പഠിച്ചു മിടുക്കരാകാം

ഇത് അറിവ്‌ പങ്കുവെക്കാനുള്ള ഒരു വേദിയാണ്.നിങ്ങള്‍ക്ക് അറിയാന്‍ ആഗ്രഹമുള്ള പഠനസംബന്ധമായ ഏതു വിഷയവും ഇവിടെ കമന്റ് ചെയ്താല്‍ മതി.ഞാന്‍ പരമാവധി വേഗത്തില്‍ ആ വിഷയത്തില്‍ പ്രതികരിക്കാം. കൂടാതെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കൂടി പറയണേ.....

ന്യൂട്ടണും നിയമങ്ങളും 3

നാം എങ്ങനെയാണ് നടക്കുന്നത്?ന്യൂട്ടന്റെ മൂന്നാം ചലന നിയമം മനസിലാക്കൂ എന്നിട്ട് ഉത്തരം പറയൂ......കഴിഞ രണ്ടു പോസ്റ്റുകളിലായി നമ്മള്‍ ന്യൂട്ടന്റെ രണ്ടു ചലന നിയമങ്ങളെ പരിചയപ്പെട്ടു .ഇന്ന് നമുക്ക്‌ ന്യൂട്ടന്റെ മൂന്നാം ചലന നിയമം എന്താണെന്നു നോക്കാം.ന്യൂട്ടന്റെ ചലന നിയമങ്ങളില്‍ പഠിക്കാന്‍ ഏറ്റവും എല്ലുപ്പം മൂന്നാം ചലന നിയമമാണ്.
 ന്യൂട്ടന്റെ മൂന്നാം ചലന നിയമം ഇങ്ങനെ പറയാം
ഏതൊരു പ്രവര്‍ത്തനത്തിനും തുല്യവും വിപരീതവുമായ ഒരു പ്രതിപ്രവര്‍ത്തന ബലം ഉണ്ടായിരിക്കും.
  ഈ നിയമം നമുക്ക്‌ ഇങ്ങനെ വിശദമാക്കാം.എല്ലാ വസ്തുക്കളുടെയും സന്തുലിതാവസ്ഥ (equilibrium)
വ്യക്തമാക്കുന്ന നിയമമാണിത്.സന്തുലിതാവസ്ഥയില്‍ ഉള്ള ഒരു വസ്തുവിന് മേലെ നാം ബലം   പ്രയോഗിക്കുമ്പോള്‍ വസ്തു അസന്തുളിതാവസ്തയിലാകുന്നു.ഈ അസന്തുളിതാവസ്ത്യില്‍ വസ്തുവിന് നിലനില്‍ക്കുക അസാധ്യമാണ്.അതുകൊണ്ട്തന്നെ  നാം പ്രയോഗിച്ച ബലത്തിന്‍ എതിര്‍ ദിശയില്‍ ഒരു ബലം ഉണ്ടാകുന്നു,ഇതിനെ നാം പ്രതിപ്വര്ത്തന ബലം എന്ന് പറയുന്നു.
 സംഭവം എളുപ്പത്തില്‍ ഇങ്ങനെ പറയാം,നാം ഒരു ബലം പ്രയോഗിച്ചാല്‍ അതിന്റെ എതിര്‍ദിശയില്‍ പ്രയോഗിച്ച ബലത്തിന് തുല്യമായ മറ്റൊരു ബലം രൂപപ്പെടുന്നു.
 ഇവിടെ ഉണ്ടാകാവുന്ന ഒരു സംശയം ,ഈ ബലങ്ങള്‍ എതിര്‍ ദിശയിലും തുല്യവുമാണ് ,പിന്നെ
എന്തുകൊണ്ട് പരസ്പരം നിര്വീര്യം(cancel) ആകുന്നില?സംഭവം എളുപ്പമാണ്.നാം ഒരു
 വസ്തുവിന്മേല്‍ ബലം പ്രയോഗിക്കുമ്പോള്‍ അവിടെ ഉണ്ടാകുന്ന പ്രതിവര്തന വസ്തു ഇരിക്കുന്ന പ്രതലതിലോ വസ്തുവുമായി സമ്പര്‍ക്കത്തില്‍ ഉള്ള വസ്തുക്കളുടെ ഇടയിലോ ആണ് രൂപപ്പെടുക.

നമുക്ക്‌ ഇനി ചില സന്ദര്ഭാങ്ങള്‍ പരിശോധിക്കാം
1.തോക്കുപയോഗിച് വെടിവേക്കുമ്പോള്‍ തോക്ക പുകരോട്ടു വരുന്നതായി   ശ്രദ്ധിച്ചിട്ടുണ്ടോ?തോക്കിലെ തിര (bullet)കല്‍ക്കുമേല്‍ മുന്പോട്ട് ബലം പ്രയോഗിക്കുമ്പോള്‍
അവിടെ ഉണ്ടാകുന്ന പ്രതിപ്രവര്‍ത്തന ബലമാണ് തോക്ക് പിരകൊട്റ്റ്‌ വരന്‍ കാരണം.
2.റോക്കറ്റുകള്‍ ചലിക്കുന്നത് ന്യോട്ടന്റെ ഈ നിയമത്തെ ആധാരമാക്കിയാണ്. രോക്കട്ടിനുള്ളിലെ ശക്തമായ ജ്വലനം രോക്കട്ടിനുള്ളില്‍ നിന്നും പുകപടലങ്ങളെ ശക്തമായി   താഴോട്ടു തള്ളുന്നു.ഇതിനെതിരെ രൂപപ്പെടുന്ന പ്രതി പ്രവര്‍ത്തന ബലമാണ് റോക്കറ്റിനെ   മുന്പോട്റ്റ്‌  നീക്കുന്നത്.
3.രോല്ലര്‍ സ്കടിംഗ് കണ്ടിടിലെ?ഇവിടെയും ന്യൂട്ടന്റെ മൂന്നാം ചലന നിയമമാണ് അടിസ്ഥാനം.

നാം നടക്കുന്നത് എങ്ങനെയെന്നു വ്യക്തമായൊ?നാം ബലം തറ;യില്‍ പ്രയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രതി പ്രവര്‍ത്തന ബലമാണ് നമ്മെ നടക്കാന്‍ സഹായിക്കുന്നത്.ഇങ്ങനെ
കൂടുതല്‍ ഉദാഹരണങ്ങള്‍ കൂട്ടുകാര്‍   കണ്ടെത്തുമല്ലോ,ഇവിടെ പങ്കുവെക്കാനും മറക്കരുത്.

1 comments:

പൊട്ടന്‍ പറഞ്ഞു...

വിദ്യാര്‍ഥി അല്ലെങ്കിലും മോളെ പഠിപ്പിക്കാന്‍ ഞാന്‍ വായിക്കുന്നു. നന്ദി അരുണ്‍. നല്ല വണ്ണം മനസ്സിലായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