പഠിച്ചു മിടുക്കരാകാം

ഇത് അറിവ്‌ പങ്കുവെക്കാനുള്ള ഒരു വേദിയാണ്.നിങ്ങള്‍ക്ക് അറിയാന്‍ ആഗ്രഹമുള്ള പഠനസംബന്ധമായ ഏതു വിഷയവും ഇവിടെ കമന്റ് ചെയ്താല്‍ മതി.ഞാന്‍ പരമാവധി വേഗത്തില്‍ ആ വിഷയത്തില്‍ പ്രതികരിക്കാം. കൂടാതെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കൂടി പറയണേ.....

റോക്കറ്റുകളും മിസൈലുകളും

നമ്മള്‍ ഭാരതീയര്‍ക്ക്‌ മിസൈലുകളും റോക്കറ്റുകളും പരിചിതമായ വസ്തുക്കളാണ്.ഇടയ്ക്കിടെ നമ്മള്‍ മിസൈലുകള്‍ പരീക്ഷിച്ചു നോക്കാറുണ്ട്,അവ പത്രങ്ങളില്‍ വന്‍ വാര്‍ത്തയും ആകാറുണ്ട് എന്നത് തന്നെ കാര്യം .മിസൈലുകള്‍ സാധാരണയായി യുദ്ധ രംഗത്താണ് ഉപയോഗിക്കാറ്,അതുപോലെയുള്ള മറ്റൊരു വസ്തുവാണ് റോക്കറ്റുകള്‍.ബഹിരാകാശ പര്യവേക്ഷണത്തിനാണ് റോക്കറ്റുകളെ നാം പ്രധാനമായി ഉപയോഗിക്കുന്നത്.ഈ രണ്ടു വസ്തുക്കളും അതായത്‌ റോക്കറ്റുകളും മിസൈലുകളും കാണുമ്പോള്‍ നമുക്ക്‌  ഒരു പാട് സാമ്യതകള്‍ കാണാന്‍ സാധിക്കും.ന്യൂട്ടന്നും ചലനനിയമങ്ങളും 3 എന്ന പോസ്റ്റില്‍ റോക്കറ്റുകളുടെ പ്രവര്‍ത്തന തത്വം ന്യൂട്ടന്റെ മൂന്നാം ചലനനിയമമാണ് എന്ന് ഞാന്‍ വിശദീകരിച്ചിട്ടുണ്ട്.ഇതേ തത്വം ഉപയോഗിച്ചു തന്നെയാണ് മിസൈലുകളും പ്രവര്‍ത്തിക്കുന്നത്.പിന്നെ എന്താണ് റോക്കറ്റുകളും മിസൈലുകളും തമ്മിലുള്ള വ്യത്യാസം?അവയുടെ ഉപയോഗത്തില്‍ മാത്രമാണോ?നമുക്ക്‌ ഈ പോസ്റ്റിലൂടെ ഇതിന്റെ ഉത്തരം അന്വേഷിക്കാം.
           റോക്കറ്റുകള്‍ ബഹിരാകാശ പര്യവേക്ഷനങ്ങല്ള്‍ക്കാണ് ഉപയോഗിക്കുന്നത് എന്ന് നമുക്കറിയാം.റോക്കറ്റുകളില്‍ ഇന്ധനത്തിന്റെ ജ്വലനം നടക്കുകയും അതുമൂലം ഉണ്ടാകുന്ന ചൂടുകൂടിയ വാതകങ്ങളെ നോസിലുകള്‍ വഴി ശക്തമായി പുറത്തേക്ക്‌ തള്ളുമ്പോള്ആണ്  രോക്കട്ടുകള്‍ക്ക് മുകളിലേക്ക് ഉയരാനുള്ള ബലം ലഭിക്കുന്നത്.അതായത്‌ ജ്വലനം നടക്കുന്നതിനാവശ്യമായ ഇന്ധനം,ജ്വലനത്ത്തിനു സഹായിക്കുന്ന ഓക്സിജന്‍ കൂടാതെ ജ്വലനത്തെ സഹായിക്കുന്ന മാറ്റ് രാസ ത്വരകങ്ങള്‍ എന്നിവയും റോക്കറ്റുകളില്‍ ഉണ്ടാകണം.അങ്ങനെ ആണെങ്കില്‍ മാത്രമല്ലേ അവയ്ക്ക് ജ്വലന സഹായിയായ ഓക്സിജന്‍ ഇല്ലാത്ത ബഹിരാകശത്തുകൂടി സഞ്ചരിക്കാന്‍ പറ്റു.എന്നാല്‍ മിസ്സൈലുകളോ?അവ സഞ്ചരിക്കുന്നത് ബഹിരാകാശത്തില്‍ കൂടിയല്ല.ഭൂമിയുടെ അന്തരീക്ഷത്തില്‍ കൂടി തന്നെയാണ്.അതുകൊണ്ട് തന്നെ അവയ്ക് ജ്വലനത്തിനവശ്യമായ ഓക്സിജന്‍ കൊണ്ടുനടക്കേണ്ട ആവശ്യവുമില്ല.ജ്വലനത്തിനവശ്യമായ ഓക്സിജന്‍ അവ അന്തരീക്ഷത്തില്‍ നിന്നും സ്വീകരിക്കുന്നു.ഇത് തന്നെയാണ് അവ തമ്മിലുള്ള ഒരു പ്രധാന വ്യത്യാസവും.റോക്കറ്റുകളുടെ മറ്റൊരു പ്രധാന പ്രത്യേകത സന്ച്ചരിക്കുന്തോരും അവയുടെ മാസ് കുറയുന്നതിനാല്‍(കത്തി കത്തി ഓരോ ഭാഗങ്ങളും അടര്‍ന്നു പോകുന്നു) വേഗത കൂടുന്നു എന്നതാണ്.

