പഠിച്ചു മിടുക്കരാകാം

ഇത് അറിവ്‌ പങ്കുവെക്കാനുള്ള ഒരു വേദിയാണ്.നിങ്ങള്‍ക്ക് അറിയാന്‍ ആഗ്രഹമുള്ള പഠനസംബന്ധമായ ഏതു വിഷയവും ഇവിടെ കമന്റ് ചെയ്താല്‍ മതി.ഞാന്‍ പരമാവധി വേഗത്തില്‍ ആ വിഷയത്തില്‍ പ്രതികരിക്കാം. കൂടാതെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കൂടി പറയണേ.....

നമുക്കും റോബോട്ടിക്സ് പഠിക്കാം-അധ്യായം 3

റോബോട്ടിന്റെ ചലനം
കഴിഞ്ഞ  പോസ്റ്റുകളില്‍ പറഞ്ഞത് പോലെ നമുക്ക്‌ ചലനത്തെ അടിസ്ഥാനമാക്കി രണ്ടു തരത്തിലുള്ള റോബോട്ടുകളെ ഉണ്ടാക്കാന്‍ പറ്റും.ചലിക്കാന്‍ സാധിക്കുന്നവയും ചലനം സാധ്യമല്ലാത്തവയും. ചലിക്കുന്നതിനു നമുക്ക്‌ കാലുകളുണ്ട്. അതുപോലെ വാഹനങ്ങള്‍ക്ക്‌ ടയറുകളും.നാം ഉണ്ടാക്കുന്ന റോബോട്ടിന് ഏതു രീതിയാണോ അനുയോജ്യം നമുക്ക്‌ ആ രീതി തന്നെ തിരഞ്ഞെടുക്കാവുന്നതാണ്. രോബോട്ടുകല്ക് ചലനം സാധ്യമാക്കുന്നതിനായി നമുക്ക്‌ മോട്ടോറുകള്‍ ഉപയോഗിക്കാവുന്നതാണ്,ഇത് റോബോട്ടിന്റെ ടായരുകലുമായി ബന്ധിപ്പിച്ചാല്‍ റോബോട്ടിന് മുന്നിലോട്ടും പിറകോട്ടും ചലിക്കാം.നമുക്ക്‌ ഓരോ ചലനച്ചല്ന രീതികളും പരിശോധിക്കാം.
വീലുകള്‍ (wheels)
റോബോട്ടിന്റെ ചലനത്തിനായി ഏറ്റവും കൂടുതലായി ഉപയോഗിക്കുന്നത് വീലുകളാണ്.റോബോട്ടിന് എത്ര വീലുകള്‍ വേണമെങ്കിലും നമുക്ക്‌ ഉപയോഗിക്കാവുന്നതാണ്.കൂടാതെ ഏതു വലിപ്പത്തിലും ഉള്ളവയും ഉപയോഗിക്കാം,പക്ഷെ റോബോട്ടിന്റെ വലിപ്പത്തിന് അനുസൃതമായിരിക്കണം എന്നാവും വലിപ്പവും എന്ന് മാത്രം.വീലുകള്‍ ഉണ്ടാക്കുന്നതിനെ കുറിച്ചും അവയുടെ മറ്റ് പ്രത്യേകതളും നമുക്ക്‌ തുടര്‍ന്നു വരുന്ന അധ്യായങ്ങളില്‍ പഠിക്കാം.
കാലുകള്‍ (legs)
കാലുകളുള്ള റോബോട്ടുകളെ നിര്‍മിക്കുവാന്‍ വീലുകള്‍ ഉള്ളവയെക്കള്‍ ഏറെ പ്രയാസമാണ്.അവ ഉപയോഗിക്കുമ്പോള്‍ എത്ര കാലുകള്‍ റോബോട്ടിന് സ്ഥിരത നല്‍കുമെന്ന് കാണണം.ഈ കാലുകള്‍ റോബോട്ട് ചാലിക്കുമ്പോഴും സ്ഥിരത നല്‍കണം അല്ലെങ്കില്‍ റോബോട്ട് ചലിക്കുമ്പോള്‍ തകര്‍ന്നു വീഴും.എങ്ങനെ ഈ കാലുകള്‍ മുന്നോട്ടും പിന്നോട്ടും ചലിപ്പിക്കും എങ്ങനെ  ഒരു വശത്തേക്ക് നീങ്ങും തുടങ്ങിയ കാര്യങ്ങളൊക്കെ പ്രശനങ്ങലാണ്.ഇവയെ ഒക്കെ അതിജീവിക്കുവാനുള്ള ശ്രനത്തിലാണ് ഇന്ന് ശാസ്തജ്ഞര്‍.ഈ വിഷമതകള്‍ ഒക്കെ ഉണ്ടെങ്കിലും കാലുകള്‍ ഉപയോഗിച്ചുള്ള ചലനം റോബോട്ടിന് പല പ്രത്യേകതകളും നല്‍കുന്നു.പെട്ടന്ന് തന്നെ ഏതു വശത്തേക്കും നീങ്ങാം,വളരെ വേഗം പുറകോട്ടു നീങ്ങാം തുടങ്ങിയ നമുടെ പ്രത്യേകതകള്‍ രോബോട്ടിനും ലഭിക്കും.പക്ഷെ അത് അത്ര എളുപ്പമല്ല എന്ന് മാത്രം.
ട്രാക്കുകള്‍ (tracks)
ചില  രോബോട്ടുകല്ക് അവയുടെ വീലുകള്‍ക്ക് പുറമേ ട്രാക്കുകള്‍ കാണാറുണ്ട്‌.(യുദ്ധസമയത്ത് ഉപയോഗിക്കുന്ന പട്ടാള ട്രക്കുകള്‍ക്കും ഇത് കാണാം.).ഇവയും വീലുകള്‍ പോലെ തന്നെ പ്രവര്‍ത്തിക്കുന്നു.അവ തിരിയുമ്പോള്‍ റോബോട്ടിന് മുന്നിലോട്ടും പിരകിലോട്ടും ചലനം സാധ്യമാകുന്നു.പരമാവധി ചലനം ലഭിക്കുന്നതിനു ട്രാക്കുകളുടെ  നീളം റോബോട്ടിന്റെ നീളത്തിന്തുല്യമായി എടുക്കുന്നു.എപ്പോഴാണ് നാം ട്രാക്കുകള്‍ തിരഞ്ഞെടുക്കുന്നത് ? ഇവ ഉപയോഗിക്കുമ്പോള്‍ വളരെ പരുപരുത്ത  പ്രതലങ്ങള്‍,പാറകള്‍ തുടങ്ങിയ പ്രതലങ്ങളിലൂടെയും  ചലനം സാധ്യമാകുന്നു,അത്തരം പ്രതലങ്ങളിലൂടെ സന്ജരിക്കുന്ന രോബോട്ടുകല്‍ക്കാന് ഇവ അനുയോജ്യം.

റോബോട്ടിന്റെ മറ്റു പ്രധാന ഭാഗങ്ങളാണ് കൈകള്‍,ഗ്രാഹികള്‍ (സെന്‍സറുകള്‍ ),ഔട്പുട്ട്  ഉപകരണങ്ങള്‍ എന്നിവ. നമുക്കറിയുന്നതു പോലെ കൈകള്‍ വസ്തുക്കളെ എടുക്കുവാനും അവയെ ഉപയോഗിക്കുവാനുമാണ് റോബോട്ടില്‍ ഉള്‍പ്പെടുത്തുന്നത്.സെന്‍സറുകള്‍ അവയുടെ ചുറ്റുപാടുകളെ കുറിച്ച് റോബോട്ടിന് വ്യക്തമായ ധാരണ നല്‍കുന്നു. കൂടാതെ ഔട്പുട്ട് ഉപകരണങ്ങള്‍ റോബോട്ടില്‍ നിന്നും പുറത്തേക്ക്‌ സന്ദേശങ്ങള്‍ വരുവാനുള്ള മാര്‍ഗങ്ങളാണ്. അതായത്‌ സംസാര ശേഷിയുള്ള രോബോട്ടനെന്കില്‍ സംസാരിക്കുവാനും ശബ്ദം പുറത്ത് വിടാനുമുള്ള ഉപകരണങ്ങള്‍  എന്നിവയാണിവ.
ഈ ഭാഗങ്ങളെ കുറിച്ചെല്ലാം നാം വിശദമായി വരുന്ന അധ്യായങ്ങളില്‍   പഠിക്കും.അതിനു മുമ്പ്‌ നമുക്ക്‌ ഇലക്രോനിക്സിന്റെ കുറച്ച് അടിസ്ഥാനം അറിയേണ്ടതുണ്ട്.അടുത്ത പോസ്റ്റില്‍ എലെക്ട്രോനിക്സിനെയും അതിലെ ഉപകരങ്ങളെയും പരിചയപ്പെടാം.....





