പഠിച്ചു മിടുക്കരാകാം

ഇത് അറിവ്‌ പങ്കുവെക്കാനുള്ള ഒരു വേദിയാണ്.നിങ്ങള്‍ക്ക് അറിയാന്‍ ആഗ്രഹമുള്ള പഠനസംബന്ധമായ ഏതു വിഷയവും ഇവിടെ കമന്റ് ചെയ്താല്‍ മതി.ഞാന്‍ പരമാവധി വേഗത്തില്‍ ആ വിഷയത്തില്‍ പ്രതികരിക്കാം. കൂടാതെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കൂടി പറയണേ.....

സംസ്കാരങ്ങളുടെ കളിത്തൊട്ടില്‍


ജനാധിപത്യത്തിന്റെ ആദിമ മാതൃക രൂപപ്പെട്ടത്‌ എങ്ങനെയാണ്, എവിടെയാണ് എന്നൊക്കെ അന്വേഷിച്ചാല്‍ നാം എത്തിച്ചേരുക ‘മെസപ്പൊട്ടേമിയ’ എന്നാ ഉത്തരത്തിലെക്കയിരിക്കും.ജനാധിപത്യ രീതികള്‍ മാത്രമല്ല ചക്രങ്ങള്‍,എഴുത്ത് വിദ്യ,കലണ്ടറുകള്‍ തുടങ്ങിയവ രൂപപ്പെട്ടതും ഇവിടെ വച്ചു തന്നെ.കത്ത് ഇടപാടുകള്‍ ആരംഭിച്ചതും അന്കഗണിതത്ത്തിന്റെ (അരിത്തമെറ്റിക്സ്) അടിസ്ഥാനങ്ങള്‍ രൂപപ്പെട്ടതും എല്ലാം ഈ ‘മെസപ്പൊട്ടേമിയയില്‍ വച്ചു തന്നെയാണ്. ഇന്നത്തെ ഇറാഖ്‌ ഉള്‍പ്പെടുന്ന പ്രദേശമാണ് ‘മെസപ്പൊട്ടേമിയ’ എന്ന് അറിയപ്പെട്ടിരുന്നത്.പശ്ചിമേഷ്യയില്‍ യൂഫ്രാട്ടിസ് – ടൈഗ്രിസ്‌ നദികള്ക്കിടയിലുല്‍ പ്രദേശം,പേരുതന്നെ നദികള്‍ക്കിടയിലുള്ള നാട് എന്ന് തന്നെയാണ് (‘മെസപ്പൊട്ടേമിയ’).പതിനായിരത്തില്‍ അധികം വര്‍ഷങ്ങള്‍ക്ക് മുമ്പ്‌ ഇവിടെ ജനവാസം ആരംഭിച്ചിരുന്നു.ആദ്യമായി ഗ്രാമങ്ങള്‍ രൂപപ്പെട്ടതും ഇവിടെ തന്നെയാണ്. സംസ്കാരത്തിന്റെ കളിത്തൊട്ടില്‍ എന്ന് വിശേഷിപ്പിക്കപെടുന്ന ‘മെസപ്പൊട്ടേമിയയെ നമുക്കൊന്ന് പരിചയപ്പെടാം
നമ്മുടെ പൂര്വീകര്‍ വേട്ടയാടിയും അലഞ്ഞുതിരിഞ്ഞും ഒക്കെ ജീവിതം കഴിച്ചു കൂട്ടിയ പ്രാകൃത ജീവിതത്തില്‍ നിന്നും നാം ഇന്നത്തെ അവസ്ഥയില്‍ എത്തിയത്‌ ആയിരക്കണക്കിന് വര്‍ഷങ്ങളിലൂടെയാണ്.ഈ കാലയളവിനുള്ളില്‍ പുരോഗതിക്ക്‌ ആക്കം കൂട്ടിയ ഒട്ടേറെ കുതിച്ചു ചാട്ടങ്ങള്‍ ഉണ്ടായിരുന്നു.കൃഷിയുടെ ആരഭാവും,ജല സേചന മാരഗങ്ങളും,ലിപി വിദ്യയും,ചക്രങ്ങളുടെ കണ്ടെത്തലുമൊക്കെ പുരോഗതിയിലേക്ക്‌ എളുപ്പം നയിച്ചു.എന്നാല്‍ ഈ മാര്‍ഗങ്ങളെല്ലാം രൂപപെട്ടത്‌ ആദിമ സോസ്കാരങ്ങളില്‍ ആദ്യത്തേതായ ‘മെസപ്പൊട്ടേമിയന് സംസ്കാരത്ത്തില്‍ അണെന്നറിഞാലോ ?ബി സി 10,000 മുതല്‍ ബി സി 500 വരെയുള്ള കാലഘട്ടത്തെയാണ് നാം ‘മെസപ്പൊട്ടേമിയന് കാലഘട്ടമായി കാണുന്നത്.
