോക്കറ്റുകളും മിസൈലുകളും തമ്മിലുള്ള വ്യത്യാസം?അവയുടെ ഉപയോഗത്തില്‍ മാത്രമാണോ?നമുക്ക് ഈ പോസ്റ്റിലൂടെ ഇതിന്റെ ഉത്തരം അന്വേഷിക്കാം.
റോക്കറ്റുകള്‍ ബഹിരാകാശ പര്യവേക്ഷനങ്ങല്ള്‍ക്കാണ് ഉപയോഗിക്കുന്നത് എന്ന് നമുക്കറിയാം.റോക്കറ്റുകളില്‍ ഇന്ധനത്തിന്റെ ജ്വലനം നടക്കുകയും അതുമൂലം ഉണ്ടാകുന്ന ചൂടുകൂടിയ വാതകങ്ങളെ നോസിലുകള്‍ വഴി ശക്തമായി പുറത്തേക്ക് തള്ളുമ്പോള്ആണ് രോക്കട്ടുകള്‍ക്ക് മുകളിലേക്ക് ഉയരാനുള്ള ബലം ലഭിക്കുന്നത്.അതായത് ജ്വലനം നടക്കുന്നതിനാവശ്യമായ ഇന്ധനം,ജ്വലനത്ത്തിനു സഹായിക്കുന്ന ഓക്സിജന്‍ കൂടാതെ ജ്വലനത്തെ സഹായിക്കുന്ന മാറ്റ് രാസ ത്വരകങ്ങള്‍ എന്നിവയും റോക്കറ്റുകളില്‍ ഉണ്ടാകണം.അങ്ങനെ ആണെങ്കില്‍ മാത്രമല്ലേ അവയ്ക്ക് ജ്വലന സഹായിയായ ഓക്സിജന്‍ ഇല്ലാത്ത ബഹിരാകശത്തുകൂടി സഞ്ചരിക്കാന്‍ പറ്റു.എന്നാല്‍ മിസ്സൈലുകളോ?അവ സഞ്ചരിക്കുന്നത് ബഹിരാകാശത്തില്‍ കൂടിയല്ല.ഭൂമിയുടെ അന്തരീക്ഷത്തില്‍ കൂടി തന്നെയാണ്.അതുകൊണ്ട് തന്നെ അവയ്ക് ജ്വലനത്തിനവശ്യമായ ഓക്സിജന്‍ കൊണ്ടുനടക്കേണ്ട ആവശ്യവുമില്ല.ജ്വലനത്തിനവശ്യമായ ഓക്സിജന്‍ അവ അന്തരീക്ഷത്തില്‍ നിന്നും സ്വീകരിക്കുന്നു.ഇത് തന്നെയാണ് അവ തമ്മിലുള്ള ഒരു പ്രധാന വ്യത്യാസവും.റോക്കറ്റുകളുടെ മറ്റൊരു പ്രധാന പ്രത്യേകത സന്ച്ചരിക്കുന്തോരും അവയുടെ മാസ് കുറയുന്നതിനാല്‍(കത്തി കത്തി ഓരോ ഭാഗങ്ങളും അടര്‍ന്നു പോകുന്നു) വേഗത കൂടുന്നു എന്നതാണ്.
![]() |
റോക്കറ്റ് |
![]() |
മിസൈല്‍ |