കേരള എസ് എസ് എല് സി പരീക്ഷ 2012- മാതൃകാ ചോദ്യങ്ങള്‍


എല്ലാവരും എസ്  എസ് എല് സി പരീക്ഷക്ക്‌ വേണ്ടിയിടുള്ള ഊര്‍ജിതമായ പഠനം തുടങ്ങിക്കാണ്‌ുമെന്നു കരുതുന്നു. ഇത്തവണ ഞാന്ന്‍ വന്നിരിക്കുന്നത് കുറച്ചു ചോദ്യ പേപ്പറുകലുമായാണ്.ഞാന്‍ തയ്യാറാക്കിയ ചോദ്യങ്ങള്‍ ഒന്ന്നുമല്ല ,എസ് സി ആര്‍ ടി യുടെ വെബ്സൈറ്റില്‍ നിന്നും ലഭിച്ച ചോദ്യ പേപ്പറുകളുടെ ലിങ്ക് നിങ്ങള്ക്ക് തരുന്നു എന്ന് മാത്രം.എനിക്ക് ഇപ്പോള്‍ രണ്ടാം വര്‍ഷ യൂനിവേഴ്സിറ്റി പരീക്ഷ നടക്കുകയാണ് (നവംബര്‍ 28-ഡിസംബര്‍ 12 വരെ).അതുകൊണ്ട് തന്നെ ചോദ്യങ്ങള്‍ തയ്യാറാക്കുക എന്ന സാഹസത്തിനു ഞാന്‍ ഇപ്പോള്‍ മുതിരുന്നില്ല.ഈ ചോദ്യപേപ്പരുകളില്‍ ചോദ്യങ്ങള്‍ക്ക് പുറമേ അവയുടെ മൂല്യനിര്‍ണ്ണയ സൂചകങ്ങളും കൊടുത്തിട്ടുണ്ട്.അവ നന്നായി മനസിലാക്കി ഉത്തരം എഴുതാന്‍ പഠിക്കണം.അപ്പോള്‍ മാത്രമേ നമുക്ക്‌ അര്‍ഹമായ മാര്‍ക്ക്‌ ലഭിക്കുകയുള്ളൂ.ഇംഗ്ലീഷ്‌ ,ഹിന്ദി,മലയാളം ,സാമൂഹ്യ ശാസ്ത്രം തുടങ്ങിയ വിഷയങ്ങള്‍ക്ക്‌ പല കൂട്ടുകാരും പറയുന്ന കാര്യമാണ്,ഒരുപാട് എഴുതിയിട്ടും മാര്‍ക്ക്‌ കിട്ടിയില്ല എന്ന്.ഒരുപാട് എഴുതുക എന്നതിലുപരി പ്രധാനപ്പെട്ട കാര്യങ്ങള്‍   നാം പേപ്പറില്‍ ഉള്‍പ്പെടുത്തണം.ഈ പ്രധാനപ്പെട്ട കാര്യങ്ങള്‍ അറിയുവാന്‍ നമുക്ക്‌ പരീക്ഷാ മൂല്യനിര്‍ണയ സൂചകങ്ങളെ കുറിച്ച് അല്പമെങ്കിലും ധാരണ വേണം.കൂടാതെ ആവശ്യത്തിന് സമയം ലഭിച്ചില്ല എന്ന പരാതിയും ഇതുവഴി നമുക്ക്‌ ഒഴിവാകാവുന്നതാണ്.അതായത്‌ പരീക്ഷയ്ക്ക്‌ പഠിക്കുമ്പോള്‍ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം മാത്രമല്ല നാം അറിയേണ്ടത്‌,കുറഞ്ഞ സമയത്തിനുള്ളില്‍ അവ എങ്ങനെ ഉത്തര പേപ്പ്പരില്‍ എഴുതാം എന്ന് കൂടി അറിയണം.ഓരോ വിഷയത്തിലേയും സൂചകങ്ങള്‍  മനസിലാക്കി പ്രധാനപ്പെട്ട ഭാഗങ്ങള്‍ വ്യക്തമായി മനസിലായി എന്ന് നാം ഉറപ്പു വരുത്തണം.
ചോദ്യ പേപ്പരുകള്‍  താഴെ നല്കിയിടുണ്ട്.


കേരള എസ് എസ് എല് സി പരീക്ഷ 2012

 എസ്  എസ് എല് സി പരീക്ഷ നമ്മുടെ ജീവിതത്തിന്റെ വഴിത്തിരിവാണ്. ഇനി നാം ഏതു പഠനമെഖലയിലെക്ക് തിരിയണം എന്ന് നിര്‍ണയിക്കുന്ന പരീക്ഷ. ഗ്രേഡിംഗ് സമ്പ്രദായം വന്നതുമുതല്‍ പരീക്ഷ കൂടുതല്‍ എളുപ്പമായി മാറുകയാണുണ്ടായത്,ഇന്ന് വിഷയത്തെ കുറിച്ച് ആവ്ശ്യത്ത്തിനു അറിവുണ്ടെങ്കില്‍ പരീക്ഷയെ നാം ഒട്ടും ഭയക്കേണ്ടതില്ല.കഴിഞ്ഞ വര്ഷം പാഠപുസ്തകങ്ങള്‍ മാറി എങ്കിലും മുന്‍പ്‌ ഉണ്ടായിരുന്ന പാഠപുസ്തകത്തില്‍ നിന്നും വലിയൊരു വ്യത്യാസം ഉണ്ടായിട്ടില്ല.എല്ലാ വര്‍ഷവും ഒരേ പുസ്തകത്തിനെ അടിസ്ഥാനമാക്കിയാണ്‍ല്ലോ പരീക്ഷയ്ക്ക് ചോദ്യങ്ങള്‍ ഇടുന്നത്.ഈ ചോദ്യങ്ങള്‍ പരിശോധിച്ച്ചാല്‍ സ്ഥിരമായ്‌ പരീക്ഷക്ക്‌ ചോദിക്കുന്ന പ്രധാനപ്പെട്ട പാഠഭാഗങ്ങള്‍ ഏതൊക്കെയെന്നു മനസിലാവും.ഈ പാഠഭാഗങ്ങള്‍ തന്നെ നന്നായി പഠിച്ചാല്‍ പരീക്ഷയ്ക്ക് ഉന്നത മാര്‍ക്ക്‌ നേടാന്‍ പറ്റും.അതിനായി നമുക്ക്‌ വേണ്ടത്‌ പഴയ ചോദ്യ പേപ്പറുകളാണ്. കുറെ ചോദ്യ പേപ്പറുകള്‍ കൂട്ടുകാര്‍ക്ക് സംഘടിപ്പിക്കുവാന്‍ കഴിന്ഞേക്കും,കൂടുതല്‍ ചോദ്യങ്ങള്‍ ഞാന്‍ ഇവിടെയും ചേര്‍ക്കാം. കൂടാതെ അവയിലെ പ്രധാനപ്പെട്ട ചോദ്യങ്ങള്‍,പഠന ഭാഗങ്ങള്‍ എന്നിവയ്ക്ക്  വിശദീകരണങ്ങളും നല്‍കാം.അല്‍പ്പം ശ്രദ്ധിച്ചാല്‍ തന്നെ നമുക്ക്‌ എസ് എല്‍ എസ് സി പരീക്ഷയില്‍ ഉന്നത മാര്‍ക്കോടുകൂടി വിജയം കൈവരിക്കവുന്നതാണ്.ഇനി മൂന്നു മാസത്തോളം മാത്രമേ അവശേഷിക്കുന്നുള്ളു.  ഊര്‍ജിതമായി പഠനം തുടങ്ങിക്കോളൂ,വിജയം നമ്മുടെ തൊട്ടടുത്ത്‌ തന്നെ നില്‍പ്പുണ്ട്,നാം അതിനെ ഒന്ന് കൈ എത്തി പിടിക്കുക മാത്രമേ ചെയ്യേണ്ടൂ.....
    വരുന്ന വര്ഷം മാര്‍ച്ചില്‍ നടക്കുന്ന എസ് എല്‍ എസ് സി പരീക്ഷയ്ക്ക് വേണ്ടിയുള്ള പഠനസഹായികള്‍, ചോദ്യ പേപ്പറുകള്‍ , പ്രധാന പഠന ഭാഗങ്ങള്‍ എന്നിവ അടുത്തുള്ള ദിവസങ്ങളില്‍ തന്നെ ഈ ബ്ലോഗില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്.

