പഠിച്ചു മിടുക്കരാകാം

ഇത് അറിവ്‌ പങ്കുവെക്കാനുള്ള ഒരു വേദിയാണ്.നിങ്ങള്‍ക്ക് അറിയാന്‍ ആഗ്രഹമുള്ള പഠനസംബന്ധമായ ഏതു വിഷയവും ഇവിടെ കമന്റ് ചെയ്താല്‍ മതി.ഞാന്‍ പരമാവധി വേഗത്തില്‍ ആ വിഷയത്തില്‍ പ്രതികരിക്കാം. കൂടാതെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കൂടി പറയണേ.....

ഗണിതം ലളിതം

ശാസ്ത്രങ്ങളുടെ രാഞ്ഞിയാണ് ഗണിതം.മറ്റ് എല്ലാ ശാസ്ത്രശാഖകളിലും ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഗണിതം അടങ്ങിയിട്ടുണ്ട്.നമ്മുടെ നിത്യ ജീവിതത്തിലും ഗണിതത്തിന് വളരെ ഏറെ പ്രാധാന്യമുണ്ട്.കണക്ക് കൂട്ടുവാന്‍ ഏറ്റവും അത്യാവശ്യം വേഗവും കൃത്യതയുമാണ്.പലപ്പോഴും നാം കണക്കുകൂട്ടുമ്പോള്‍ തെട്ടിപോകാറുണ്ട്.ഇത് പലപ്പോഴും വേഗത്തില്‍ ക്രിയ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ആണ് താനും.അപ്പോള്‍ നമുക്ക്‌ വേഗത്തില്‍ ഉത്തരം തെറ്റാതെ ക്രിയ ചെയ്യാന്‍ അറിയണം.ഇതിനു എളുപ്പവഴികളെ നാം ആശ്രയിക്കേണ്ടി വരും.കണക്ക്‌ രസകരമാക്കാന്‍ ഈ എളുപ്പ വഴികളെ നമുക്ക്‌ മനസിലാക്കാം.ഗണിതം ലളിതവും മധുരവുമാക്കാനുള്ളഎളുപ്പ വഴികളാണ് ഇവിടെ പ്രസിദ്ധീകരിക്കുന്നത്.ഈ വഴികള്‍ ഞാന്‍ കണ്ടെത്ത്തിയതോന്നുമല്ല കേട്ടോ.പലരില്‍ നിന്നും അറിഞ്ഞതും പുസ്തകങ്ങളില്‍ നിന്നും അറിഞ്ഞതുമായ വിവരങ്ങള്‍ നിങ്ങളുമായി പങ്കുവെക്കുന്നു എന്ന് മാത്രം.

വ്യവകലനത്ത്തിലൂടെ  ഗുണനം
 ഒരു സംഖ്യയെ 9 മാത്രം ഉള്ള മറ്റൊരു സംഖ്യകൊണ്ട് എളുപ്പത്തില്‍ ഗുനിക്കാന്‍ വ്യവകലന ക്രിയ ഉപയോഗിക്കാം.

*ഉദാഹരണത്തിന് 7 x 9 കാണണം എങ്കില്‍ 7ഇല് നിന്നും 1 കുറയ്ക്കുക,7-1=6 
ഇനി 10 (രണ്ടാമത്തെ സംഖ്യയോട് 1കൂട്ടിയത്‌)ഇല് നിന്നും  7 കുറയ്ക്കുക.10-7=3
ലഭിച്ച് ഉത്തരങ്ങള്‍ ക്രമത്തില്‍ എഴുതിയാല്‍  63 , അതായത്‌ 7 x 9 = 63


*മറ്റൊരു ഉദാഹരണം നോക്കാം.37 x 99 കാണണം എന്നിരിക്കട്ടെ.
37 ഇല് നിന്നും 1 കുറച്ചാല്‍,37-1=36
100 (രണ്ടാമത്തെ സംഖ്യയോട് 1കൂട്ടിയത്‌)ഇല് നിന്നും 37 കുറച്ചാല്‍ ,100-37=63
ലഭിച്ച ഉത്തരങ്ങള്‍ ക്രമത്തില്‍ എഴുതിയാല്‍ 3663,അതായത്‌ 37 x 99 =3663

*ഒരു ഉദാഹരണം കൂടി, 436 x 999
436-1 = 435
1000-436 = 564
അതായത്‌ 436 x 999 = 435564


ഇതുവരെ നാം പരിശോധിച്ചത്‌ അക്കങ്ങളുടെ എണ്ണം തുല്യമായ സംഖ്യകള്‍ ആണല്ലോ?ഇനി നമുക്ക്‌ വ്യത്യസ്തങ്ങളായ എണ്ണം വരുന്ന സന്ദര്‍ഭം നോക്കാം.

*3 x 99 കാണണം എന്നിരികട്ടെ
3 ഇല് നിന്നും 1 കുറയ്ക്കുക ,3-1=2
100 (രണ്ടാമത്തെ സംഖ്യയോട് 1കൂട്ടിയത്‌) ഇല് നിന്നും 3കുറയ്ക്കുക, 100-3=97
ഇനി അടുപ്പിച്ച് എഴുതിയാല്‍ 297 ,അതായത്‌ 3 x 99 = 297
കൂട്ടുകാര്‍  ബാക്കി കണ്ടുപിടിക്കുമല്ലോ......?










5 comments:

santhosh avathan പറഞ്ഞു...

നന്നായിട്ടുണ്ട്..........congrats

santhosh avathan പറഞ്ഞു...

നന്നായിട്ടുണ്ട്..........congrats

shukoorwandoor പറഞ്ഞു...

വളരെ നന്നായിട്ടുണ്ട്.... നന്ദി

shukoorwandoor പറഞ്ഞു...

വളരെ നന്നായിട്ടുണ്ട്.... നന്ദി

Bijesh4u പറഞ്ഞു...

ലളിതം....അടിപൊളി...

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