പഠിച്ചു മിടുക്കരാകാം

ഇത് അറിവ്‌ പങ്കുവെക്കാനുള്ള ഒരു വേദിയാണ്.നിങ്ങള്‍ക്ക് അറിയാന്‍ ആഗ്രഹമുള്ള പഠനസംബന്ധമായ ഏതു വിഷയവും ഇവിടെ കമന്റ് ചെയ്താല്‍ മതി.ഞാന്‍ പരമാവധി വേഗത്തില്‍ ആ വിഷയത്തില്‍ പ്രതികരിക്കാം. കൂടാതെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കൂടി പറയണേ.....

ഡാറ്‌വിനും പരിണാമ സിദ്ധാന്തവും


എച്ച് എം എസ് ബീഗിള്‍ എന്ന കപ്പലില്‍ 5 വര്‍ഷത്തോളം നീണ്ട കടല്‍ യാത്രയിലൂടെ ജീവശാസ്ത്ര ലോകത്തും ചിന്തലോകത്തും വന്‍ വിപ്ലവം സൃഷ്ടിച്ച ശാസ്ത്രജ്ഞനാണ് ചാള്‍സ് ഡാര്‍വിന്‍.കപ്പലിലെ ഒരു ജോലിക്കാരന്‍ മാത്രമായിരുന്ന ഡാര്‍വിന്റെ ജീവിതത്ത്തില്ലൂടെ നമുക്കൊന്ന് കടന്നുപോകാം.
1809 ഇല് രോബര്റ്റ്‌ ഡാര്‍വിന്‍ എന്ന ഡോക്ടറുടെ മകനായാണ് ചാള്‍സ് ഡാര്‍വിന്‍ ജനിച്ചത്‌.പഠനത്തിനായി സ്കൂളിലീവനെ അയച്ചു എങ്കിലും ഗുണമൊന്നും ഉണ്ടായില്ല.പഠനത്തില്‍ ശരാശരിക്കും താഴെ ആയ്യിരുന്നു അവന്റെ സ്ഥാനം.പിന്നീട് മകനെ ഒരു ഡോക്ടര്‍ ആക്കാം എന്ന് കരുതി വൈദ്യശാസ്ത്രം പഠിക്കാന്‍ വിട്ടു.പഠനം നടന്നുവെങ്കിലും അതില്‍ തീരെ താല്പര്യമില്ലാത്ത ഡാര്‍വിന്‍ ആ പണിക്കും പോയില്ല.ഇടയ്ക്കിടെ പള്ളിയില്‍ പോകാറുള്ള ഡാര്‍വിന്‍ ദൈവശാസ്ത്രത്തിലാകും താല്പര്യം എന്ന് കരുതി പിതാവ് വീണ്ടും അവനെ അതിനായി അയച്ചു.പഠനം പൂര്‍ത്തിയാക്കി എങ്കിലും ഡാര്വിന് ആ വിഷയത്തില്‍ ഒട്ടും താല്പര്യം ഉണ്ടായിരുന്നില്ല.പിന്നീട് ക്ക്രാം ബ്രിഡ്ജ് (Cambridge) സര്‍വകലാശാലയില്‍ ഒരു പ്രൊഫസറുടെ സഹായി ആയി മാറി.അദ്ദേഹത്തിന്റെ പ്രകൃതി പഠന യാത്രകളില്‍ വസ്തുക്കള്‍ ശേഖരിക്കുകയും സൂക്ഷിക്കുകയും ചെയ്യുക എന്നതായിരുന്നു ഡാര്‍വിന്റെ ജോലി.എന്ത് തന്നെ ആയാലും ആ പണിയില്‍ ഡാര്വിന് നല്ല താല്പര്യം ഉണ്ടായിരുന്നു.അതുകൊണ്ട് തന്നെ പ്രൊഫസറുടെ പ്രിയപ്പെട്ടവനായി ഡാര്‍വിന്‍ മാറി.ആ ഇടക്കാണ് ഇംഗ്ലണ്ടില്‍ നിന്നും യാത്ര തുടങ്ങുന്ന ബീഗിള്‍ എന്ന കപ്പലില്‍ ഒരു പ്രകൃതി ശാസ്ത്രജ്ഞന്റെ ആവശ്യമുണ്ട് എന്ന് പ്രൊഫസര്‍ അരിഞ്ഞത്.കേട്ടയുടനെ അദ്ദേഹം ഡാര്‍വിന്റെ പേരാണ് നിര്‍ദ്ടെശുച്ച്ചത്.വളരെ താല്പര്യത്തോടെ ഡാര്‍വിന്‍ കപ്പിത്താനെ പോയി കണ്ടു.3-4 വര്ഷം നീണ്ടുനില്‍ക്കുന്ന കടല്‍യാത്ര ആണെന്നും ശമ്പളം ഒന്നും കിട്ടില മറിച്ച് ഭക്ഷണത്തിനും മറ്റുമായി 500 പവനോളം(രൂപപോലെ)കൊടുക്കുകയും വേണമെന്നും കപ്പിത്താന്‍ ഡാര്‍വിനോട്‌ പറഞ്ഞു.യാത്രക്ക് സമ്മതം അറിയിച്ച ഡാര്‍വിനെയും കൂട്ടി ബീഗിള്‍ എന്നാ കപ്പല്‍ ഇംഗ്ലണ്ടില്‍ നിന്നും യാത്രതിരിച്ചു.