2012  മാര്‍ച്ചിലെ എസ് എല്‍ എസ് സി പരീക്ഷയെ കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും (ടൈം ടേബിള്‍,ഗ്രേസ്‌ മാര്‍ക്ക്‌,തുടങ്ങിയ കാര്യങ്ങള്‍ ) ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

നമുക്കും റോബോട്ടിക്സ് പഠിക്കാം-അധ്യായം 2


റോബോട്ടിന്റെ ആന്തരികഘടന

മനുഷ്യന്റെ ശരീരം പരിശോധിച്ചാല്‍ നാം ഒരു സമ്പൂര്‍ണ്ണ യന്ത്രമാനെന്നു പറയാം.ബുദ്ധിയുള്ളതും വളരെയധികം ഭാരം ഉയര്‍ത്താന്‍ പറ്റുന്നതും ചുറ്റുപാടുകളെ തിരിച്ച്ചരിന്ജ് അവയോട് പ്രതികരിക്കാനും കഴിവുള്ള ഒരു യന്ത്രം.രോബോട്ടുകലുണ്ടാക്കുമ്പോള്‍ നമ്മുടെ മാതൃക എന്നത് നമ്മള്‍ തന്നെയാണ്.പല നൂറ്റാണ്ടുകളായി ശാസ്ത്രജ്ഞര്‍ മനുഷ്യന്റെ പകര്‍പ്പ്‌ ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്. അതായത്‌ ബുദ്ധിയും ശക്തിയും പൂര്‍ണ്ണ ചലനവും ചുറ്റുപാടുകളെ തിരിച്ച്ചരിന്ജ് പ്രവര്‍ത്തിക്കാനുള്ള കഴിവുള്ള യന്ത്രങ്ങളെ.പക്ഷെ ഇതുവരെ ഈ ലക്‌ഷ്യം പൂര്‍ണ്ണതയില്‍ എത്തിയിട്ടില്ല.എത്തുമെന്ന് നമുക്ക്‌ പ്രത്യാശിക്കാം.
ആന്തരികഘടന എന്ന ഈ അധ്യായത്തില്‍ റോബോട്ടിന്റെ ഭാഗങ്ങളെ കുറിച്ചും അവ നിര്മിക്കുന്നതിനെ കുറിച്ചുമാണ് പറയുന്നത്.
റോബോട്ടുകളെ നമുക്ക്‌ രണ്ടായി തിരിക്കാം.ചലിക്കാന്‍ സാധിക്കുന്നവയും ചലനം സാധ്യമല്ലാത്തവയും.ചലനം അസാധ്യമായ റോബോട്ടുകള്‍ ഒരു സ്ഥലത്ത് നിന്ന് കൊണ്ട അതിനു മുന്‍പിലുള്ള വസ്തുക്കളെ എടുക്കുകയും വയ്ക്കുകയും ഒക്കെ ചെയുന്നു.ഇത്തരം റോബോട്ടുകളെ പ്രധാനമായും ഫാക്ടറികളിലും മറ്റ് ഉല്‍പ്പാദന കേന്ദ്രങ്ങളിലുമാണ് ഉപയോഗിക്കുന്നത്.കൂടാതെ അപകടം പിടിച്ച ജോലികള്‍,ഉദാഹരണം:ആണവവികിരണം ഉള്ള സ്ഥലംഗളില്‍,,ചെയ്യാന്‍ ഇത്തരം റോബോട്ടുകള്‍ നമ്മളെ സഹായിക്കുന്നു.എന്നാല്‍ ചലനം സാധ്യമായ റോബോട്ടുകള്‍ക്ക് ഒരു സ്തലത്തുനിന്നും മറ്റൊരിടത്തേക്ക് ചലനം സാധ്യമാണ്.നാം ഇവിടെ സംസാരിക്കുന്നത് ചലിക്കാന്‍ കഴിവുള്ള റോബോട്ടുകളെ കുറിച്ചാണ്.
ചലനം ഇല്ലാത്ത റോബോട്ട്


ചലിക്കുന്ന റോബോട്ട്






റോബോട്ടിന്റെ ശരീരം

റോബോട്ടിന്റെ ശരീരത്തെ രണ്ടായി തിരിക്കാം,പുറം ഭാഗവും, അകത്തുള്ള ഇലക്ര്ട്രോനിക്-മെക്കാനിക്കല്‍ ഭാഗങ്ങളും.പുറം ഭാഗം  റോബോട്ടിന്റെ ഏറ്റവും പുറമെയുള്ള ഭാഗമാണ്‍്.രോബോട്ടിന്‍ അകത്തുള്ള ഇലെക്ട്രോനിക്‌ സര്‍ക്യൂട്ടുകളെയും മറ്റ് ഭാഗങ്ങളെയും സംരക്ഷിക്കുന്നത് ഈ പുറം ഭാഗമാണ്.ഇവിടെ ആദ്യം പറയുന്നത് പുറംഭാഗത്തെ കുറിച്ചാണ്.
നമ്മുടെ ശരീരത്തിനു കൃത്യമായ ആകൃതി കൈവന്നത് എല്ലുകള്‍ ഉണ്ടായതിനാലാണ്.അതുപോലെ രോബോട്ടുകള്‍ക്കും കൃത്യമായ ആകൃതി വേണമെങ്കില്‍ നാം എല്ലുകള്‍ ചെയ്യുന്ന അതെ ധര്മമുള്ള ഭാഗങ്ങള്‍ റോബോട്ടില്‍ ഉണ്ടാക്കണം.ഇതിനെ നാം ഫ്രെയ്മുകള്‍ എന്ന് പറയുന്നു.റോബോട്ടില്‍ ഫ്രെയ്മുകള്‍ ഉണ്ടാക്കാന്‍ നമുക്ക്‌ മരമോ,പ്ളാസ്ടിക്കോ ലോഹങ്ങളോ ഉപയോഗിക്കാം.ഈ ഫ്രെയ്മിനോടാണ് റോബോട്ടിന്റെ ആന്തരിക ഘടകങ്ങള്‍ നാം ഘടിപ്പിക്കുന്നത്.
റോബോട്ടിന്റെ ആകൃതിയും വലിപ്പവും നാം ഏതെല്ലാം പ്രവര്‍ത്തികള്‍ക്കാണ്‍ു നാം റോബോട്ടിനെ ഉപയോഗിക്കുന്നത്,അവയില്‍ ഏതെല്ലാം ഭാഗങ്ങള്‍ ഉണ്ട എന്നതിനെയൊക്കെ ആശ്രയിക്കുന്നു.റോബോട്ടിനെ നിര്‍മിക്കാന്‍ നമുക്ക്‌ താഴെ പറയുന്ന വസ്തുക്കള്‍ ഉപയോഗിക്കാം.

1.അലുമിനിയം ഷീറ്റ് - റോബോട്ടിന്റെ എല്ലാ ഭാഗങ്ങളും നമുക്ക്‌ അലുമിനിയംകൊണ്ട് ഉണ്ടാക്കാം. റോബോട്ടിന്റെ ഭാഗങ്ങള്‍ നിര്‍മിക്കാന്‍ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്നതും,ഏറ്റവും ഉചിതവും  അലുമിനിയം തന്നെയാണ്.

2.സ്റീല്‍(steel) - സ്റീല് പ്രധാനമായും ഉപയോഗിക്കുന്നത് നല്ല ശക്തി വേണ്ട ഭാഗങ്ങളിലാണ്.അതായത്‌ ഭാരങ്ങള്‍ എടുക്കുന്ന കൈകള്‍,ഗ്രിപ്പരുകള്‍ തുടങ്ങിയ ഭാഗങ്ങളില്‍.അത്തരം ഭാഗങ്ങളില്‍ അലുമിനീയം ഉപയോഗിക്കുന്നതിനേക്കാള്‍ നല്ലത് സ്ടീലാണ്.

3.ടിന്‍(tin),ഇരുമ്പ്‌.ചെമ്പ്‌(brass) – ഈ ലോഹങ്ങള്‍ അലുമിനീയത്തെക്കള്‍ ഭാരം കൂടിയവയാണ്.ഇവ പ്രധാനമായും സന്ധികളില്‍(joints) ആണ് ഉപയോഗിക്കുന്നത്.
4.മരം – റോബോട്ടുകളെ നിര്‍മിക്കാന്‍ നമുക്ക്‌ മരവും ഉപയോഗിക്കാം.ഇവ ശക്തവും വൈദ്യുതിയെ കടത്തി വിടാത്തവയും ആണ്അതിനാല്‍ തന്നെ ഷോര്‍ട്ട് സര്‍ക്യുട്ടുകള്‍ 
കുറവായിരിക്കും.എന്നാല്‍ മരം ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു പ്രധാന പ്രശ്നം എന്നത് അവയുടെ ഭാരമാണ്.

5.പ്ളാസ്റിക് – പ്ലാസ്റ്റിക്കുകളും നമുക്ക്‌ റോബോട്ടിന്റെ ഭാഗങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കാം.ഇവയെ ആവശ്യമുള്ള രൂപത്തില്‍  മുറിക്കാനും,മറ്റും വളരെ എളുപ്പമാണല്ലോ.

