ആറ്റത്തിനുള്ളിലേക്ക് എന്ന കഴിഞ്ഞ പോസ്റ്റില്‍ നമ്മള്‍ ജോണ് ഡാള്‍ട്ടണിന്റെ ആറ്റം സിദ്ധാന്തം പഠിച്ചല്ലോ.ഡാള്‍ട്ടന്റെ ഈ സിദ്ധാന്തത്തില്‍ കുറച്ചു തെറ്റുകള്‍ പറ്റിയിട്ടുണ്ട് എങ്കിലും,ആറ്റങ്ങളെ കുറിച്ചും അവയുടെ ആന്തരിക ഘടനയെ കുറിച്ചും പഠിക്കുവാനുള്ള ഒരു പ്രചോദനം ആയിരുന്നു ഡാല്ട്ടന്റെ സിദ്ധാന്തം.തുടര്‍ന്ന് ആറ്റത്തിന്റെ ഒരുപാട് പ്രത്യേകതകള്‍ ശാസ്ത്രജ്ഞര്‍ പരീക്ഷണ നിരീക്ഷണങ്ങളില്‍ കൂടി പുറത്തുകൊണ്ടു വന്നു.ഈ അറിവുകളില്‍ നിന്നും ആറ്റത്തിന്റെ രൂപത്തെ കുറിച്ച് ഒരു ധാരണ ഉണ്ടാക്കി.
ദ്രവ്യം നിര്‍മിച്ചിരിക്കുന്ന അടിസ്ഥാന കണികകളാണ് ആറ്റങ്ങള്‍,ഒരു മൂലകത്തിന്റെ എല്ലാ ഗുണങ്ങള്മുള്ള ഏറ്റവും ചെറിയ കണികയാണിവ.ആറ്റങ്ങളുടെ വലിപ്പം എന്ന് പറയുന്നത് ഏകദേശം 0.000,000,001 മീറ്റര്‍ ആണ്. എന്നാല്‍ ഡാല്ട്ടനിന്റെ സിദ്ധാന്തന്റിനു വിപരീതമായി ഇവ ഭാജ്യമാനെന്നും ഇവയ്ക്കുള്ളില്‍ ഇലക്ട്രോണ്‍,പ്രോട്ടോണ്‍ ,നൂട്രോണ്‍ എന്നീ മൂന്നു കണങ്ങള്‍ ഉണ്ടെന്നു പിന്നീട് തെളിയിച്ചു.ഏതു മൂലകത്തിന്റെ ആറ്റങ്ങള്‍ എടുത്തു നോക്കിയാലും അവയിലെ ഈ കണങ്ങളുടെ പ്രത്യേകതകള്‍ എല്ലാം ഒന്നായിരിക്കും. അതായത് ഇരുമ്പിന്റെ ആറ്റതിലെ ഇലക്ട്രോനും ഒക്സിജനിലെ ഇലക്ട്രോനും ഒരു പോലെ ആയിരിക്കും.പിന്നെ എന്ത് പ്രത്യേകതയാണ് ഈ മൂലകങ്ങളുടെ സ്വഭാവ സവിശേഷതകള്‍ക്ക് കാരണം?അവയിലെ ഇലക്ട്രോണ്‍,പ്രോട്ടോണ്‍ ,നൂട്രോണ്‍ എന്നിവയുടെ എണ്ണം തന്നെ.ഞാന്‍ ഈ പറഞ്ഞ കാര്യങ്ങള്‍ എല്ലാം തന്നെ പെട്ടന്ന്‍ ഒരു ദിവസം പൊട്ടി മുളച്ച്ചതോന്നുമല്ല കേട്ടോ.പല പരീക്ഷണങ്ങളില്‍ നിന്നും എത്തി ചേര്‍ന്ന നിഗമനങ്ങളില്‍ നിന്നുമാണ് എങ്ങനെയൊക്കെ പറഞ്ഞത്.ഇതൊക്കെയാണ് ആ പരീക്ഷണങ്ങള്‍ ? നമുക്കൊന്ന് പരിശോധിച്ചു നോക്കാം.

ആറ്റങ്ങളിലെ ഇലക്ടോനുളെ കണ്ടെത്തിയത് ജെ.ജെ.തോംസണ്‍ ആണ്.അദ്ദേഹത്തിന്റെ ഡിസ്ചാര്‍ജ്ജ് ട്യൂബ് പരീക്ഷണം വഴിയാണ് അദ്ദേഹം ഇലെക്ട്രോനുകളുടെ സാന്നിധ്യം തിരിച്ച്ചരിഞ്ഞത്.നമുക്ക് അദ്ദേഹത്തിന്റെ പരീക്ഷണത്തിലൂടെ ഒന്ന് കടന്നു പോകാം.

അദ്ദേഹം ഒരു ട്യൂബ് എടുത്തു എന്നിറ്റ്അതില്‍ നിന്നും വായുവിനെ മുഴുവനായി നീക്കം ചെയ്തു.കൂടാതെ ഈ ടുബില്‍ കുറഞ്ഞ മര്‍ദ്ദത്തില്‍ വാതകം നിറക്കുകയും ചെയ്തു.ഈ ട്യൂബിന്റെ രണ്ട അറ്റത്തും ഇലെക്ട്രോടുകള്‍ (ചാലകതയുള്ള ലോഹങ്ങള്‍ )വെക്കുകയും ഇവയെ ബാട്റ്റ്രിയുമായി ബന്ടിപ്പിക്കുകയും ചെയ്തു.ബാറ്ററികള്‍ ഉപയോഗിച്ച് ഉയര്‍ന്ന വോള്‍ടെജ് പ്രയോഗിക്കുമ്പോള്‍ ബാട്ടരിയുറെ നെഗടിവ് (കാതോട്)ഭാഗം ഘടിപ്പിച്ച ഇലക്ടോടില്‍ നിന്നും പോസിടിവ് ഭാഗം (ആനോഡ്)ഘടിപ്പിച്ച ഇലക്ട്രോടിലെക്ക് ഒരു പ്രത്യേക രശ്മികളുടെ (െറയ്സ്,rays ) പ്രവാഹം കണ്ടു.അദ്ദേഹം അതിനെ കാതോട് െറയ്സ് അഥവാ കാതോട് രശ്മി എന്ന് വിളിച്ചു.കാതോട് രശ്മികള്‍ ഉണ്ടാകാന്‍ കാരണം ഇളക്ട്രോടിലെ ആറ്റങ്ങളില്‍ നിന്നും ഊര്‍ജം ലഭിച്ച് പുറത്തുവരുന്ന കണികകള്‍ ആണെന്നും നെഗടിവ് ഭാഗത്തുനിന്നും പോസിടിവ് ഭാഗത്തേക്ക് നീങ്ങുന്ന ഇവയ്ക്ക് നെഗടിവ് ചാര്‍ജ് ആയിരിക്കുമെന്നും ഇദ്ദേഹം അനുമാനിച്ചു.ഈ രശ്മികളെ പിന്നിട് ഇലക്ട്രോനുകളുടെ പ്രവാഹമെന്നു വിളിച്ചു. അങ്ങനെ ജെ ജെ തോമ്സണിന്റെ പരീക്ഷണങ്ങളിലുടെ ആറ്റങ്ങളിലെ ഇളക്ടോനുകളുടെ സാനിധ്യം കണ്ടുപിടിച്ചു.
പിന്നീട മില്ലിക്കാന്‍ (Millikkan) എന്ന ശാസ്ത്രജ്ഞന്‍ ഓയില്‍ തുള്ളികള്‍ ഉപയോഗിച്ച് നടത്തിയ പരീക്ഷണങ്ങള്‍ വഴി ഇലക്ട്രോണിന്റെ ചാര്‍ജും മാസും കണ്ടെത്തി.
കൂടുതല്‍ വിവരങ്ങള്‍ അടുത്ത പോസ്റ്റുകളില്‍ വിശദമാക്കാം ...........