റോക്കറ്റ്‌
മിസൈല്‍

   
മിസൈലുകള്‍ എന്ന് പറയുന്നത് റോക്കറ്റ്‌ കുടുംബത്തിലെ ഒരു അംഗം തന്നെയാണ് ,അതായത്‌ ഒരു കുഞ്ഞന്‍ റോക്കറ്റ്.രോക്കട്ടുകളുടെ  അടിസ്ഥാന ഉപയോഗം എന്നത് വളരെ ഭാരമുള്ള വസ്തുക്കളെ ശൂന്യാകശ്ത്തെക്കോ വായുവില്‍ വളരെ ഉയരത്തിലോ ഉയര്‍ത്തുക എന്നത് തന്നെയാണ്.വസ്തുക്കളെ കൊണ്ടുപോകെണ്ടാത് ഭൂമിയുടെ അന്തരീക്ഷത്തിനു പുറത്ത്‌ അണെന്കില്‍ ,അവയ്ക ഓക്സിജന്‍ സംഭരണ ശേഷി ഉണ്ടാകണം .അവയെ റോക്കറ്റുകള്‍ എന്ന് പറയുന്നു.റോക്കറ്റുകള്‍ തന്നെ രണ്ടു തരത്തില്‍ ഉണ്ട്.അന്തരീക്ഷ പഠന റോക്കറ്റുകള്‍ അഥവാ സൌണ്ടിംഗ് റോക്കറ്റുകള്‍,ബാഹ്യാന്ത്രീക്ഷ റോക്കറ്റുകള്‍ എന്നിങ്ങനെ.സൌണ്ടിംഗ് റോക്കറ്റുകള്‍ കാലാവസ്ഥയെ കുറിച്ച് പഠിക്കുവാനും,അതിനായുള്ള ഉപകരണങ്ങള്‍ അന്തരീക്ഷത്തില്‍ ഉയരത്തില്‍ കൊണ്ടുപോകാനും ഉപയോഗിക്കുന്നു.കൂടാതെ അപകടത്തില്‍ പെടുന്ന കപ്പലുകളില്‍ നിന്നും നിറമുള്ള റോക്കറ്റുകള്‍,മറ്റുള്ളവരെ അപകട സന്ദേശം അറിയിക്കാന്‍ ഉപയോഗിക്കാറുണ്ട്.റോക്കറ്റുകളുടെ മറ്റൊരു ഉപയോഗമാണ് യുദ്ധവേളയില്‍ ബോംബുകളും മറ്റ് സ്ഫോടനവസ്തുക്കളും  ലക്ഷ്യത്തില്‍ എത്തിക്കുക എന്നതാണ്.അത്തരം രോക്കട്ടുകല്ല്ക് നാം ഇട്ട പേര് ആണ് മിസൈലുകള്‍ എന്നത്.ഇന്ന് മിസൈലുകള്‍ പലതരത്തിലുണ്ട്.പ്രധാനമായും ദൂരത്തിന്റെ അടിസ്ഥാനത്തിലാണ് അവയെ തരാം തിരിച്ചിരിക്കുന്നത്.കൂടാതെ ഗയ്ഡഡ് മിസൈലുകള്‍ (guided missiles) എന്നൊരു തരം മിസ്സൈലുകള്‍ ഉണ്ട്.അവയുടെ പ്രത്യേകത അവയുടെ ലക്ഷ്യ സ്ഥാനം നമുക്ക്‌ അത് സഞ്ചരിച്ച് കൊണ്ടിരിക്കുമ്പോള്‍ തന്നെ നിയന്ത്രിക്കാം എന്നതാണ്.ഇത് സാധ്യമാകുന്നത് അവയുടെ മുന്നിലുള്ള സെന്‍സറുകള്‍ (വസ്തുകളെയും മറ്റും തിരിച്ച്ചരിയനുള്ള ഉപകരണം,നമ്മുടെ കണ്ണ് പോലെ) ഘടിപ്പിക്കുന്നത് വഴിയാണ്.മിസൈലുകളെ നമുക്ക്‌ നിലത്ത് നിന്നോ,വിമാനങ്ങളില്‍ നിന്നോ ,കപ്പലുകളില്‍ നിന്നോ ഒക്കെ തോടുക്കാവുന്നതാണ്.റോക്കറ്റുകളില്‍ ചിലത് ലക്ഷ്യത്തെ ആകാശ്ത്തുവച്ച്ചും മറ്റു ചിലത് തറയില്‍ വച്ചും തകര്‍ക്കുന്നു.ലക്ഷ്യത്തിനനുസരിച്ച്ചാണ് നാം മിസൈലുകളെ തോടുക്കെണ്ടാത്.