പവര്‍ സിസ്റ്റം
റോബോട്ടുകളുടെ മറ്റൊരു പ്രധാന ഭാഗം എന്നത് അവയിലെ പവര്‍ സിസ്റ്റം (ഊര്‍ജ ശ്രോതസ്) ആണ്.ഇതിനായി നാം പ്രധാനമായും ബാട്ടരികളെയാണ് (battery) ആശ്രയിക്കുന്നത്.ഈ ബാറ്ററിയില്‍ നിന്നുമാണ് റോബോട്ടിന് ആവശ്യമായ ഡി സി കരണ്ട് ലഭിക്കുന്നത്.ബാറ്ററികള്‍ രണ്ടു തരത്തില്‍ ഉണ്ട്.റീചാര്‍ജ്‌ ചെയ്യാന്‍ പറ്റുന്നവയും പറ്റാത്തവയും.റീചാര്ജ് ചെയ്യാന്‍ പറ്റുന്നവയാണ് നമുക്ക്‌ ഉപയോഗിക്കുവാന്‍ നല്ലത്.ബാറ്ററികള്‍ കൂടാതെ മറ്റ് ഊര്‍ജ ശ്രോതസുകളെയും ഉദാ:സൗരോര്‍ജം നമുക്ക്‌ ഉപയോഗിക്കാവുന്നതാണ്.പക്ഷെ ഇതിനു കുറച്ച് കുഴപ്പങ്ങളും ഉണ്ടെന്നു മാത്രം.ഇപ്പോള്‍ നമുക്ക്‌ ബാടരികളെ മാത്രം ആശ്രയിക്കാം.

പ്രഷര്‍  സിസ്റ്റം
റോബോട്ടിന് പവര്‍ നല്‍കുന്നതിനായി നാം പ്രധാനമായും രണ്ടു രീതികളാണ് അവലംബിക്കുന്നത്.

1ഹൈഡ്രോളിക് പവര്(hydraulic power) – ഇവിടെ ഓയിലോ മറ്റ് ദ്രാവകങ്ങലോ നല്‍കുന്ന ഉന്നത മര്‍ദ്ദം(pressure) ആണ് ഉപയോഗിക്കുന്നത്.

2.ന്യൂമാട്ടിക്‌ പവര് (pneumatic power) – ഇവിടെ ഉന്നത മര്‍ദ്ദം നല്‍കുന്നത് വായുവാണ്.

ഇവിടെ രോബോട്ടിനുന്പവാര്‍ നല്‍കുന്നതിന് അവലംബിക്കുന്ന ഈ മാര്‍ഗം ഇങ്ങനെയാണ്.അവയില്‍ ഉപയോഗിക്കുന്ന വസ്തുവിനെ(ഓയിലോ,ദ്രാവകമോ,വായുവോ) പമ്പ് ഉപയോഗിച്ച് ഉന്നത മര്‍ദ്ദത്തില്‍ ആക്കുന്നു.പിന്നീട് ഈ മര്‍ദ്ദം നാം കുറച്ചു കുറച്ചായി ഉപയോഗിക്കുന്നു.പുപ്മു പ്രവര്‍ത്തിക്കുന്നത് വൈദ്യുത മോട്ടോരിനാല്‍ ആണ്.അത്കൊണ്ട് ഇതിനെ ഇളക്ട്രിക്കല്‍ പ്രഷര്‍ സിസ്റ്റം എന്ന് പറയുന്നു.ഈ പ്രഷര്‍ സ്യ്സ്ടങ്ങള്‍ ഉപയോഗിക്കാന്‍ കുറച്ച് വിഷമാമാണ് എങ്കിലും ഇവ മോട്ടോരുകലെക്കള്‍ കൂടുതല്‍ പവര് നല്‍കും.ഇവയ്ക്ക് പകരമായി നമുക്ക്‌ വേണമെങ്കില്‍ മോട്ടോറുകളും ഉപയോഗിക്കാവുന്നതാണ്.
                                                                                                                                                                               (തുടരും.......)

വാതകാവസ്ഥ


പത്താം തരം രസതന്ത്രം ടെക്സ്റ്റ്‌ ബുക്കിലെ  വാതകാവസ്ഥ എന്ന പാഠഭാഗത്തിനെ കുറിച്ചാണ് ഈ പോസ്റ്റ്‌.പാഠഭാഗത്തിലെ ആശയങ്ങള്‍ കൂടുതല്‍ വ്യക്തമായി ഞാന്‍ ഇവിടെ അവതരിപ്പിക്കാം. 


നമുക്ക് ചുറ്റുമുള്ള വസ്തുക്കളെ പ്രധാനമായും ഖരം,ദ്രാവകം ,വാതകം എന്നിങ്ങനെ മൂന്നായി തരം തിരിച്ചിരിക്കുന്നു.എന്താണ് ഈ തരം തിരിക്കലിന്റെ അടിസ്ഥാനം എന്ന് നമുക്കാദ്യം പരിശോധിക്കാം.ഒരു പദാര്‍ത്ഥത്തിന്റെ ഏറ്റവും ചെറിയ കണികയാണ് ആറ്റ്ങ്ങള്‍( ആറ്റത്തിനുള്ളിലെക്ക് എന്ന പോസ്റ്റ്‌ കാണുക) എന്ന് നമുക്കറിയാം.ഇങ്ങനെയുള്ള ഒട്ടേറെ ആറ്റങ്ങള്‍ കൂടിചെര്നാല്‍ നമുക്ക്‌ ആ പദാര്‍ത്ഥം കിട്ടുമല്ലോ?ഇങ്ങനെ ആറ്റങ്ങള്‍ കൂടിച്ചേരുമ്പോള്‍ ആറ്റങ്ങള്‍ തമ്മിലുള്ള അകലത്തെ ആശ്രയിച്ചാണ് പദാര്‍ത്ഥം ഖരമോ,ദ്രാവകമോ അതോ വാതകമോ എന്ന് പറയുന്നത്.ആറ്റങ്ങള്‍ തമ്മിലുള്ള അകലം കൂടുന്തോറും അവ തമ്മിലുള്ള ആകര്‍ഷണ ബലം കുറയുന്നു (ന്വൂട്ടനും ചലനനിയമങ്ങളും 4 എന്ന പോസ്റ്റ്‌ കാണുക).
ആറ്റ്ങ്ങളെ വളരെ അടുത്തായാണ് പദാര്‍ത്ഥത്തില്‍ ക്രമീകരിച്ചിട്ടുള്ളത് എങ്കില്‍ അതിനെ നാം ഖരാവസ്ഥ എന്ന് വിളിക്കുന്നു.അതായത്‌ ഖരാവസ്ഥയില്‍ ആറ്റങ്ങള്‍ പരസ്പരം മുട്ടി നില്‍ക്കുന്നു.അപ്പോള്‍ ആറ്റങ്ങള്‍ തമ്മിലുള്ള ബലം വളരെ കൂടുതല്‍ ആയിരിക്കുമല്ലോ? പരസ്പരം മുട്ടി നില്‍ക്കുന്നതിനാല്‍ ഖരവസ്തുക്കളിലെ ആറ്റങ്ങള്‍ക്ക് ചലന സ്വാതന്ത്രവുമില്ല.ഖരവ്സ്തുക്കള്‍ക്ക് ആകൃതി ഉണ്ടാകുമോ? കല്ലിനു ആകൃതി ഇല്ലേ,ലോഹങ്ങല്‍ക്കോ? ആറ്റ്ങ്ങള്‍ പരസ്പരം മുട്ടി നില്‍ക്കുന്നതിനാല്‍ ഖര വസ്തുക്കള്‍ക്ക് ഒരു പ്രത്യേക ആകൃതി ഉണ്ടായിരിക്കും.
1.ഖരം                         2.ദ്രാവകം                                3.വാതകം                

