പഠിച്ചു മിടുക്കരാകാം

ഇത് അറിവ്‌ പങ്കുവെക്കാനുള്ള ഒരു വേദിയാണ്.നിങ്ങള്‍ക്ക് അറിയാന്‍ ആഗ്രഹമുള്ള പഠനസംബന്ധമായ ഏതു വിഷയവും ഇവിടെ കമന്റ് ചെയ്താല്‍ മതി.ഞാന്‍ പരമാവധി വേഗത്തില്‍ ആ വിഷയത്തില്‍ പ്രതികരിക്കാം. കൂടാതെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കൂടി പറയണേ.....

ആസിഡുകളും ആല്കകളികളും

ആസിഡുകളും ആല്കളികളും രസതന്ത്രത്തിലെ ഒരു പ്രധാനപ്പെട്ട പഠന മേഖലയാണ്.ഈ പോസ്ടിലുടെ നമുക്ക്‌ ആ ഭാഗങ്ങളിളുടെ കടന്നുപോകാം.ആസിഡുകളും ആല്കലികളും രസതന്ത്ര ലോകത്തിലെ   ബദധ്ശത്രുക്കളാണ്.എപ്പോഴെന്കിലും ഒരുമിച്ചു കണ്ടാല്‍ അവര്‍ രണ്ടുപേരും പരസ്പരം കലഹിച്ച് രണ്ടുപേരുടെയും ഗുണങ്ങള്‍ ഇല്ലാതാക്കുന്നു.എന്തുകൊണ്ടാണ് ഇവര്‍ പരസ്പരം ഇത്രയ്ക്കും   ദേഷ്യം കാണിക്കുന്നത് ?ഏതൊരു പിണക്കത്തിന് പിന്നിലും ഒരു കഥ ഉണ്ടാകുമല്ലോ,ഇവര്‍ തമ്മിലുള്ള ഈ പിണക്കത്തിന്റെ കാരണം നമുക്കൊന്നു അന്വേഷിക്കാം
   ഇത് രസതന്ത്രം ആയതുകൊണ്ട് കലഹത്തിനുകാരണം അവയിലുള്ള ഏതോ ഘടകങ്ങള്‍ തന്നെ   ആയിരിക്കുമല്ലോ?നമുക്ക്‌ ഒരു ആസിടിനെയും ആല്കലിയെയും എടുത്ത് പരിശോധിച്ചു നോക്കാം.ഒരു ആസിഡിനെ എടുത്താല്‍ (സല്ഫുരിക് ആസിഡ്‌(H2SO4),ഹൈഡ്റോക്ലോറിക് ആസിഡ്‌ (HCl),നൈട്രിക് ആസിഡ്‌(HNO3)), അവയിലെല്ലാം പൊതുവായി ഹൈഡ്രജനെ (H+) കാണുവാന്‍ പറ്റും.ആസിഡുകളില്‍ ഒരു ഇലക്ട്രോണ്‍ നഷ്ടപ്പെട്ട ,അതായത്‌ പോസിറ്റീവ് ചാര്‍ജുള്ള അയോനയാണ്‌ ഹൈഡ്രജന്‍ ഉള്ളത്.ഇതുപോലെ ഒരു ആല്‍കലിയെ എടുത്താല്‍ അവയില്‍ എല്ലാം പൊതുവായി ഒരു നെഗറ്റീവ് ചാര്‍ജ് ഉള്ള ഹൈഡ്രോക്സില്‍ (OH-) കാണാം   (സോഡിയം ഹൈഡ്രോക്സൈഡ്(NaOH),കാല്‍സ്യം ഹൈഡ്രോക്സൈഡ്(Ca(OH)2)).ഈ രണ്ടു ഘടകങ്ങളാണ് ആസിഡ്‌കളെയും അല്കലികളെയും ബാദ്ധവൈരികലക്കുന്നത്.പക്ഷെ അവര്‍ തമ്മില്‍ പ്രവര്‍ത്തിക്കുമ്പോള്‍ എങ്ങനെയാണ് രണ്ടുപേരുടെയും ഗുണങ്ങള്‍ ഇല്ലാതാവുന്നത്?
  ആസിടുകളുടെയെല്ലാം പൊതുവായ ഗുനത്തിനെല്ലാം കാരണം അവയിലെ ഹൈഡ്രോനിയം(H+) അയോണ്‍  ആണ്.അതുപോലെ അല്കലികളിലെ പൊതുവായ ഗുനത്തിനെല്ലാം കാരണം  ഹൈഡ്രോക്സില്‍ (OH-) അയോനുമാണ്.ഈ രണ്ട് അയോണുകളും തമ്മില്‍ പ്രവര്‍ത്തിക്കുമ്പോള്‍ രണ്ടുപേരുടെയും  ഗുണങ്ങള്‍ നഷ്ടപ്പെടുകായും ,എന്നിട്ട ജലം ഉണ്ടാവുകയും ചെയ്യുന്നു.
ഇങ്ങനെ ഒരു ആസിഡും ആല്കലിയും തമ്മില്‍ പ്രവര്‍ത്തിച്ച് ജലവും ലവണവും ഉണ്ടാകുന്ന പ്രവര്‍ത്തനത്തെ നിര്വീരീകരണം എന്ന് പറയുന്നു.
H2SO4 + 2NaOH⇄2H2O + Na2SO4
സല്ഫുരിക് ആസിഡും  സോഡിയം ഹൈഡ്രോക്സൈഡഉം തമ്മില്‍ പ്രവര്‍ത്തിച്ച്  ജലവും ( H2O ) ലവണവും( Na2SO4 ) ഉണ്ടാകുന്ന രാസപ്രവ്ര്ത്തനമാണ് മുകളില്‍.

