പഠിച്ചു മിടുക്കരാകാം

ഇത് അറിവ്‌ പങ്കുവെക്കാനുള്ള ഒരു വേദിയാണ്.നിങ്ങള്‍ക്ക് അറിയാന്‍ ആഗ്രഹമുള്ള പഠനസംബന്ധമായ ഏതു വിഷയവും ഇവിടെ കമന്റ് ചെയ്താല്‍ മതി.ഞാന്‍ പരമാവധി വേഗത്തില്‍ ആ വിഷയത്തില്‍ പ്രതികരിക്കാം. കൂടാതെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കൂടി പറയണേ.....

വൈദ്യുതകാന്തിക പ്രേരണം.



AC ജനറെറ്റര്‍
പത്താം ക്ലാസ്സിലെ ഫിസിക്സ് പാഠപുസ്തകത്തിലെ രണ്ടാമത്തെ പാഠമാണ് വൈദ്യുത കാന്തിക പ്രേരണം.ഈ പാഠത്തില്‍ AC ജനറെറ്ററിന്റെയും DC ജനറെറ്ററിന്റെയും പ്രവര്‍ത്തനം വിശദമായി പഠിക്കുവാനുണ്ട്.ഈ പോസ്റ്റ്‌ അവയുടെ പ്രവര്‍ത്തനം കൂടുതല്‍ വ്യക്തമാക്കി തരും എന്ന് ഞാന്‍ കരുതുന്നു.ഈ പോസ്റ്റിന്റെ കൂടെ DC  ജനറെറ്ററിന്റെ അനിമേഷന്റെ ലിങ്കും നല്‍കിയിട്ടുണ്ട്.അനിമേഷന്‍ കാണുമ്പോള്‍ അതിന്റെ പ്രവര്‍ത്തനം കൂടുതല്‍  മനസിലാകും.അനിമേഷന്‍ കാണാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക.
AC ജനറെറ്റര്‍
 ഒരു AC ജനറെറ്ററില്‍ നിന്നും ഉണ്ടാകുന്ന പ്രേരിത emf ന്റെ ഗ്രാഫിക ചിത്രീകരണം താഴെ കൊടുക്കുന്നു. ആര്‍മേച്ചറിന്റെ ആദ്യ അര്‍ദ്ധ ഭ്രമണത്തില്‍ ഉണ്ടാകുന്ന emf പോസിറ്റിവും അടുത്ത അര്‍ദ്ധ ഭ്രമണത്തിലേത് നെഗടിവും ആയിരിക്കും.







ഈ  പാഠത്തിന്റെ കൂടുതല്‍ വിശദീകരണങ്ങളുമായി ഞാന്‍ ഉടനെ വരും.