ദ്രാവകങ്ങളുടെ കാര്യത്തിലോ? ആറ്റങ്ങള്‍ തമ്മിലുള്ള അകലം ഖര വസ്തുക്കളില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ ആയിരിക്കും.അതായത്‌ ആറ്റങ്ങള്‍ തമിലുള്ള ആകര്‍ഷണ ബലം കുറവായിരിക്കും.അങ്ങനെ വരുമ്പോള്‍ ആറ്റങ്ങള്‍ക്ക് ചെറിയ തോതിലുള്ള ചലന സ്വാതന്ത്രം ലഭിക്കുന്നു.ചലന സ്വാതന്തം ഉള്ളയ്തിനാല്‍ ദ്രാവകങ്ങള്‍ക്ക് പ്രത്യേക ആക്രിതിയോന്നുമില്ല.അവ സ്ഥിതി ചെയുന്ന പാത്രത്തിന്റെ ആകൃതി സ്വീകരിക്കുന്നു.
വാതക്കാവസ്ഥയില്‍ ആറ്റങ്ങള്‍ വളരെ അകലത്തായാണ് സ്ഥിതി ചെയ്യുന്നത്,അതുകൊണ്ട് തന്നെ അവ തമ്മിലുലുള്ള ആകര്‍ഷണ ബലം വളരെ കുറവയിരിക്കും,അല്ലെങ്കില്‍ ഇല്ല എന്ന് തന്നെ പറയാം. അതിനാല്‍ വാതക ആറ്റങ്ങള്‍ക്ക് പരമാവാധി ചലന സ്വാതന്ത്രം ലഭിക്കുന്നു.വാതകങ്ങക് പ്രത്യേക ആക്രിതിയോന്നു ഇല്ല.കൂടാതെ വാതകങ്ങള്‍ അവ നിറച്ചിരിക്കുന്ന പാത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നു.അത്കൊണ്ട് തന്നെ അവയുടെ വ്യാപ്തം എന്നത് സ്ഥിതി ചെയ്യുന്ന പാത്രത്തിന്റെ വ്യാപ്തത്തിന് തുല്യമായി എടുക്കുന്നു.
വസ്തുക്കളെ ഖരം,ദ്രാവകം,വാതകം എന്നിങ്ങനെയുള്ള തരംതിരിവ് അവയിലെ ആറ്റ്ങ്ങളുടെ ക്രമീകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു, അല്ലെ?ആറ്റ്ങ്ങള്‍ തമ്മിലുള്ള ആകര്‍ഷണ ബലമാണല്ലോ അവയുടെ അവസ്ഥ നിര്‍ണയിക്കുന്നത്,നാം ആറ്റങ്ങള്‍ക്ക് ഈ ബലത്തെ അതിജീവിക്കാനുള്ള ഊര്‍ജം നല്കിയാലോ? ആറ്റങ്ങള്‍ അവയിലെ ആകര്‍ഷണ ബലത്തെ ഭേദിച്ച് ചലിക്കാന്‍ തുടങ്ങും.അതായത്‌ നമുക്ക്‌ ഒരു പദാര്തത്തിനെ ഖരാവസ്ഥയില്‍ നിന്നും ചലന സ്വാതന്ത്രമുള്ള അവസ്ഥയിലേക്ക് (ദ്രാവകം,വാതകം) മാറ്റുന്നതിന് അവയിലെ ബലത്തെ അതിജീവിക്കാനുള്ള ഊര്‍ജം നല്‍കിയാല്‍ മതി.ഈ ഊര്‍ജം താപമായോ മറ്റ് രൂപങ്ങളിലോ നമുക്ക്‌ നല്‍കാം.അതായത്‌ ഒരു ഖരവസ്തുവിനെ ചൂടാക്കുമ്പോള്‍ അത് ആദ്യം ചലാന്‍ സ്വാതന്ത്രമുള്ള ദ്രാവകാവസ്തയിലെക്ക് നീങ്ങുന്നു. വീണ്ടും ചൂടാക്കിയാലോ കൂടുതല്‍ ചലന സ്വാതന്ത്രമുള്ള വാതകാവസ്ഥയിലെക്കും നീങ്ങുന്നു.ഇങ്ങനെ ഖരം,ദാവകം.വാതകം അവസ്ഥകളില്‍ നിന്നും മറ്റൊരു അവ്സ്തയിലേക്ക് ന്നീങ്ങുന്നതിനെ അവസ്ഥാമാറ്റം എന്ന് പറയുന്നു അവ്സ്ഥാമാററ്തിനു ആവശ്യമായ ഊര്‍ജം ഇപ്പോഴും നാം തന്നെ കൊടുക്കണം എന്നില്ല.പ്രകൃതിയില്‍ നിന്നും ഊര്‍ജം സ്വീകരിച്ചും അവ്സ്ഥാമാറ്റം ഉണ്ടാകുന്നു.നാം നനഞ്ഞ വസ്ത്രങ്ങള്‍ ഉണങ്ങനിടുമ്പോള്‍ അവയിലെ ദ്രാവകതന്മാത്രകള്‍ അന്തരീക്ഷത്തില്‍ നിന്നും ഊര്‍ജം സ്വീകരിച്ച് വാതവസ്തയിലേക്ക് നീരാവിയായി) പോകുന്നു.ഇതിനെ നാം ബാഷ്പീകരണം എന്ന് വിളിക്കുന്നു.ബാഷ്പീകരണം എന്നത് ഒരു തുടര്‍ പ്രക്രിയയാണ്.അത് എല്ലാ താപനിലയിലും നടക്കുന്നു.പക്ഷെ അതിന്റെ വേഗത എന്നത്‌ അന്തരീക്ഷ താപനിലയെ ആശ്രയിച്ചിരിക്കുന്നു.അതായത്‌ താപനില കൂടുമ്പോള്‍ ബാഷ്പീകരണ വേഗത കൂടുകയും തുണികള്‍ കൂടുതല്‍ വേഗം ഉണങ്ങുകയും ചെയ്യുന്നു.ചെറിയ താപനിലയിലോ, ബാഷ്പീകരണ വേഗത കുറവായിരിക്കും.ഇനി പറയാമല്ലോ ഉഷ്ണകാലത്ത് നനച്ച്ചിട്ട തുണികള്‍ വേഗം ഉണങ്ഗുന്നതിന്റെയും തണുപ്പുകാലത്ത് സാവധാനം ഉണങ്ഗുന്നതിന്റെയും കാരണങ്ങള്‍.
ഐസ് ഒരു ഖരവസ്തുവാണല്ലോ ? നാം 0 ഡിഗ്രി സെല്‍ഷ്യസില്‍ ഉള്ള ഒരു ഐസിനെ പാത്രത്തില്‍ എടുത്ത്‌ ചൂടാക്കുന്നു എന്നിരിക്കട്ടെ,ഓരോ സമയത്തും ഐസിന്റെ താപനിലയില്‍ ഉണ്ടാകുന്ന വ്യത്യാസം നമുക്ക്‌ ഒരു തെര്‍മോമീറ്റര്‍ ഉപയോഗിച്ച് അളക്കാം.ഈ വിവരങ്ങള്‍ നമുക്ക്‌ ഒരു പട്ടികയായി നല്കാമല്ലോ.എനിക്ക് ചെയ്തപ്പോള്‍ കിട്ടിയ പട്ടികയാണ് ചുവടെ.


താപനില (ഡിഗ്രി സെല്‍ഷ്യസില്‍ )
0
20
40
60
80
100
100
100
110
സമയം (സെക്കണ്ടില്‍ )
0
1
2
3
4
5
6
7
8


ഈ പട്ടികയില്‍ നിന്നും ഐസിനെ ചൂടാക്കുമ്പോള്‍ താപനില ക്രമമായി വര്‍ധിക്കുന്നു എന്ന് കാണാം.പൂജ്യം ട ഡിഗ്രി സെല്‍ഷ്യസില്‍ വച്ചു തന്നെ ഐസ് ദ്രാവകതിലെക് മാറുന്നു എന്നാല്‍ പിന്നീട് 100 ഡിഗ്രി സെല്‍ഷ്യസില്‍ എത്തുന്നതുവരെ താപം നല്‍കുമ്പോള്‍ താപനിലയും വര്‍ധിക്കുന്നു.പക്ഷെ  5,6.7 സെക്കണ്ടുകളില്‍ താപം നല്‍കുമ്പോഴും താപനില സ്ഥിരമായി തന്നെ നില്‍ക്കുന്നു.ഈ പ്രക്രിയയെ നാം അവസ്ഥാ മാറ്റം എന്ന് വിളിക്കുന്നു.പൂജ്യം മുതല്‍ 100 ഡിഗ്രി സെല്‍ഷ്യസില്‍ എത്തുന്നത് വരെയുള്ള ഭാഗത്ത്‌ നാം നല്‍കുന്ന താപം ദ്രാവകത്ത്തിലെ ആറ്റങ്ങള്‍ സ്വീകരിക്കുകയും അവയുടെ ഊര്‍ജം വര്‍ധിപ്പിക്കാന്‍ ഉപയോഗിക്കുകയും ചെയ്യും.ഈ സന്ദര്‍ഭത്തില്‍ ദ്രാവകാവസ്ഥയില്‍ തന്ന്ര്യായിരിക്കും.നൂറ് ഡിഗ്രി സെല്‍ഷ്യസില്‍ എത്തിയാല്‍ അവസ്ഥാമാറ്റം ആരംഭിക്കുന്നു.അതായത്‌ ദ്രാവകം വാതകമായി മാറുന്നു.ഈ സന്ദര്‍ഭത്തില്‍ താപനിലയില്‍ വ്യത്യാസം ഉണ്ടാകുന്നില്ല.അഞ്ചു മുതല്‍ ഏഴ് വരെയുള്ള സമയത്ത്‌ പദാര്‍ത്ഥത്തിന്റെ അവസ്ഥ ദ്രാവകവും വാതകവും കലര്‍ന്നതായിരിക്കും,അതായത്‌ അപ്പോള്‍ മാത്രമാണ് വാതകാവ്സ്ത്യിലെക്ക് മാറുന്നത്.ദ്രാവകാവസ്ഥയില്‍ നിന്നും വാതകാവ്സ്തയിലെക്ക് മാറുന്ന ഈ താപനിലയെ പദാര്ത്തത്തിന്റെ തിളനില അഥവാ ബോയ്ല്‍ിംഗ് പോയിന്റ് എന്ന് പറയുന്നു.