‘മെസപ്പൊട്ടേമിയ’ വളരെ വിശാലമായ ഒരു പ്രദേശമായാണ് ചരിത്രകാരന്മാര്‍ കരുതിപ്പോരുന്നത്.ഇന്നത്തെ ഇറാഖും ,തെക്കു-കിഴക്കന്‍ തുര്‍ക്കിയും ,സിറിയയുടെ കിഴക്കന്‍ പ്രദേശങ്ങളും എല്ലാം ഇതില്‍ ഉള്പീടുന്നു.വിത്തുകള്‍ താനേ മുളച്ച് സസ്യങ്ങള്‍ ഉണ്ടാകുന്നത് ശ്രദ്ധയില്‍ പെട്ടിട്ടാവണം മനുഷ്യര്‍ കൃഷി തുടങ്ങിയിട്ടുണ്ടാവുക.ബി സി 9000 നടുത്തായാണ് ഈ മാറ്റം ഉണ്ടായത്‌.ഗോതമ്പും ചോള്വുമോക്കെയാണ് ‘മെസപ്പൊട്ടേമിയക്കാര്‍ ആദ്യം കൃഷി ചെയ്തത്.പിന്നീടത്‌ ബാര്‍ലി,പയര്‍ വര്‍ഗങ്ങള്‍,മധുരക്കിഴങ്ങ് തുടങ്ങിയ വിലകളിലെക്കും വ്യാപിപ്പിച്ചു,കര്‍ഷകനായത്തോടെ മൃഗങ്ങളെ ഇണക്കി വളര്‍ത്തുവാനും ആരഭിച്ചു,ആദ്യമായി ഇണക്കി വളര്‍ത്തിയ മൃഗം നായ ആയിരുന്നു.വേഗത്തില്‍ ഇണങ്ങുമെന്നതും വേട്ടയ്ക്ക് ഉപകാരപ്പെടും എന്നതുമോക്കെയാണ് നായയെ തന്നെ തിരഞ്ഞെടുക്കാന്‍ കാരണം.
