പഠിച്ചു മിടുക്കരാകാം

ഇത് അറിവ്‌ പങ്കുവെക്കാനുള്ള ഒരു വേദിയാണ്.നിങ്ങള്‍ക്ക് അറിയാന്‍ ആഗ്രഹമുള്ള പഠനസംബന്ധമായ ഏതു വിഷയവും ഇവിടെ കമന്റ് ചെയ്താല്‍ മതി.ഞാന്‍ പരമാവധി വേഗത്തില്‍ ആ വിഷയത്തില്‍ പ്രതികരിക്കാം. കൂടാതെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കൂടി പറയണേ.....

കേരള എസ് എസ് എല് സി പരീക്ഷ 2012

 എസ്  എസ് എല് സി പരീക്ഷ നമ്മുടെ ജീവിതത്തിന്റെ വഴിത്തിരിവാണ്. ഇനി നാം ഏതു പഠനമെഖലയിലെക്ക് തിരിയണം എന്ന് നിര്‍ണയിക്കുന്ന പരീക്ഷ. ഗ്രേഡിംഗ് സമ്പ്രദായം വന്നതുമുതല്‍ പരീക്ഷ കൂടുതല്‍ എളുപ്പമായി മാറുകയാണുണ്ടായത്,ഇന്ന് വിഷയത്തെ കുറിച്ച് ആവ്ശ്യത്ത്തിനു അറിവുണ്ടെങ്കില്‍ പരീക്ഷയെ നാം ഒട്ടും ഭയക്കേണ്ടതില്ല.കഴിഞ്ഞ വര്ഷം പാഠപുസ്തകങ്ങള്‍ മാറി എങ്കിലും മുന്‍പ്‌ ഉണ്ടായിരുന്ന പാഠപുസ്തകത്തില്‍ നിന്നും വലിയൊരു വ്യത്യാസം ഉണ്ടായിട്ടില്ല.എല്ലാ വര്‍ഷവും ഒരേ പുസ്തകത്തിനെ അടിസ്ഥാനമാക്കിയാണ്‍ല്ലോ പരീക്ഷയ്ക്ക് ചോദ്യങ്ങള്‍ ഇടുന്നത്.ഈ ചോദ്യങ്ങള്‍ പരിശോധിച്ച്ചാല്‍ സ്ഥിരമായ്‌ പരീക്ഷക്ക്‌ ചോദിക്കുന്ന പ്രധാനപ്പെട്ട പാഠഭാഗങ്ങള്‍ ഏതൊക്കെയെന്നു മനസിലാവും.ഈ പാഠഭാഗങ്ങള്‍ തന്നെ നന്നായി പഠിച്ചാല്‍ പരീക്ഷയ്ക്ക് ഉന്നത മാര്‍ക്ക്‌ നേടാന്‍ പറ്റും.അതിനായി നമുക്ക്‌ വേണ്ടത്‌ പഴയ ചോദ്യ പേപ്പറുകളാണ്. കുറെ ചോദ്യ പേപ്പറുകള്‍ കൂട്ടുകാര്‍ക്ക് സംഘടിപ്പിക്കുവാന്‍ കഴിന്ഞേക്കും,കൂടുതല്‍ ചോദ്യങ്ങള്‍ ഞാന്‍ ഇവിടെയും ചേര്‍ക്കാം. കൂടാതെ അവയിലെ പ്രധാനപ്പെട്ട ചോദ്യങ്ങള്‍,പഠന ഭാഗങ്ങള്‍ എന്നിവയ്ക്ക്  വിശദീകരണങ്ങളും നല്‍കാം.അല്‍പ്പം ശ്രദ്ധിച്ചാല്‍ തന്നെ നമുക്ക്‌ എസ് എല്‍ എസ് സി പരീക്ഷയില്‍ ഉന്നത മാര്‍ക്കോടുകൂടി വിജയം കൈവരിക്കവുന്നതാണ്.ഇനി മൂന്നു മാസത്തോളം മാത്രമേ അവശേഷിക്കുന്നുള്ളു.  ഊര്‍ജിതമായി പഠനം തുടങ്ങിക്കോളൂ,വിജയം നമ്മുടെ തൊട്ടടുത്ത്‌ തന്നെ നില്‍പ്പുണ്ട്,നാം അതിനെ ഒന്ന് കൈ എത്തി പിടിക്കുക മാത്രമേ ചെയ്യേണ്ടൂ.....
    വരുന്ന വര്ഷം മാര്‍ച്ചില്‍ നടക്കുന്ന എസ് എല്‍ എസ് സി പരീക്ഷയ്ക്ക് വേണ്ടിയുള്ള പഠനസഹായികള്‍, ചോദ്യ പേപ്പറുകള്‍ , പ്രധാന പഠന ഭാഗങ്ങള്‍ എന്നിവ അടുത്തുള്ള ദിവസങ്ങളില്‍ തന്നെ ഈ ബ്ലോഗില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്.

2012  മാര്‍ച്ചിലെ എസ് എല്‍ എസ് സി പരീക്ഷയെ കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും (ടൈം ടേബിള്‍,ഗ്രേസ്‌ മാര്‍ക്ക്‌,തുടങ്ങിയ കാര്യങ്ങള്‍ ) ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

4 comments:

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

aashamsakal..................

K A Solaman പറഞ്ഞു...

എസ് എല്‍ എസ് സി പരീക്ഷ ജീവിതത്തിന്റെ വഴിത്തിരിവെന്ന സങ്കല്‍പം മാറി അരുണ്‍ . ഇപ്പോള്‍ പ്ളസ് ടു ആണ് അടിസ്ഥാനം. കേരളത്തില്‍ ഏറ്റവുമധികം ജോലി സാധ്യതയുള്ള മേഖലയായ പോലീസില്‍ കേറിപ്പറ്റാന്‍പോലും പ്ളസ് ടു വേണം. എസ് എസ് എല്‍ സി യ്ക്കും പ്ളസ് ടു വിനും ഏവനും ഇപ്പൊ എ ഗ്രേഡല്ലേ ? See you Arun. K A Solaman

K A Solaman പറഞ്ഞു...

View K A Solaman blog
-K A Solaman

HSSLiVE.IN പറഞ്ഞു...

Visited your site.Good Work.We expect a blog post from u. Visit us at www.cskollam.com

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