                                                  (തുടരും.......)


സംസ്കാരങ്ങളുടെ കളിത്തൊട്ടില്‍


ജനാധിപത്യത്തിന്റെ ആദിമ മാതൃക രൂപപ്പെട്ടത്‌ എങ്ങനെയാണ്, എവിടെയാണ് എന്നൊക്കെ അന്വേഷിച്ചാല്‍ നാം എത്തിച്ചേരുക ‘മെസപ്പൊട്ടേമിയ’ എന്നാ ഉത്തരത്തിലെക്കയിരിക്കും.ജനാധിപത്യ രീതികള്‍ മാത്രമല്ല ചക്രങ്ങള്‍,എഴുത്ത് വിദ്യ,കലണ്ടറുകള്‍ തുടങ്ങിയവ രൂപപ്പെട്ടതും ഇവിടെ വച്ചു തന്നെ.കത്ത് ഇടപാടുകള്‍ ആരംഭിച്ചതും അന്കഗണിതത്ത്തിന്റെ (അരിത്തമെറ്റിക്സ്) അടിസ്ഥാനങ്ങള്‍ രൂപപ്പെട്ടതും എല്ലാം ഈ ‘മെസപ്പൊട്ടേമിയയില്‍ വച്ചു തന്നെയാണ്. ഇന്നത്തെ ഇറാഖ്‌ ഉള്‍പ്പെടുന്ന പ്രദേശമാണ് ‘മെസപ്പൊട്ടേമിയ’ എന്ന് അറിയപ്പെട്ടിരുന്നത്.പശ്ചിമേഷ്യയില്‍ യൂഫ്രാട്ടിസ് – ടൈഗ്രിസ്‌ നദികള്ക്കിടയിലുല്‍ പ്രദേശം,പേരുതന്നെ നദികള്‍ക്കിടയിലുള്ള നാട് എന്ന് തന്നെയാണ് (‘മെസപ്പൊട്ടേമിയ’).പതിനായിരത്തില്‍ അധികം വര്‍ഷങ്ങള്‍ക്ക് മുമ്പ്‌ ഇവിടെ ജനവാസം ആരംഭിച്ചിരുന്നു.ആദ്യമായി ഗ്രാമങ്ങള്‍ രൂപപ്പെട്ടതും ഇവിടെ തന്നെയാണ്. സംസ്കാരത്തിന്റെ കളിത്തൊട്ടില്‍ എന്ന് വിശേഷിപ്പിക്കപെടുന്ന ‘മെസപ്പൊട്ടേമിയയെ നമുക്കൊന്ന് പരിചയപ്പെടാം
നമ്മുടെ പൂര്വീകര്‍ വേട്ടയാടിയും അലഞ്ഞുതിരിഞ്ഞും ഒക്കെ ജീവിതം കഴിച്ചു കൂട്ടിയ പ്രാകൃത ജീവിതത്തില്‍ നിന്നും നാം ഇന്നത്തെ അവസ്ഥയില്‍ എത്തിയത്‌ ആയിരക്കണക്കിന് വര്‍ഷങ്ങളിലൂടെയാണ്.ഈ കാലയളവിനുള്ളില്‍ പുരോഗതിക്ക്‌ ആക്കം കൂട്ടിയ ഒട്ടേറെ കുതിച്ചു ചാട്ടങ്ങള്‍ ഉണ്ടായിരുന്നു.കൃഷിയുടെ ആരഭാവും,ജല സേചന മാരഗങ്ങളും,ലിപി വിദ്യയും,ചക്രങ്ങളുടെ കണ്ടെത്തലുമൊക്കെ പുരോഗതിയിലേക്ക്‌ എളുപ്പം നയിച്ചു.എന്നാല്‍ ഈ മാര്‍ഗങ്ങളെല്ലാം രൂപപെട്ടത്‌ ആദിമ സോസ്കാരങ്ങളില്‍ ആദ്യത്തേതായ ‘മെസപ്പൊട്ടേമിയന് സംസ്കാരത്ത്തില്‍ അണെന്നറിഞാലോ ?ബി സി 10,000 മുതല്‍ ബി സി 500 വരെയുള്ള കാലഘട്ടത്തെയാണ് നാം ‘മെസപ്പൊട്ടേമിയന് കാലഘട്ടമായി കാണുന്നത്.
‘മെസപ്പൊട്ടേമിയ’ വളരെ വിശാലമായ ഒരു പ്രദേശമായാണ് ചരിത്രകാരന്മാര്‍ കരുതിപ്പോരുന്നത്.ഇന്നത്തെ ഇറാഖും ,തെക്കു-കിഴക്കന്‍ തുര്‍ക്കിയും ,സിറിയയുടെ കിഴക്കന്‍ പ്രദേശങ്ങളും എല്ലാം ഇതില്‍ ഉള്പീടുന്നു.വിത്തുകള്‍ താനേ മുളച്ച് സസ്യങ്ങള്‍ ഉണ്ടാകുന്നത് ശ്രദ്ധയില്‍ പെട്ടിട്ടാവണം മനുഷ്യര്‍ കൃഷി തുടങ്ങിയിട്ടുണ്ടാവുക.ബി സി 9000 നടുത്തായാണ് ഈ മാറ്റം ഉണ്ടായത്‌.ഗോതമ്പും ചോള്വുമോക്കെയാണ് ‘മെസപ്പൊട്ടേമിയക്കാര്‍ ആദ്യം കൃഷി ചെയ്തത്.പിന്നീടത്‌ ബാര്‍ലി,പയര്‍ വര്‍ഗങ്ങള്‍,മധുരക്കിഴങ്ങ് തുടങ്ങിയ വിലകളിലെക്കും വ്യാപിപ്പിച്ചു,കര്‍ഷകനായത്തോടെ മൃഗങ്ങളെ ഇണക്കി വളര്‍ത്തുവാനും ആരഭിച്ചു,ആദ്യമായി ഇണക്കി വളര്‍ത്തിയ മൃഗം നായ ആയിരുന്നു.വേഗത്തില്‍ ഇണങ്ങുമെന്നതും വേട്ടയ്ക്ക് ഉപകാരപ്പെടും എന്നതുമോക്കെയാണ് നായയെ തന്നെ തിരഞ്ഞെടുക്കാന്‍ കാരണം.
ക്യൂനിഫോം ലിപി
‘മെസപ്പൊട്ടേമിയന് സംസ്കാരത്തിന് തുടക്കമിടുന്നത്‌ ഉബൈദ്‌ നാഗരികതയ്യാണ്.ബി സി 6500 മുതല്‍ ബി സി  3700 വരെയുള്ള കാലയളവിലാണ് ഈ നാഗരികത നിലനിന്നിരുന്നത്.മണ്‍കട്ടകള്‍ കൊണ്ടുള്ള വീടുകള്‍, ഗോതമ്പ്‌,ബാര്‍ലി തുടങ്ങിയ കൃഷിവിളകള്‍ എന്നിവ ഈ നാഗരികതയുടെ ഭാഗമായിരുന്നു.മഴ കുറവായതിനാല്‍  യൂഫ്രട്ടീസ്‌  നദിയെ കനാലുകലാക്കി തിരിച്ച് വെളളം കൃഷിയിടങ്ങളില്‍ എത്തിച്ച് ജലസേചനം  നടത്തിയിരുന്നു.ചെമ്മരിയാടുകള്‍,ആടുകള്‍,പന്നി,കാള തുടങ്ങിയ മൃഗങ്ങളെ പൊട്ടി വളര്‍ത്താന്‍ ആരംഭിച്ചത് ഉബൈദ്‌ നാഗരികതയാണ്. മീന്പിടിത്തക്കാരും മണ്‍പാത്ര വിദഗ്ദരും കച്ച്ചവടക്കാരുമൊക്കെ ഉബൈദ്‌ നാഗരികതയില്‍ ഉണ്ടായിരുന്നു.ഇവിടത്തെ പ്രധാന പട്ടണമായിരുന്നു ഉറൂക്‌. ‘മെസപ്പൊട്ടേമിയന് ജനത മരണാന്തര ജീവിതത്തില്‍ വിശ്വസിച്ചിരുന്നു.അതുകൊണ്ടുതന്നെ രാജാവിനെയു മറ്റും അടക്കം ചെയ്യുമ്പോള്‍ രാജാവിനോപ്പം പരിചാരകര്‍, ഭാര്യമാര്‍, അംഗരക്ഷകരെയും ആയുധം ധനം തുടങ്ങിയവയും അടക്കം ചെയ്തിരുന്നു.