കപ്പല്‍ യാത്രയില്‍ ഒരു നിമിഷം പോലും ചാള്‍സ് ഡാര്‍വിന്‍ പാഴാക്കിയിരുന്നില്ല.കപ്പല്‍ ഓരോ തുറമുഖത്ത്‌ എത്തുമ്പോഴും ആദ്യം ചാടി ഇറങ്ങുക ഡാര്‍വിന്‍ ആയിരുന്നു.തുടര്‍ന്ന്‍ അവിടങ്ങളില്‍ പര്യവേക്ഷണ -പഠനയാത്രകള്‍ നടത്തുകയും പല വസ്തുക്കളും ശേഖരിക്കുകയും ചെയ്തിരുന്നു.പല പല പ്രദേശങ്ങള്‍ താണ്ടി ഡാര്‍വിനും കൂട്ടാളികളും പസഫിക്‌ സമുദ്രത്തില്‍ തെക്കേ അമേരിക്കയ്ക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഗാലപ്പഗോസ് എന്നാ ദ്വീപില്‍ എത്തി.അവര്‍ എത്തുന്നതിനു മൂന്നു വര്ഷം മുന്‍പാണ്‌ കുടിയേറ്റക്കാര്‍ ആ ദ്വീപില്‍ എത്തിയത്‌.അതുകൊണ്ട് തന്നെ മനുഷ്യ സ്നിധ്യമില്ലത്തതിനാല് പ്രകൃതിയിലെ പരിണാമത്തിന്റെ നല്ലോരുദാഹരണം ആയിരുന്നു ആ ദ്വീപ്‌.പതിവുപോലെ പ്രകൃതി പഠനത്തിനായി ഇറങ്ങിയ ഡാര്‍വിന്‍ വസ്തുക്കള്‍ ശേഖരിക്കുകയും പലപല പ്രത്യേകതകള്‍ കുരിച്ച്ചിടുകയും ചെയ്തു.ആ ഇടക്കാണ് അവിടങ്ങളിലെ ഫിന്ജ്‌ എന്നാ പക്ഷികളെ ഡാര്‍വിന്‍ കാണുന്നത്.ഈ ഫിന്ജുകളില്‍ തന്നെ പലതരം കൊക്കുകള്‍ ഉള്ളവയും,ചെറുതും വലുതും വലിപ്പമുള്ളവയും ഉണ്ടായിരുന്നു.ഇത് ഡാര്‍വിനെ ഇരുത്തി ചിന്തിപ്പിച്ചു. ഫിന്ജുകള്‍ എന്നാ ഒരു ജീവജാതിയില്‍ തന്നെ വ്യ്സ്ത്യസ്ഥ പ്രത്യേകതകള്‍ ഉണ്ടാകുവാനുള്ള കാരണം അദ്ദേഹത്തിനു പിടികിട്ടിയില്ല.കൂടുതല്‍ നിരീക്ഷണങ്ങളിലൂടെ കൊക്കുകളുടെ ആകൃതി വലിപ്പം തുടങ്ങിയവ ഭക്ഷണവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നദ്ദേഹം മനസിലാക്കി.പക്ഷെ ഒരേ ജാതിയില്‍ തന്നെ ഉള്ള ഈ വ്യത്യാസം വിശദീകരിക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നില്ല.