ക്യൂനിഫോം ലിപി
‘മെസപ്പൊട്ടേമിയന് സംസ്കാരത്തിന് തുടക്കമിടുന്നത്‌ ഉബൈദ്‌ നാഗരികതയ്യാണ്.ബി സി 6500 മുതല്‍ ബി സി  3700 വരെയുള്ള കാലയളവിലാണ് ഈ നാഗരികത നിലനിന്നിരുന്നത്.മണ്‍കട്ടകള്‍ കൊണ്ടുള്ള വീടുകള്‍, ഗോതമ്പ്‌,ബാര്‍ലി തുടങ്ങിയ കൃഷിവിളകള്‍ എന്നിവ ഈ നാഗരികതയുടെ ഭാഗമായിരുന്നു.മഴ കുറവായതിനാല്‍  യൂഫ്രട്ടീസ്‌  നദിയെ കനാലുകലാക്കി തിരിച്ച് വെളളം കൃഷിയിടങ്ങളില്‍ എത്തിച്ച് ജലസേചനം  നടത്തിയിരുന്നു.ചെമ്മരിയാടുകള്‍,ആടുകള്‍,പന്നി,കാള തുടങ്ങിയ മൃഗങ്ങളെ പൊട്ടി വളര്‍ത്താന്‍ ആരംഭിച്ചത് ഉബൈദ്‌ നാഗരികതയാണ്. മീന്പിടിത്തക്കാരും മണ്‍പാത്ര വിദഗ്ദരും കച്ച്ചവടക്കാരുമൊക്കെ ഉബൈദ്‌ നാഗരികതയില്‍ ഉണ്ടായിരുന്നു.ഇവിടത്തെ പ്രധാന പട്ടണമായിരുന്നു ഉറൂക്‌. ‘മെസപ്പൊട്ടേമിയന് ജനത മരണാന്തര ജീവിതത്തില്‍ വിശ്വസിച്ചിരുന്നു.അതുകൊണ്ടുതന്നെ രാജാവിനെയു മറ്റും അടക്കം ചെയ്യുമ്പോള്‍ രാജാവിനോപ്പം പരിചാരകര്‍, ഭാര്യമാര്‍, അംഗരക്ഷകരെയും ആയുധം ധനം തുടങ്ങിയവയും അടക്കം ചെയ്തിരുന്നു.
സീലുകള്‍
പിന്നീട് ഇവിടങ്ങളിലെക്ക് സുമേരിയന്‍ ജനത കുടിയേറ്റം ആരംഭിച്ചതോടെ വിസ്തൃതമായ സുമേരിയന്‍ സാമ്രാജ്യം രൂപപ്പെട്ടു.ഈ സുമേരിയന്‍ സാമ്രാജ്യമാണ് ലോകത്തിനു എഴുത്ത് വിദ്യ സംഭാവന ചെയ്തത്.ആദ്യ കാലങ്ങളില്‍ ചിത്രലിപികലായിരുന്നത് പിന്നീട് ആപ്പിലിന്റെ ആക്രിതിയിലെക്ക് രൂപം മാറി.പിന്നീട് ഈ സുമേരിയന്‍ ലിപികളെ ക്യൂനിഫോം ലിപികലെന്നു വിളിച്ചു.സുമേരിയന്‍ ജനതയാണ് ലോകത്തില്‍ ആദ്യമായി സീലുകള്‍ ഉപയോഗിച്ചത്‌.കത്തിടപാടുകളിലെ സ്വകാര്യത ഉറപ്പാക്കാനായിരുന്നു ഇത്.കളിമണ്‍ പലകയില്‍ ക്യൂനിഫോം ലിപിയിലാണ് കത്തുകള്‍ തയ്യാറാക്കിയിരുന്നത്.ഈ കത്തുകള്‍ കളിമണ്ണ് കൊണ്ട് തന്നെ ഉണ്ടാക്കിയ കവറുകലിലാണ് അയച്ചിരുന്നത്.നികുതികള്‍,പലിശക്ക്‌ പണം കൊടുക്കലുകളും വാങ്ങലുകളും എന്നിവയൊക്കെ അന്ന് ആരംഭിച്ച്ചവയാണ്.സ്വര്‍ണ്ണവും വെള്ളിയുമോക്കെയാണ് പണമായി ഉപയോഗിച്ചിരുന്നത്.അളന്നു തൂക്കിയും ധാന്യങ്ങള്‍ കൈമാറ്റം ചെയ്തുമൊക്കെ ആയിരുന്നു ആന്നത്തെ കച്ചവടം.സുമെരിയക്കാരുടെ മറ്റൊരു നേട്ടം എന്നത് കലപ്പ കണ്ടെത്തി എന്നുള്ളതാണ്.ഇത കാര്‍ഷിക അഭി വൃദ്ധിക്കും കാരണമായി.സുമേരിയക്കാര്‍ രാജ്യത്തെ പല പല നഗ്സ്ര രാഷ്ട്രങ്ങളായി വിഭജിച്ചിരുന്നു.ഇവിടങ്ങളിലെ ഭരണാധികാരികളെ തിരഞ്ഞെടുത്തിരുന്നത് ജനങ്ങളായിരുന്നു.എന്നാല്‍ പിന്നീട് ഇത് മക്കത്തായത്ത്തിലേക്ക് നീങ്ങി.ആയുധങ്ങള്‍ നിര്‍മിക്കുകയും യുദ്ധങ്ങള്‍ ആരംഭിക്കുകയുക്‌ ചെയ്തതോടെ സുമേരിയന്‍ നാഗരികതയുടെ തകര്‍ച്ച ആരംഭിച്ചു.തുടര്‍ന്ന് ബാബിലോണ്‍ സാമ്രാജ്യം അവിടെ കേട്ടിപ്പെടുത്തു.