സീലുകള്‍
പിന്നീട് ഇവിടങ്ങളിലെക്ക് സുമേരിയന്‍ ജനത കുടിയേറ്റം ആരംഭിച്ചതോടെ വിസ്തൃതമായ സുമേരിയന്‍ സാമ്രാജ്യം രൂപപ്പെട്ടു.ഈ സുമേരിയന്‍ സാമ്രാജ്യമാണ് ലോകത്തിനു എഴുത്ത് വിദ്യ സംഭാവന ചെയ്തത്.ആദ്യ കാലങ്ങളില്‍ ചിത്രലിപികലായിരുന്നത് പിന്നീട് ആപ്പിലിന്റെ ആക്രിതിയിലെക്ക് രൂപം മാറി.പിന്നീട് ഈ സുമേരിയന്‍ ലിപികളെ ക്യൂനിഫോം ലിപികലെന്നു വിളിച്ചു.സുമേരിയന്‍ ജനതയാണ് ലോകത്തില്‍ ആദ്യമായി സീലുകള്‍ ഉപയോഗിച്ചത്‌.കത്തിടപാടുകളിലെ സ്വകാര്യത ഉറപ്പാക്കാനായിരുന്നു ഇത്.കളിമണ്‍ പലകയില്‍ ക്യൂനിഫോം ലിപിയിലാണ് കത്തുകള്‍ തയ്യാറാക്കിയിരുന്നത്.ഈ കത്തുകള്‍ കളിമണ്ണ് കൊണ്ട് തന്നെ ഉണ്ടാക്കിയ കവറുകലിലാണ് അയച്ചിരുന്നത്.നികുതികള്‍,പലിശക്ക്‌ പണം കൊടുക്കലുകളും വാങ്ങലുകളും എന്നിവയൊക്കെ അന്ന് ആരംഭിച്ച്ചവയാണ്.സ്വര്‍ണ്ണവും വെള്ളിയുമോക്കെയാണ് പണമായി ഉപയോഗിച്ചിരുന്നത്.അളന്നു തൂക്കിയും ധാന്യങ്ങള്‍ കൈമാറ്റം ചെയ്തുമൊക്കെ ആയിരുന്നു ആന്നത്തെ കച്ചവടം.സുമെരിയക്കാരുടെ മറ്റൊരു നേട്ടം എന്നത് കലപ്പ കണ്ടെത്തി എന്നുള്ളതാണ്.ഇത കാര്‍ഷിക അഭി വൃദ്ധിക്കും കാരണമായി.സുമേരിയക്കാര്‍ രാജ്യത്തെ പല പല നഗ്സ്ര രാഷ്ട്രങ്ങളായി വിഭജിച്ചിരുന്നു.ഇവിടങ്ങളിലെ ഭരണാധികാരികളെ തിരഞ്ഞെടുത്തിരുന്നത് ജനങ്ങളായിരുന്നു.എന്നാല്‍ പിന്നീട് ഇത് മക്കത്തായത്ത്തിലേക്ക് നീങ്ങി.ആയുധങ്ങള്‍ നിര്‍മിക്കുകയും യുദ്ധങ്ങള്‍ ആരംഭിക്കുകയുക്‌ ചെയ്തതോടെ സുമേരിയന്‍ നാഗരികതയുടെ തകര്‍ച്ച ആരംഭിച്ചു.തുടര്‍ന്ന് ബാബിലോണ്‍ സാമ്രാജ്യം അവിടെ കേട്ടിപ്പെടുത്തു.
ഹമ്മുരാബി
ബാബിലോണിയന്‍ സാമ്രാജ്യത്തിലെ പ്രശസ്തനായ രാജാവായിരുന്നു ഹമ്മുരാബി.കൃഷി,കച്ചവടം തുടങ്ങിയവ പ്രോത്സാഹിപ്പിക്കുകയും ചാന്ദ്ര കലണ്ടറുകളിലെ പോരായ്മകള്‍ തിരുത്തുകയും ചെയ്തത് ഹമ്മുരാബിയുടെ നേട്ടങ്ങള്‍ ആയിരുന്നു.നിര്‍ബന്ധിത സൈനികസേവനവും ഹമ്മുരാബി നടപ്പാക്കി.മറ്റൊരു എടുത്തു പറയേണ്ട പ്രത്യേകത എന്നത് നിയമ സംഹിതയുടെ രൂപീകരനമാണ്.കണ്ണിനു കണ്ണ്.പല്ലിനു പല്ല് എന്നാ തരത്തിലുള്ള ക്രൂരവും പൈശാചീകവുമായ ശിക്ഷാരീതികള്‍ ഹമ്മുരാബി നടപ്പിലാക്കി.ക്രൂരമായ ശിക്ഷകള്‍ വഴി കുറ്റവാസന തടയാം എന്ന ചിന്തയായിരുന്നു ഹമ്മുരാബിയുടെത്.കോടതികളുടെ ആദിമ രൂപം ആരംഭിച്ചത്‌ ഹമ്മുരാബിയായിരുന്നു.പ്രതികളെ കുട്ടാ വിചാരണ ചെയ്തു മാത്രമേ ഹമ്മുരാബി ശിക്ഷിച്ച്ചിരുന്നുള്ളൂ.
ബി സി 1770 ഓടെ അസീരിയക്കാര്‍ ബാബിലോണ്‍ കീഴടക്കുകയും ആധിപത്യം സ്ഥാപിക്കുകയും ചെയ്തു.ഈ കാലയളവിലാണ് നെബുക്കദ്സര്‍ എന്ന രാജാവ്‌ സ്വന്തം പത്നിയെ സന്തോഷിപ്പിക്കാന്‍ ബാബിലോണിലെ തൂങ്ങുന്ന പൂന്തോട്ടം നിര്‍മിച്ചത്.ഈ കാലയളവില്‍ അടുത്തുള്ള രാജ്യമായ പേര്‍ഷ്യ വളര്‍ന്നു വരികയും ബാബിലോണിന്റെ ശക്തി ക്ഷയിച്ച് വരികയും ചെയ്തിരുന്നു.ബി സി ൫൩൯ ഓടെ ബാബിലോണ്‍ അവരുടെ പിടിയിലായി,അതോടെ ‘മെസപ്പൊട്ടേമിയന് സംസ്കാരം അവസാനിക്കുകയും ചെയ്തു.