ആ ഇടയ്ക്കാണ് സാമ്പത്തിക ശാസ്ത്രജ്ഞനായ മാല്ത്തൂസിന്റെ ഒരു സിദ്ധാന്തം ഡാര്‍വിന്‍ വായിക്കാന്‍ ഇടയായാത്.ജീവികളുടെ എണ്ണം ക്രമം വിട്ട് വര്‍ധിക്കുമ്പോള്‍ ഭക്ഷണവും മറ്റ് വിഭവങ്ങളും ആവശ്യത്തിന് ഇല്ലാതെ വരും എന്നായിരുന്നു മാല്ത്തൂസിന്റെ സിദ്ധാന്തം.ഇത് ഡാര്‍വിനെ ചിന്തിപ്പിച്ചു. ഭക്ഷണവും മറ്റ് വിഭവങ്ങളും ആവശ്യത്തിന് ഇല്ലാതെ വരുമ്പോള്‍ ദാരിദ്രവും രോഗങ്ങളും വഴി പ്രകൃതി എണ്ണം കുറയ്ക്കുവാന്‍ ശ്രമിക്കുമെന്നും ഭക്ഷണത്തിനു വേണ്ടിയുള്ള ഈ സംഘട്ടനത്തില്‍ പിടിച്ചു നില്‍ക്കുവാനുള്ള കഴിവ്‌ ഓരോ ജീവിയിലും വ്യത്യാസപ്പെട്ടിരിക്കും എന്നും അദ്ദേഹം ചിന്തിച്ചു.ഇത് തന്നെയാണ് ഒരേ ജീവ്ജാതിയില്‍ തന്നെ പല വ്യ്സ്ത്യ്യസങ്ങളും കാണാന്‍ കാരണം എന്ന് അദ്ദേഹം അനുമാനിച്ചു.ഇതില്‍ നിന്നും ഫിഞജുകളുടെ വ്യത്യാസത്തെ കുറിച്ചും അദ്ദേഹം മനസിലാക്കി.വിത്തുകള്‍ ധാരാളമുള്ള ദ്വീപില്‍ അവ ശേഖരിക്കുവാനും കൊക്കുകൊണ്ട് പൊട്ടിച്ച് പരിപ്പ് തിന്നാനും സഹായിക്കുന്ന കൊക്കുകള്‍ ഉള്ള പക്ഷികളാണ് നിലനില്‍ക്കുന്നത് എന്നും.അല്ലാത്തവ കാലക്രമത്തില്‍ നശിച്ചു പോകും എന്നും അദ്ദേഹം കണ്ടെത്തി.ഓരോ തലമുറയിലും പ്രകൃതിയുടെ ഈ തിരഞ്ഞെടുപ്പ്‌ നടക്കുന്നുണ്ട്.അനേകം തലമുറകളില്‍ ഈ മാടങ്ങള്‍ ഉണ്ടാകുമ്പോഴാണ് പുതിയ ജീവജാതികള്‍ ഉണ്ടാകുന്നത് എന്നാ നിഗമനത്തിലാണ് അദ്ദേഹം എത്തി ചേര്‍ന്നത്.
3-4 വര്‍ഷത്തേക്ക് എന്ന് പറഞ്ഞു തുടങ്ങിയ കപ്പല്‍ യാത്ര ഏകദേശം 5 വര്‍ഷത്തോളം എടുത്തു.ഒടുവില്‍ ഇംഗ്ലണ്ടില്‍ തിരിച്ചെത്തിയ ഡാര്‍വിന്‍ തന്റെ പഠനങ്ങളെല്ലാം ഉള്‍പ്പെടുത്തി പ്രപന്ധങ്ങള്‍ തയ്യാറാക്കി.പിന്നീട് ഇവയെല്ലാം ഉള്‍പ്പെടുത്തി ‘ഒറിജിന്‍ ഓഫ് സ്പീഷീസ് ‘ (1859)എന്നൊരു പുസ്തകവും പ്രസിദ്ധീകരിച്ചു.
അഞ്ചു വര്‍ഷത്തോളം നീണ്ട കപ്പല്‍ യാത്ര ഡാര്‍വിന്റെ ജീവിതത്തിലെ നാഴികക്കല്ലായി മാറി എങ്കിലും,ആ യാത്ര നല്‍കിയ ശാരീരികമായ ക്ഷീണം കനത്തതായിരുന്നു.1882 ഇല് മഹാനായ ആ ശാസ്ത്രജ്ഞന്‍ അന്തരിച്ചു.

4 comments:

ശിഖണ്ഡി പറഞ്ഞു...

വിവരങ്ങള്‍ക്ക് നന്ദി. തുടരുക.
ആശംസകള്‍

മുഹമ്മദ് ഖാന്‍(യുക്തി) പറഞ്ഞു...

വിശദാംശങ്ങള്‍ നല്‍കി പോസ്റ്റ് വലുതാക്കികൂടെ?
തുടര്‍ന്നും എഴുതുമല്ലൊ.

അരുണ് പറഞ്ഞു...

ഖാന്‍ സര്‍, അറിയുന്ന കാര്യങ്ങള്‍ എല്ലാം ഇവിടെ നല്‍കണം എന്ന്
ആഗ്രഹമുണ്ട്-പക്ഷെ സമയക്കുറവ്‌ ഒരു പ്രധാന വെല്ലു
വിളിയായി നിലനില്‍ക്കുന്നു,പരീക്ഷ കഴിഞ്ഞാല്‍ ഞാന്‍
കൂടുതല്‍ സമയം വിനിയോഗിക്കാം.....

പൊട്ടന്‍ പറഞ്ഞു...

നന്ദി അരുണ്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