പഠിച്ചു മിടുക്കരാകാം

ഇത് അറിവ്‌ പങ്കുവെക്കാനുള്ള ഒരു വേദിയാണ്.നിങ്ങള്‍ക്ക് അറിയാന്‍ ആഗ്രഹമുള്ള പഠനസംബന്ധമായ ഏതു വിഷയവും ഇവിടെ കമന്റ് ചെയ്താല്‍ മതി.ഞാന്‍ പരമാവധി വേഗത്തില്‍ ആ വിഷയത്തില്‍ പ്രതികരിക്കാം. കൂടാതെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കൂടി പറയണേ.....

ന്യൂട്ടനും നിയമങ്ങളും 4

ആപ്പിള്‍ തലയില്‍ വീണാല്‍ കണ്ടുപിടിത്തങ്ങള്‍ നടത്താന്‍ പറ്റുമോ ?ന്യൂട്ടന്റെ കാര്യം നമുക്കൊന്ന് പരിശോധിച്ച് നോക്കാം.ന്യൂട്ടന്റെ തലയില്‍ വീണ ആപ്പിളില്‍ നിന്നാണ് നമുക്ക് ഗുരുത്വാകര്‍ഷണ നിയമം ന്യൂട്ടണ്‍ കിട്ടിയത്‌.ആപ്പിള്‍ തലയില്‍ വീണപ്പോള്‍ തലതടവിക്കൊണ്ട് ആപ്പിള്‍ മരത്തെ ചീത്ത പറയുകയോ അവിടെ നിന്ന് പോവുകയോ അല്ല ന്യൂട്ടണ്‍ ചെയ്തത്, ചിന്തിച്ചു.എന്തുകൊണ്ടാണ് ആ ആപ്പിള്‍ താഴോട്ടു തന്നെ വീണത്?എന്തുകൊണ്ട് അത് മുകളിലേക്ക് പോയില്ല?ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരവും അദ്ദേഹം തന്നെ ആലോചിച്ച് കണ്ടെത്തി.അവയാണ് നാം ഇപ്പോള്‍ ഗുരുത്വാകര്‍ഷണ നിയമമായി പഠിക്കുന്നത്.
 ആലോച്സിച്ച്ചും ചില പരീക്ഷണങ്ങളിലൂടെയും അദ്ദേഹം ചില അനുമാനങ്ങളില്‍ എത്തി,ആപ്പിള്‍ എന്തുകൊണ്ടാണ് താഴോട്ടു പോയത്‌?താഴെനിന്നു ആരെങ്കിലും ആപിളിനുമേല്‍ ബലം   പ്രയോഗിക്കണ്ടേ?താഴെ ഉള്ളത ഭൂമി ആണ്‍.അപ്പോള്‍ ബലം പ്രയോഗിച്ചതും ഭൂമി   തന്നെ   ആയിരിക്കും.പക്ഷെ ഭൂമിക്ക്‌ ഈ ബലം എവിടുന്ന് കിട്ടി?ഒടുവില്‍ അദ്ദേഹം അനുമാനിച്ചു ആപ്പിള്‍ വീണത് ഭൂമി ആപ്പിളിനുമേല്‍ പ്രയോഗിച്ച ബലം കൊണ്ടാണ്.ഈ ബലം മാസുള്ള എല്ലാ   വസ്തുക്കല്‍ക്കിടയിലും നിലനില്‍ക്കുന്നുണ്ട്.ഈ ബലത്തെ അദ്ദേഹം ഗുരുത്വാകര്‍ഷണ നിയമം എന്ന് വിളിച്ചു.കൂടാതെ അദ്ദേഹം ഒരു സമവാക്യവും നമുക്ക്‌ തന്നു.
 ഗുരുത്വാകര്‍ഷണ ബലം  F ഉം M1,M2 എന്നിവ വസ്തുക്കളുടെ മാസും ,R എന്നത് മാസുകള്‍ തമ്മിലുള്ള അകലവും ആയാല്‍.
ഇവിടെ G എന്നത് ഒരു സ്ഥിരസംഖ്യാണ്,ഗുരുത്വാകര്‍ഷണ സ്ഥിരാങ്കം,ഇതിന്റെ വില ഇതാണ്.


അതായത്‌ ഗുരുത്വാകര്‍ഷണ ബലം വസ്തുക്കളുടെ മാസുകളുടെ ഗുനനഫലത്ത്തിനു നേര്‍ അനുപാതത്തിലും,അവ തമ്മിലുള്ള അകലത്തിന്റെ വര്‍ഗത്തിനു വിപരീതാനുപാതത്ത്തിലും ആണ്. ഗുരുത്വാകര്‍ഷണ ബലം എല്ലവ്സ്തുക്കല്‍ക്കിസ്യിലും രൂപപ്പെടുന്നുണ്ട്.എന്നാല്‍ വസ്തുക്കള്‍ തമ്മിലുള്ള ദൂരം കുറയുമ്പോഴും അവയുടെ മാസുകളുടെ ഗുണനഫലം വളരെ കൂടുതല്‍ ആകുമ്ബൊഴ്ഹ് മാത്രമേ അത് നമുക്ക്‌ അനുഭവിക്കാന്‍ ആല്ലെങ്കില്‍ കാണാന്‍ പറ്റുകയുള്ളൂ.
          പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കള്‍ക്കിടയിലും ഈ ബലം ഉണ്ട്.ഭൂമിയെയും ചന്ദ്രനെയും   സൂര്യനെയും മറ്റ് ആകാഷഗോലങ്ങലെയുമെല്ലാം ബന്ടിപ്പിച്ചു നിര്‍ത്തിയിരിക്കുന്നത്‌ ഈ ബലം കൊണ്ടുതന്നെയാണ്.