നമുക്കും റോബോട്ടിക്സ് പഠിക്കാം’


അദ്ധ്യായം 1

കഴിഞ്ഞ പോസ്റ്റിലൂടെ റോബോട്ടിക്സിനെ കുറിച്ചും റോബോട്ടുകളെ കുറിച്ചുമൊക്കെ ഞാന്‍ പറഞ്ഞിട്ടുണ്ട്.വീണ്ടും ഞാന്‍ ആ കാര്യങ്ങള്‍ വീണ്ടും ആവര്‍ത്തിച്ച് വിരസത ഉണ്ടാക്കുന്നില്ല.’റോബോട്ടിക്സ്’ എന്ന ആ പോസ്റ്റ്‌ എല്ലാവരും വായിച്ചിരിക്കും എന്ന് കരുതുന്നു.നമുക്ക്‌ വിഷയത്തിലേക്ക് നേരിട്ട് കടന്നു ചെല്ലാം.
റോബോട്ടിക്സ് പഠിക്കുക എന്നതുകൊണ്ട് നാം ഉദ്ദേശിക്കുന്നത്,നമുക്ക്‌ സ്വന്തമായി ഒരു റോബോട്ടിനെ ഉണ്ടാക്കുക,അതിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി അവയെ കൂടുതല്‍ മികവുറ്റതാക്കുക എന്നത് തന്നെയാണ്.നമ്മുടെ ഒരു സൃഷ്ടി പ്രവര്‍ത്തി പഥത്തില്‍ എത്തി വിജയശ്രീലാളിതനായി മടങ്ങുമ്പോള്‍ നമുക്ക്‌ ഉണ്ടാകുന്ന സന്തോഷം മറ്റൊരു സന്ദര്‍ഭത്തിലും ലഭിക്കുകയില്ല.പക്ഷെ നമുക്ക്‌ വിഷയത്തില്‍ നല്ല അറിവും ക്ഷമയും നിശ്ചയദാര്‍ഢൃവും അത്യാവശ്യമാണ്. അല്ലെങ്കില്‍ നമ്മുടെ ഈ ശ്രമം പളിപ്പോവുക തന്നെ ചെയ്യും. നമുക്ക്‌ നാം റോബോട്ടിനെ നിര്‍മിക്കും എന്ന ഉറച്ച വിശ്വാസത്തോടെ മുന്നോട്ടു നീങ്ങാം.
റോബോട്ട് എന്നാല്‍ നമ്മുടെ സഹായി ആയി വര്ത്തിക്കുന്ന ഒരു ‘മെക്കാനിക്കല്‍ സ്ട്രക്ചര്‍’ ആണ്.നമുക്ക് റോബോട്ടിനെ പല രൂപത്തിലും ഉണ്ടാക്കാം ,അത് നമ്മുടെ ഇഷ്ടമാണ്.പക്ഷെ നാം രൂപത്തില്‍ നല്‍കുന്ന ഓരോ ഭാഗതതിനും  പ്രവര്‍ത്തി ചെയ്യുന്നതിനാവശ്യമായ ആകൃതിയും,അതിനുള്ള മേക്കാനിസവും അതിനെ നിയന്ത്രിക്കുവാനുള്ള കഴിവും റോബോട്ടില്‍ ഉള്കൊള്ളിച്ച്ചിരിക്കണം.ഇതിനു ഏറ്റവും നല്ല മാര്‍ഗം എന്നത്‌ അവയുടെ ഭാഗങ്ങളെല്ലാം വെവ്വേറെ നിര്‍മിച്ച് അവസാനം കൂട്ടിച്ച്ചെര്‍ക്കുന്നതായിരിക്കും.ഇങ്ങനെ ചെയ്യുമ്പോള്‍ നമുക്ക്‌ എളുപ്പത്തില്‍ റോബോട്ടിന്റെ പ്രവര്‍ത്തനത്തെ മനസിലാക്കാനും, തെറ്റുകള്‍ തിരുത്തുവാനും എളുപ്പമായിരിക്കും.ഈ രീതിയില്‍ റോബോട്ടുകളെ ഉണ്ടാക്കുന്ന രീതിയെ നാം ‘ബില്‍ഡിംഗ് ബ്ലോക്ക്‌ രീതി ‘എന്ന് പറയുന്നത്.നാം ഇവിടെ അവലംബിക്കുന്നതും ഈ രീതി തന്നെയാണ്. 
മുന്‍പ്‌ സൂചിപ്പിച്ചത് പോലെ റോബോട്ടുകള്‍ എന്നത് ഇലക്ട്രോണിക്സ്, മെക്കാനിക്കല്‍ ഡിസൈന്‍,നിയന്ത്രണ (പ്രോഗ്രാമുകള്‍ വഴി ) സംവിധാനം എന്നിവയുടെ സംയോജിത രൂപമാണ്.അതുകൊണ്ട് തന്നെ ഈ വിഷയങ്ങളിലെ അറിവ്‌ ഇവിടെ അത്യാവശ്യമാണ് താനും.നിങ്ങള്‍ക്ക്‌ ഈ വിഷയങ്ങളില്‍ വലിയ അറിവില്ല എങ്കില്‍ പേടിക്കുകയൊന്നും വേണ്ട, ഞാന്‍ ഓരോ വിഷയവും എളുപ്പത്തില്‍ തുടര്‍ പോസ്റ്റുകളിലൂടെ ഇവിടെ വിശദമാക്കും.
നാം ഒരു റോബോട്ടിനെ ഉണ്ടാക്കുന്നു എന്ന് കരുതുക.അതിനു ഏതെല്ലാം ഭാഗങ്ങള്‍ ഉണ്ടാകണം ? പൂര്‍ണ്ണ സജ്ജമായ ഒരു റോബോട്ടിന് പ്രധാനമായും താഴെ പറയുന്ന സവിശേഷതകള്‍  അല്ലെങ്കില്‍ ഭാഗങ്ങള്‍ ഉണ്ടാകും.
  •    റോബോട്ടിന്റെ സഞ്ചാര വഴിയിലെ തടസങ്ങള്‍ തിരിച്ചരിയാനും അവയില്‍ തട്ടാതെ ചലിക്കാനുമുള്ള ഗ്രാഹികള്‍ അഥവാ സെന്‍സറുകള്‍
  •   റോബോട്ടിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുനാനും ഏകോപിപ്പിക്കുവാനും ഉള്ള സംവിധാനങ്ങള്‍ അഥവാ  പ്രോസസറുകള്‍
  •     റോബോട്ടിന്റെ ചലനത്തിനാവശ്യമായ കാലുകള്‍ അല്ലെങ്കില്‍ വീലുകള്‍,ജോലി ചെയ്യുവാനുള്ള കൈകള്‍ ,ഗ്രിപ്പരുകള്‍ തുടങ്ങിയവ,ഇവയെ നാം മോട്ടോറുകള്‍ വച്ചാണ് നിയന്ത്രിക്കുന്നത്.
  •   ദൂരം ,വസ്തുക്കളുടെ സ്ഥാനം എന്നിവ നിര്നയിക്കുന്നതിനാവാശ്യമായ ഉപകരണങ്ങള്‍.സോണാര്‍     (SONAR),സ്വിച്ചുകള്‍ തുടങ്ങിയവയാണ് ഇതിനായി ഉപയോഗിക്കുന്നത്.
  •        ശബ്ദം പുറപ്പെടുവിക്കുവാനുള്ള സംവിധാനങ്ങള്‍.
  •       കണ്ണുകള്‍ അല്ലെങ്കില്‍ കാഴ്ച്ച നല്‍കുന്നതിന്‍ ആവശ്യമായ വിഷന്‍ സെന്‍സറുകള്‍.
 s
റോബോട്ടിന്റെ രൂപം,വസ്തുക്കളെ ഉയര്‍ത്താനും വഹിക്കുവാനും ഒക്കെയുള്ള സംവിധാനങ്ങള്‍ എന്നിവ നാം മെക്കാനിക്കല്‍ ഡിസൈന്‍ ഉപയോഗിക്കുന്നു.റോബോട്ടിന്റെ ചലനങ്ങള്‍ സാധ്യമാക്കുന്നതും നാം ഈ വിദ്യ ഉപയോഗിച്ചു തന്നെയാണ്.നാം മെക്കാനിക്കല്‍ ഡിസൈന്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന ഭാഗങ്ങളെ പ്രവര്ത്തിപ്പിക്കുന്നതിനാവശ്യമായ സര്‍ക്യൂട്ടുകള്‍ രോബോട്ടിനകത്ത് നാം നല്‍കണം.ഇതിനു ഇലെക്ടോണിക്സിനെ നാം ആശ്രയിക്കുന്നു.ഈ ഇലക്രോണിക് സര്‍ക്യൂട്ടുകളെ നിയന്ത്രിക്കുന്നത് റോബോട്ടിന്റെ ബുദ്ധി അഥവാ പ്രോസസറുകള്‍ ആണ്.പ്രോസസരുകളെ നാം രോബോട്റ്റ്‌ ഓരോ സന്ദര്‍ഭത്തിലും നേരിടുന്ന വെല്ലുവിളികളും അവയെ തരണം ചെയ്യാനുള്ള മാര്‍ഗങ്ങളും പറഞ്ഞുകൊടുത്ത് സജ്ജരക്കിയിരിക്കണം. പ്രോസസരുകല്ക് ഈ കാര്യങ്ങള്‍ പറഞ്ഞു കൊടുക്കുന്നത് അവയുടെ പ്രോഗ്രാമുകള്‍ വഴിയാണ്.ഈ സന്ദര്‍ഭത്തില്‍ നാം പ്രോഗ്രാമിംഗ് ഭാഷകളെ ആശ്രയിക്കേണ്ടി വരും.
കൂടാതെ,നമുക്ക്‌ അല്പം കരവിരുതും കൈക്കരുത്തും ഇവിടെ അത്യാവശ്യമാണ്.റോബോട്ടിന്റെ മെക്കാനിക്കല്‍ ഭാഗങ്ങള്‍ അതായത്‌ പുറം കവര്‍ ,ടയറുകള്‍,തുടിയവ ഉണ്ടാക്‌ുവാന്‍ നാം കുറെ പണിപ്പെടേണ്ടി വരും.അതൊഴിവാക്കാന്‍ പണി ഉപകരങ്ങളില്‍ ചെറിയ അറിവും പ്രയോഗവും അറിഞ്ഞിരിക്കേണം. ഉദാഹരണത്തിന് നമുക്കിപ്പോള്‍ ഒരു അലുമിനിയം ഷീറ്റില്‍ നിന്നും വൃത്താകൃതിയില്‍ ഒരു കഷ്ണം വേണം എങ്കില്‍ അത മുരിച്ച്ചെടുക്കുവാന്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.അതിനു ഷീറ്റ് മെറ്റല്‍ ജോലിയിലെ ഉപകരണങ്ങളും അവയുടെ ഉപയോഗവും അറിയണം.........
                                          ( തുടരും )
പോസ്റ്റ്‌ വായിച്ച് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സംശയങ്ങളും കമന്റുകള്‍ വഴി പറയണേ.........
അടുത്ത പോസ്റ്റ്‌  “ റോബോട്ടിന്റെ ആന്തരിക ഘടന ”,ഉടന്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.