
ന്യൂട്ടണ് മൂന്ന് ചലനനിയമങ്ങളും ഒരു ഗുരുത്വാകര്‍ഷണ നിയമവും ഉണ്ടാക്കിയിട്ടുണ്ട്,ഈ നിയമങ്ങള്‍ കൂടാതെ ഒട്ടനവധി നിയമങ്ങള് ന്യൂട്ടന്റെ സ്രിഷ്ടിയയുന്ടെന്കിലും ഞാന്‍ ഇവിെട ഇവ മൂന്നും മാത്രമേ വിശദീകരിക്കുന്നുളളു,മറ്റ് നിയമങ്ങള്‍ ഞാന്‍ ഇനിവരുന്ന പോസ്റ്റുകളില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കാം
ന്യൂട്ടന്റെ നിയമങ്ങളെല്ലാം തന്നെ നാം നിത്യ ജീവിതത്തില്‍ കാണുന്ന അല്ലെങ്കില്‍ ചെയ്യുന്ന കാര്യങ്ങള്‍ തന്നെയാണ്,അവ പറയുമ്പോള്‍ നാം പലപ്പോഴും ഇതാണോ നിയമം,ഇത് കണ്ടുപിടിക്കാന്‍ ന്യൂട്ടനെന്തിനാ എന്നൊക്കെ ചിന്തിച്ചു പോകാറുണ്ട് ,പക്ഷെ നാം കാണുന്നതും അനുഭവിക്കുന്നതുമായ കാര്യങ്ങളെ വ്യാഖ്യാനിച് അവയെ പോതുരൂപതിലെക്ക് ,അതായത് എല്ലാ വസ്തുക്കള്‍ക്കും, എല്ലാ പ്രവര്‍ത്തനങ്ങളിലും പ്രോയോഗിക്കാന്‍ പറ്റുന്ന തരത്തില്‍ പാകപ്പെടുത്തി എടുക്കുമ്പോഴാണ് ന്യൂട്ടണ്‍ വിജയിക്കുന്നത്,നമ്മള്‍ തോല്‍ക്കുന്നതും

നമുക്കാദ്യം ന്യൂട്ടന്റെ ചലന നിയമങ്ങളെ ഒന്ന് പരിചയപ്പെടാം
ഒന്നാം ചലനനിയമം
ഉരുണ്ടു വരുന്ന ഒരു ബോളിനെ നിര്‍ത്തുവാന്‍ നാം എന്ത് ചെയ്യും?നിങ്ങളുടെ ഉത്തരം എന്താണോ അത് തന്നെയാണ് ന്യൂട്ടന്റെ ഓന്നാം ചലന നിയമവും ,ഇത്ര എളുപ്പമുള്ള ഉത്തരം പടിക്കുവനാണോ നാം കഷ്ടപെട്ടത് എന്നിപ്പോള്‍ ചിന്തിക്കുന്നുണ്ടാകും,സംഗതി ഇത്രയേ ഉള്ളു ഈ സംഭവത്തെ ന്യൂട്ടണ്‍ ഒരു പോതുരൂപത്തില്‍ അവതരിപ്പിച്ചു എന്നുമാത്രം,എന്താന പൊതുരൂപം ?നമുക്ക് ഒന്ന് ചിന്തിച്ചു നോക്കാം േബാള്‍ ഉരുണ്ട് വരികയായിരുന്നു,അപ്പോള്‍ നാം അതിനെ നിര്‍ത്തുവാനായി ബലം ആ ബോളിനുമേല്‍ പ്രയോഗിച്ചു.അപ്പോള്‍ ബോള്‍ നില്‍ക്കുകയും ചെയ്തു ,നാം ബലം പ്രയോഗിച്ചില്ല എങ്കിലോ ബോള്‍ ഇപ്പോഴും ഉരുണ്ടു പോകുന്നുണ്ടാവില്ലേ? തീര്‍ന്നു ഇതാണ് ന്യൂട്ടന്റെ ഓന്നാം ചലനനിയമം
നാം പ്രയോഗിച്ച ബലം ബോളിനു പുറത്തു നിന്നായിരുന്നു,അതുകൊണ്ട് അതിനെ ബാഹ്യബലം എന്ന് വിളിക്കാം .ഉരുണ്ടു കൊണ്ടിരിക്കുന്ന ആ ബോളില്‍ ഉരുലുന്നതിനാവശ്യമായ ഒരു ബലം ഉണ്ട്,അതിനേക്കാള്‍ കൂടുതല്‍ ബാഹ്യബലം പ്രയോഗിച്ചാല്‍ മാത്രമേ നമുക്ക് ആ ബോളിനെ നിര്‍ത്തുവാന്‍ പറ്റു.അതായത് ബോളിലെ ബലത്തെ അസന്തുളിതമാക്കുന്ന ബലം (തുല്ല്യമാല്ലാത്തത്) നാം പ്രയോഗിക്കണം , ഇതുപോലെ ഓര്‍ നിസ്ച്ചലവസ്ത്യയില്‍ ഇരിക്കുന്ന ബോളിനുമേല്‍ നാം ബാഹ്യബലം പ്രയോഗിക്കുന്നതുവരെ ബോള്‍ നീങ്ങില്ലലോ?ഇതിനെയെല്ലാം നമുക്ക് പോതുരൂപത്തില്‍ പറഞ്ഹല്‍ ന്യൂട്ടന്റെ ഓന്നാം ചലന നിയമമായി
അസന്തുലിതമായ ഒരു ബാഹ്യബലം അനുഭവപ്പെടുന്നതുവരെ ഏതൊരു വസ്തുവും അതിന്റെ നിശ്ചലവസ്തയിലോ നേര്‍രേഖ സമച്ചലനതിലോ തുടരുന്നതാണ്.
