പഠിച്ചു മിടുക്കരാകാം

ഇത് അറിവ്‌ പങ്കുവെക്കാനുള്ള ഒരു വേദിയാണ്.നിങ്ങള്‍ക്ക് അറിയാന്‍ ആഗ്രഹമുള്ള പഠനസംബന്ധമായ ഏതു വിഷയവും ഇവിടെ കമന്റ് ചെയ്താല്‍ മതി.ഞാന്‍ പരമാവധി വേഗത്തില്‍ ആ വിഷയത്തില്‍ പ്രതികരിക്കാം. കൂടാതെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കൂടി പറയണേ.....

നമുക്കും റോബോട്ടിക്സ് പഠിക്കാം-അധ്യായം 5

കഴിഞ്ഞ പോസ്റ്റില്‍ നമ്മള്‍ ഇലക്ട്രോണിക് സര്‍ക്യ്യൂട്ടുകളെ പറ്റിയാണ് പറഞ്ഞു തുടങ്ങിയത്‌,അവയിലെ ഓരോ ഭാഗങ്ങളെയും നമുക്ക്‌ വിശദമായി പരിചയപ്പെടാം.

റസിസ്ടരുകള്‍ (Resistors)

കഴിഞ്ഞ പോസ്റ്റില്‍ നാം റസിസ്ടരുകളെ പരിചയപ്പെട്ടതാണ്.ഒരു സര്‍ക്യൂട്ടില്‍ റസിസ്ടരുകള്‍ ഘടിപ്പിച്ചാല്‍ കറന്റ് അതിലൂടെ കടന്നു പോകുമ്പോള്‍ കുറച്ച്  വോള്‍ട്ടേജ് (voltage) താപത്തിന്റെ രൂപത്തില്‍ നഷ്ടപ്പെടുന്നു.അത് വഴി വോള്‍ട്ടേജ് കുറയുന്നു .അതായത്‌ വോള്‍ട്ടേജ് കുറയ്ക്കേണ്ട സന്ദര്‍ഭങ്ങളില്‍ നമുക്ക്‌ രേസിസ്ടരുകള്‍ ഉപയോഗിക്കാം. ഒരു ഇലക്ട്രോണിക് ഉപകരണത്തിന് കുറുകെയുള്ള വോള്‍ട്ടേജ് അളക്കുന്നതിന് നമുക്ക്‌ വോള്‍ട്ട് മീറ്ററോ മള്‍ടി മീറ്ററോ ഉപയോഗിക്കാം. അവ ഉപകരണത്തിന് സമാന്തരമായി ഘടിപ്പിച്ചാല്‍ മതി


അതുപോലെ  ഒരു ഉപകരണത്തില്‍ കൂടിയുള്ള കറന്റ് അളക്കുന്നതിന് ഉപകരണത്തിന് ശേഷം അമ്മീട്ടരോ മള്‍ട്ടി മീറ്ററോ ഘടിപ്പിച്ചാല്‍ മതി.




 ഒരു രേസിസ്ടരിലൂടെ കടന്നു പോകുന്ന കറന്റും വോള്‍ട്ടേജും രേസിസ്ടരിന്റെ രേസിസ്ടന്സുംR (resistance)  തമ്മില്‍ ഒരു ബന്ധമുണ്ട്.  ഇതിനെ ഓംസ് നിയമം (Ohms law) എന്ന് വിളിക്കുന്നു.ഒരു രേസിസ്ടരിനു കുറുകെ ഉള്ള വോള്‍ട്ടേജ് V ഉം കറന്റ് I ഉം ആയാല്‍ രേസിസ്ടന്‍സ്‌ R=V/I ആയിരിക്കും.
അതായത്‌,
       
ഈ സമവാക്യം ഉപയോഗിച്ച് നമുക്ക്‌ ആവശ്യമുള്ള രേസിസ്ടന്‍സ്‌ സര്‍ക്യൂട്ടില്‍ ഉപയോഗിക്കാം.

ഉദാഹരണം:ഒരു സര്‍ക്യൂട്ട്ടില്‍ 9V ബാറ്ററിയില്‍ നിന്നും 1A കറന്റ് സര്‍ക്യൂട്ടിലൂടെ ഒഴുകുന്നു.പക്ഷെ നമുക്ക്‌ ഒരു എല്‍ ഇ ഡി  ബള്‍ബ്‌ സര്‍ക്യൂട്ടില്‍ ഘടിപ്പിക്കണം.എന്നാല്‍ ബള്‍ബിനു കൂടിയത് .5A മാത്രേ  പരമാവധി സാധിക്കു.അപ്പോള്‍ നാം സര്‍ക്യൂട്ടിലെ കറന്റ് കുറക്കണം. അതിനു രേസ്ടര്‍ ഉപയോഗിക്കാം.അതായത്‌  നമുക്ക്‌ ആവശ്യമുള്ള .5A ഒഴിച്ച് ബാക്കിയുള്ള .5A രേസിസ്ടരിനു കുറുകെ നഷ്ടപ്പെടണം.അപ്പോള്‍ ആവശ്യമായ രസിസ്ടര്‍ ഇങ്ങനെ കാണാം.
 R=V/I 
   = 9V / .5A
   = 18 ohm
ഒന്നില്‍ കൂടുതല്‍ രസിസ്ടരുകള്‍ ഉണ്ടെങ്കില്‍ നമുക്ക്‌ അവയെ രണ്ടു തരത്തില്‍ ഘടിപ്പിക്കാം.സമാന്തരമായും ശ്രേണിയിലും.ഈ സന്ദര്‍ഭങ്ങളില്‍ അവ ഒരു രസിസ്ടരിനെ പോലെ പ്രവര്‍ത്തിക്കുന്നു.അതായത്‌ പുതിയ ഒരു രേസിസ്ടരിനെ പോലെ,പുതിയ രസിസ്ടന്സുള്ള ഒരു പുതിയ രസിസ്ടര്‍.
രസിസ്ടരുകളെ ശ്രേണിയില്‍(series) ഘടിപ്പിക്കുമ്പോള്‍ അവയുടെ ആകെ രസിസ്ടന്‍സ്‌ (RT)കാണുന്നതിനു സമവാക്യമുണ്ട്.താഴത്തെ ചിത്രം അത് വ്യക്തമാക്കും കൂടാതെ ഓരോ രസിസ്ടരിനു കുറുകെയുള്ള വോള്‍ട്ടേജും കാണിച്ചിരിക്കുന്നു.


അതായത്‌  രസിസ്ടരുകളെ ശ്രേണിയില്‍ ഘടിപ്പികുംപോള്‍ അവയുടെ ആകെ രസിസ്ടന്‍സ്‌ എന്നത് അവയുടെ രസിസ്ടന്സുകളുടെ തുകയാണ്.അതായത്‌ രസിസ്ടന്‍സ്‌ കൂട്ടുവാന്‍ ഈ രീതിയില്‍ രസിസ്ടരുകളെ ഘടിപ്പിക്കാം.
ഇതുപോലെ  രസിസ്ടരുകളെ സമാന്തരമായി ഘടിപ്പിക്കുമ്പോള്‍ ആകെ രസിസ്ടന്‍സ്‌ കുറയുകയാണ് ചെയ്യുന്നത്. താഴെ കൊടുത്ത ചിത്രം ഈ കാര്യം വ്യക്തമാക്കുന്നു.

രസിരുകളെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അടുത്ത പോസ്റ്റില്‍ പറയാം,ടാറ്റ .......