4 comments:

faisu madeena പറഞ്ഞു...

ഇതൊക്കെ എല്ലാവര്ക്കും അറിയാവുന്ന വിവരങ്ങള്‍ അല്ലേ ..?

അരുണ് പറഞ്ഞു...

ആദ്യമായി തന്ന ഈ ഫീട്ബക്കിനു നന്ദി.ഞാന്‍ ഈ ബ്ലോഗ്‌ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി,അവര്‍ക്ക്‌ ഒരു സഹായത്തിനായി തുടങ്ങിയതാണ്.ഒരു തരത്തില്‍ പറഞ്ഞാല്‍ എല്ലാവരും വിദ്യാര്‍ഥികള്‍ തന്നെയാണ് എന്ന്കിലും,ഞാന്‍ പോസ്റ്റുകളുടെ നിലവാരം കൂട്ടാന്‍ ശ്രമിക്കാം....

പൊട്ടന്‍ പറഞ്ഞു...

നന്ദി അരുണ്‍

കുറെ പുതിയ കാര്യങ്ങള്‍ പഠിച്ചു. ഫൈസുവിനോട് ഒരു വാക്ക്.

കൂടുതല്‍ അറിയാനുള്ളത് ചോദിക്കുക. നിലവാരം എന്ന് പറയുമ്പോള്‍ പലതരമുണ്ട്. പ്രൈമറി കുട്ടികള്‍ മുതല്‍ ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് റഫറന്‍സ് ആകുന്ന തരത്തിലുള്ളത് വരെ.

അരുണ്‍ താങ്കള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള ശ്രമം തുടരുക.

ഇംഗ്ലീഷ് മീഡിയം പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇത് എത്രത്തോളം മനസ്സിലാകുമെന്നറിയില്ല. അതിനാല്‍ മലയാളത്തോടൊപ്പം ഇംഗ്ലീഷിലും ഇട്ടു കൂടെ?

അരുണ് പറഞ്ഞു...

സര്‍ നാം പഠിക്കുന്നത് ഇംഗ്ലീഷില്‍ ആയാല്‍ പോലും മലയാളികളുടെ "ബ്രെയിന്‍" പച്ച മലയാളത്തിലാണ്.എനിക്ക് തോന്നുന്നു നാം മനസിലാക്കുന്ന ഓരോ കാര്യങ്ങളും മലയാളത്തിലാണ് സ്റ്റോര്‍ ചെയ്യുന്നത് എന്ന്(എനിക്ക് അങ്ങനെ ആണേ.....)പിന്നീട് ആവശ്യാനുസരണം നാം മലയാളത്തിലോ ഇംഗ്ലിഷിലോ അത് പറയുന്നു എന്ന് മാത്രം.അപ്പൊ ഭാഷക്ക്‌ പ്രശ്നം ഇല്ലല്ലോ?നാം ഏതു ഭാഷയില്‍ പഠിച്ചാലും പഠിക്കുന്നതില്‍ നല്ല ഉറച്ച അറിവ്‌ വേണം എന്ന് മാത്രം.മലയാളികള്‍ക്ക്‌ ഏറ്റവും പ്രയോജനപ്രദം അപ്പൊ മലയാളത്തില്‍ പറയുന്നതല്ലേ?ആവശ്യത്തിന് ഇംഗ്ലിഷ് വാക്കും കൊടുക്കാം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