നിത്യ ജീവിതത്തില്‍ നാം ചലിക്കുന്ന വസ്തുവിനെ നിര്‍ത്തുവാനും,നില്‍ക്കുന്ന വസ്തുവിനെ ചാലിപ്പിക്കുവാനും ബലം പ്രയോഗിക്കരില്ലേ? ആ സന്ദര്‍ഭങ്ങളില്‍ എല്ലാം ന്യൂട്ടന്റെ ഈ നിയമം കടന്നുവരുന്നു.ഈ നിയമത്തില്‍ തന്നേ ഓരോ വാക്കിനും വളരെ പ്രാധാന്യമുണ്ട്.ബഹ്യബലത്തിനു പകരം ചാലിക്കുന്നതോ നിശ്ചലവസ്തയിലോ ഉള്ള വസ്തുവിനെ അകത്തുനിന്നും ആന്തരിക ബലം പ്രോയോഗിച്ചാല്‍ വസ്തുവിന്റെ അവസ്ഥയില്‍ മാറ്റം ഉണ്ടാകില്ല,അതായത് നില്‍ക്കുന്ന ഒരു കാറിനെ ഉരുട്ടനമെങ്കില്‍ നാം എവിടെ നില്‍ക്കണം?കാറിനു അകത്തോ അതോ പുറത്തോ?
ന്യൂട്ടന്റെ ഓന്നാം ചലന നിയമം ജഡത്വം എന്നു പറയുന്ന വസ്തുക്കളുടെ ഒരു പ്രത്യേകതയെ വിശദീകരിക്കുന്നു.ഏതൊരു വസ്തുവിനും അതിന്റെ അവസ്ഥയില് (ചലനതിലോ അതോ നിശ്ചലവസ്തയിലോ)തുടരാനുള്ള പ്രവണത ഉണ്ട്,ഇതിനെയാണ് ജഡത്വം എന്ന് പറയുന്നത് .ജഡത്വം രണ്ടു തരത്തിലുണ്ട് ചലനജടത്വം,നിശ്ചലജടത്വം.ചലിക്കുന്ന വസ്തുവിന് ചാലിച്ചുകൊണ്ടിരിക്കാനുള്ള പ്രവണതയാണ് ചലന ജഡത്വം,അതുപോലെ നിശ്ചലവസ്തയിലുള്ള വസ്തുവിന് നിശ്ചലമായി തുടരുവാനുള്ള പ്രവണതയാണ് നിശ്ചല ജഡത്വം.
ജടത്വവും ഓന്നാം ചലന നിയമവും വരുന്ന ഒട്ടനവധി സാഹചര്യങ്ങള്‍ നമ്മുടെ നിത്യ ജീവിതത്തില്‍ ഉണ്ട് ,നമുക്കൊന്ന് നോക്കാം
1.കാറ്റ് വരുംബോള്‍ മാവില്‍ നിന്നും മാങ്ങ ഞെട്ടറ്റു വീഴുന്നു-മാങ്ങയുടെ നിശ്ചല ജഡത്വം
2.നിര്‍ത്തിയ ബസ് എടുക്കുമ്പോള്‍ നാം പിരകൊട്റ്റ് വീഴുന്നു-നമ്മുടെ നിശ്ചല ജഡത്വം
3.ഓടിക്കൊണ്ടിരിക്കുന്ന ബസ് നിര്‍ത്തുമ്പോള്‍ നാം മുന്പോട്റ്റ് വീഴുന്നു-നമ്മുടെ ചലന ജഡത്വം
4.കര്പെട്റ്റ് (ചവിട്ടി) വടികൊണ്ട് തട്ടുമ്പോള്‍ പൊടി താഴേക്ക് വീഴുന്നു-പൊടിയുടെ നിശ്ചല ജഡത്വം
ഇങ്ങനെ ഒരുപാടുണ്ട് സംഗതികള്‍,കുറെയൊക്കെ കൂട്ടുകാര്‍ കണ്ടുപിടിക്കൂ........ഇവിടെ പന്കുവേക്കൂ......
പ്രവര്‍ത്തനം
ഇനിയൊരു പ്രവര്‍ത്തനം ചെയ്തു നോക്കാം,ഒരു ഒഴിഞ്ഞ ഗ്ലാസ് എടുക്കുക.ഒരു നാണയവും,ഒരു കര്‍ദ്ബോര്ദ് കഷ്ണവും,ഗ്ലാസ്സിന് മുകളില്‍ കരട് ബോര്ട്ട് വച്ച അതിനു നടുവിലായി നാനയവുന്‍ വെക്കുക,ഇനി കരട് ബോര്‍ഡിനു ഒരു ന്ഹോട്ടു കൊടുത്തു നോക്ക്..... എന്ത് കാണുന്നു?ജടത്വവുമായി ബന്ടപ്പെടുത്തി വിശദീകരിക്കൂ......
രണ്ടാം ചലന നിയമം അടുത്ത പോസ്റ്റില്‍ വിശദമാക്കാം