ഹമ്മുരാബി
ബാബിലോണിയന്‍ സാമ്രാജ്യത്തിലെ പ്രശസ്തനായ രാജാവായിരുന്നു ഹമ്മുരാബി.കൃഷി,കച്ചവടം തുടങ്ങിയവ പ്രോത്സാഹിപ്പിക്കുകയും ചാന്ദ്ര കലണ്ടറുകളിലെ പോരായ്മകള്‍ തിരുത്തുകയും ചെയ്തത് ഹമ്മുരാബിയുടെ നേട്ടങ്ങള്‍ ആയിരുന്നു.നിര്‍ബന്ധിത സൈനികസേവനവും ഹമ്മുരാബി നടപ്പാക്കി.മറ്റൊരു എടുത്തു പറയേണ്ട പ്രത്യേകത എന്നത് നിയമ സംഹിതയുടെ രൂപീകരനമാണ്.കണ്ണിനു കണ്ണ്.പല്ലിനു പല്ല് എന്നാ തരത്തിലുള്ള ക്രൂരവും പൈശാചീകവുമായ ശിക്ഷാരീതികള്‍ ഹമ്മുരാബി നടപ്പിലാക്കി.ക്രൂരമായ ശിക്ഷകള്‍ വഴി കുറ്റവാസന തടയാം എന്ന ചിന്തയായിരുന്നു ഹമ്മുരാബിയുടെത്.കോടതികളുടെ ആദിമ രൂപം ആരംഭിച്ചത്‌ ഹമ്മുരാബിയായിരുന്നു.പ്രതികളെ കുട്ടാ വിചാരണ ചെയ്തു മാത്രമേ ഹമ്മുരാബി ശിക്ഷിച്ച്ചിരുന്നുള്ളൂ.
ബി സി 1770 ഓടെ അസീരിയക്കാര്‍ ബാബിലോണ്‍ കീഴടക്കുകയും ആധിപത്യം സ്ഥാപിക്കുകയും ചെയ്തു.ഈ കാലയളവിലാണ് നെബുക്കദ്സര്‍ എന്ന രാജാവ്‌ സ്വന്തം പത്നിയെ സന്തോഷിപ്പിക്കാന്‍ ബാബിലോണിലെ തൂങ്ങുന്ന പൂന്തോട്ടം നിര്‍മിച്ചത്.ഈ കാലയളവില്‍ അടുത്തുള്ള രാജ്യമായ പേര്‍ഷ്യ വളര്‍ന്നു വരികയും ബാബിലോണിന്റെ ശക്തി ക്ഷയിച്ച് വരികയും ചെയ്തിരുന്നു.ബി സി ൫൩൯ ഓടെ ബാബിലോണ്‍ അവരുടെ പിടിയിലായി,അതോടെ ‘മെസപ്പൊട്ടേമിയന് സംസ്കാരം അവസാനിക്കുകയും ചെയ്തു.

1 comments:

പൊട്ടന്‍ പറഞ്ഞു...

paragraph കള്‍ക്ക് ഇടയില്‍ ഒരു സ്പേസ് നല്‍കിയാല്‍ വായിക്കാന്‍ അല്പം സുഖം കിട്ടിയേനെ.
തന്ന അറിവുകള്‍ക്ക് നന്ദി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