നാം കുളിക്കാനും അളക്കാനും ഒക്കെ ഉപയോഗിക്കുന്ന സോപ്പുകള്‍ ഇങ്ങനെ നിര്വീരീകരണം   വഴി ഉണ്ടാകുന്ന ലവണങ്ങളാണ്.പക്ഷെ പലമറ്റ്‌ ഗുണങ്ങളും ലഭിക്കാന്‍ പല ഘടകങ്ങളും   ചേര്‍ക്കുന്നുണ്ട് എന്ന് മാത്രം.
ആസിഡ്‌ 

ആല്കലി


നമുക്ക്‌ എങ്ങനെ ഒരു ആസിഡിനെയും അല്കലിയും തിരിച്ചറിയാം?അവ രണ്ടും നിറമില്ലാത്തവ ആണ്.ഇവയെ തിരിച്ചറിയാന്‍ ഉപയോഗിക്കുന്ന വസ്തുക്കളെ നാം സൂചകങ്ങള്‍ എന്ന് പറയുന്നു.അവയ്ക്ക ഉദാഹരണങ്ങള്‍ ലിട്മസ് പേപ്പര്‍,ഫീനോള്‍ഫ്തലീന്‍,മœ2;ത്യ്ല്‍ ഓറന്ച് തുടങ്ങിയവ  ആണ്.ലിട്മസ് പേപ്പര്‍ ഉപടോഗിച്ച്ച് നമുക്ക്‌ വളരെ എളുപ്പത്തില്‍ അവയെ മനസിലാകം.ലിട്മസ് പേപ്പര്‍ 2 നിറത്തില്‍ ഉണ്ട്.നീലയും ചുവപ്പും.ആസിഡില്‍ മുക്കിയാല്‍ നീല ലിട്മസ് ചുവപ്പും, ബേസില്‍ മുക്കിയാല്‍ ചുവപ്പ ലിട്മസ് നീലയും ആകുന്നു.നമുക്ക്‌ ചുറ്റും പല ആസിഡുകളും അല്കലികളും ഉണ്ട്.പക്ഷെ നാം അവരുടെ ശക്തിയെ കുറിച്ച് ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല.അതിനായ്‌ ഉപയോഗിക്കുന്ന അളവുകോല്‍ ആണ്‍ PH സ്കേല്‍.ഈ സ്കേലില്‍ 0 മുതല്‍ 14 വരെ അടയാളപ്പെടുത്തിയിട്ടുണ്ട്.ഇതില്‍ ഒരു ആസിഡ്‌ ന്റെയോ   ബേസിന്റെയോ ശക്തി നിര്‍ണയിക്കാന്‍  H+ അയോണിന്റെ അളവിന്റെ വിപരീതം(log(1/H+)) ആണ് എടുത്തിട്ടുള്ളത്‌.അപ്പോള്‍ H+ കൂടിയ ആസിഡിനു ചെറിയ PH ആയിരിക്കുമല്ലോ?PH വില 7 ഇല്കുറഞ്ഞവരെ ആസ്സിടുകള്‍ എന്നും 7ഇല് കൂടിയവരെ ആല്‍കലികള്‍ എന്നും വിളിക്കുന്നു.PH
വില 7 അയ്യാലോ,അവയ്ക്ക രണ്ടു ഗുണങ്ങളും ഉണ്ടാകില്ല.അതായത്‌ അത് ഒരു നിര്‍വീര്യ ലായനി ആയിരിക്കും.ജലം ഒരു നിര്‍വീര്യ ലായനിക്ക്‌ ഉദാഹരണമാണ്.ശക്തികൂടിയ അസ്സിടുകല്ക്  ചെറിയ PH വില മാത്രേ ഉണ്ടാകൂ.കാരണം അവയില്‍ H+ ന്റെ അളവ് വളരെ കൂടുതല്‍ ആണല്ലോ.ആസിടുകളെ കുറിച്ചും ആല്കലികളെ കുറിച്ചും ചെറിയൊരു ആമുഖം മാത്രമാണ് ഈ ലേഖനം.കൂടുതല്‍ ആഴത്തിലുള്ള അറിവുകളുമായ് പുതിയ പോസ്റ്റുകള്‍ ഉടന്‍ വരും.......

2 comments:

ravanan പറഞ്ഞു...

VERY GOOOOOOOD.
EXPECTING MORE POSTS RELATED TO SCIENCE

teenatitus പറഞ്ഞു...

GOOD JOB...........KEEP IT UP

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