
ഈ ചിത്രം ഇതുവരെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ?ഒന്ന് ഒര്ത്തുനോക്ക്.....താഴെ കൊടുത്ത ചിത്രവുമായി ഈ ചിത്രത്തിനു എന്തെങ്കിലും സാമ്യം ഉണ്ടോ?

ഇപ്പോള്‍ മനസ്സിലായോ?പരിണാമ സിദ്ധാന്തത്തിന്റെ ഉപത്ജ്ഞ്ാതാവായ ചാള്‍സ് ഡാര്വിന്റെ (charles darvin)ചിത്രം ആണ് താഴെ തന്നിരിക്കുന്നത്.അപ്പോള്‍ മുകളിലതെതോ?അദ്ദേഹത്തിന്റെ പരിണാമ സിദ്ധാന്തം പ്രസിദ്ധീകരിച്ച സമയത്ത് അതില്‍ രോഷം പൂണ്ട ഏതോ ചിത്രകാരന്‍ വരച്ച ചിത്രമാണിത് .ഈ കാരിക്കേച്ചര്‍ 1874 ഇല് ലണ്ടന്‍ ബുക്ക് സ്കെട്ചില്‍ ആണ്‍ ആദ്യം വന്നത്.
ഇനും നമ്മള്‍ വരെ അദ്ദേഹത്തിന്റെ സിദ്ധാന്തം ശരിയായി മനസിലാക്കിയിട്ടില്ല എന്നതാണ് സത്യം.ഈ ചിത്രം വരയ്ക്കാന്‍ ചിത്രകാരനെ പ്രേരിപ്പിച്ചത് മനുഷ്യര്‍ കുരങ്ങില്‍ നിന്നാണ് ഉണ്ടായത് എന്ന് ഡാര്‍വിന്‍ പറഞ്ഞു എന്നാ മിഥ്യാ ധാരണയാണ്.എന്നാല്‍ ഡാര്‍വിന്‍ പറഞ്ഞത് മനുഷ്യരും കുരങ്ങന്മാരും ഒരേ പൂര്വികന്മാരില്‍ നിന്നും പരിണാമാത്തല്‍ ഉണ്ടായി എന്നാണ്.
പരിണാമസിദ്ധാന്തം തന്നെ ദൈവ വിശ്വാസത്തിനു എതിരാണ്(മനുഷ്യരെ ദൈവം സൃഷ്ടിച്ചു എന്നാ ധാരണ,ഇത് വളച് ഓടിച്ചതാണോ എന്ന് എനിക്ക് അറിയില്ല,),അപ്പോള്‍ ഇങ്ങനെ ഒരു കാര്യം പരസ്യമായി അവതരിപ്പിച്ച ഡാര്‍വിന്റെ അവസ്ഥയോ?അദ്ദേഹം നേരിട്ട ആ എതിര്‍പ്പിന്റെ ഒരു ചെറു ഉദാഹരണം മാത്രമാണ് മുകളിലത്തെ ആ ചിത്രം.