7 comments:

അരുണ് പറഞ്ഞു...

ഞാന്‍ ഇവിടെ എഴുതുന്ന കാര്യങ്ങള്‍
വിദ്യാര്‍ഥികളില്‍ എത്തുമ്പോള്‍ മാത്രമേ
അത പൂര്‍ണമാകൂ,നിങ്ങള്‍ എല്ലാവരും അതിനു
സഹായിക്കും എന്ന് ഞാന്‍ കരുതുന്നു.

പൊട്ടന്‍ പറഞ്ഞു...

അരുണേ,
F കണ്ടു പിടിക്കാന്‍ G അറിയണം.
ന്യൂട്ടണ്‍ എങ്ങനെയാ ഈ മൂല്യത്തില്‍ എത്തി ചേര്‍ന്നതെന്ന് പറഞ്ഞു തരാമോ?

അരുണ് പറഞ്ഞു...

"പൊട്ടന്‍" ചോദിക്കുന്നത് വരെ ഞാന്‍ അക്കാര്യത്തെ കുറിച്ച് ഇതുവരെ ചിന്തിച്ചിരുന്നില്ല.ഒടുവില്‍ അന്വേഷിച്ച് കണ്ടെത്തി.
G എന്ന സ്ഥിരസംഖ്യ ഉണ്ടെന്നു പറഞ്ഞതല്ലാതെ ന്യൂട്ടന്‍ അതിന്റെ വിലയൊന്നും കണ്ടെത്തിയിരുന്നില്ല.ഗുരുത്വാകര്‍ഷണ നിയമം പുറത്തുവന്നതിനു ശേഷം 111 വര്ഷം കഴിഞ്ഞ ഹെന്‍ട്രി കാവന്‍ഡിഷ് എന്ന ശാസ്ത്രജ്ഞനാണ് G യുടെ വില കണ്ടുപിടിച്ചത്.അദ്ദേഹം നടത്തിയ ടോര്‍ക്ക് (torque) സംബന്ധമായ പരീക്ഷണം വഴി 2 ഗോളങ്ങള്‍ തമ്മിലുള്ള ബലം കണ്ടുപിടിക്കുകയും അതില്‍ നിന്നും ഏകദേശം G യുടെ വില കാണുകയും ചെയ്തു.കാവന്ടിഷിന്റെ പരീക്ഷണം ആവ്ശ്യമെന്കില്‍ ഞാന്‍ ഒരു പോസ്റ്റായി ഇടാം.
നന്ദി സര്‍......

റോസി പൈലോക്കാരന്റെ നാട്ടുകാരന്‍ ...... പറഞ്ഞു...

G ഒരു സ്ഥിരാങ്കമാണ്. സ്ഥിരാങ്കങ്ങള്‍ കണ്ടു പിടിക്കുവാന്‍ ഭൌതിക ശാസ്ത്രം ഇപ്പോഴും പരീക്ഷണങ്ങളെ ഉപയോഗിക്കുന്നു. ഇത്തരം മിക്ക പരീക്ഷണങ്ങളും ഒരു F നേരിട്ടോ അല്ലാതെയോ അളന്നിട്ടാണ് ഈ സ്ഥിരാങ്കങ്ങളെ നിശ്ചയിക്കുന്നത് .

റോസി പൈലോക്കാരന്റെ നാട്ടുകാരന്‍ ...... പറഞ്ഞു...

ഇപ്പോഴും എന്നത് എപ്പോഴും എന്ന് തിരുത്തി വായിക്കാന്‍ അപേക്ഷ

റോസി പൈലോക്കാരന്റെ നാട്ടുകാരന്‍ ...... പറഞ്ഞു...

ന്യൂട്ടന്റെ തലയില്‍ ആപ്പിള്‍ വീണപ്പോള്‍ അദ്ദേഹം ഗുരുത്വ ബലം കണ്ടെത്തി എന്നത് ശരിയല്ല. അദ്ദേഹം കെപ്ലരുടെ നിയമങ്ങളെ വിശകലനം ചെയ്താണ് തന്റെ ഗുരുത്വ നിയമത്തില്‍ എത്തിയത്.
(ഒരു കാര്യം പറയാന്‍ ആദ്യമേ മറന്നു. നല്ല ബ്ലോഗ്‌. നല്ല പരിശ്രമം.)

അരുണ് പറഞ്ഞു...

പോസ്റ്റ്‌ രസകരമാക്കാന്‍ അങ്ങനെ തുടങ്ങി എന്നെ ഉള്ളൂ......നന്ദി റോസി പൈലോക്കാരന്റെ നാട്ടുകാരാ...

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