പഠിച്ചു മിടുക്കരാകാം

ഇത് അറിവ്‌ പങ്കുവെക്കാനുള്ള ഒരു വേദിയാണ്.നിങ്ങള്‍ക്ക് അറിയാന്‍ ആഗ്രഹമുള്ള പഠനസംബന്ധമായ ഏതു വിഷയവും ഇവിടെ കമന്റ് ചെയ്താല്‍ മതി.ഞാന്‍ പരമാവധി വേഗത്തില്‍ ആ വിഷയത്തില്‍ പ്രതികരിക്കാം. കൂടാതെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കൂടി പറയണേ.....

പ്രതിഭാശാലിയായ ബാലന്‍

പതിനൊന്നാം നൂറ്റാണ്ടില്‍ ജര്മിനിയില്‍ ബ്രൌന്‍ സിക്ക്‌ എന്ന സ്ഥലത്തെ പ്രൈമറി സ്കൂളില്‍ നാലാം ക്ലാസ്സില്‍ പഠിച്ചുകൊണ്ടിരുന്ന ഒരു കുട്ടിയുടെ പേരാണ് ഗാസ്സ്.അവന്‍ ബാല്യം മുതലേ കണക്കുകള്‍ ചെയ്യുന്നതില്‍ മിടുക്കനായിരുന്നു.കൂടാതെ അവന്‍ അല്പം കുസൃതി കൂടുതലുള്ളവനുമായിരുന്നു. കണക്കിന്റെ ക്ലാസ്സുകളില്‍ അവന്‍ പെട്ടന്നു കണക്കുകള്‍ ചെയ്തു തീര്ത്തതിനുശേഷം മറ്റുകുട്ടികള്‌ുമായി ശണ്ഠ കൂടുക പതിവാണ്. പലപ്പോഴും അദ്ധ്യാപകന്‍ ഗാസ്സിനെ ശിക്ഷിക്കാന്‍ ഒരുമ്പെട്ടെന്കിലും കണക്കുകള്‍ ശരിയായി ചെയ്തതിന്റെ പേരില്‍ അവന്‍ രക്ഷപ്പെട്ടിരുന്നു.ഒരു ദിവസം അദ്ധ്യാപകന് കുറെ കൂടുതല്‍ സമയം സ്വസ്ഥമായിരുന്ന് തന്റെ സ്വന്തം ജോലി ചെയ്യേണ്ടതുണ്ടായിരുന്നു. കുട്ടികളെയെല്ലാം അടക്കിയിരുത്തുവാന്‍ അവര്‍ക്ക്‌ പെട്ടന്ന് ചെയ്തു തീര്‍ക്കാന്‍ പറ്റാത്ത ഒരു കണക്ക്‌ ഇട്ടുകൊടുത്തു. ചോദ്യം ഇതായിരുന്നു 'ഒന്നുമുതല്‍ നൂറുവരെയുള്ള സംഖ്യകള്‍ കൂട്ടി എഴുതുക'. ചോദ്യം ഇട്ടശേഷം അദ്ധ്യാപകന്‍ തന്റെ സ്വന്തം ജോലിയില്‍ പ്രവേശിച്ചു.

അല്പ്പസമയത്തിനുള്ളില്‍ തന്നെ ഗാസ്സ് ക്ലാസ്സില്‍ ബഹളം തുടങ്ങി. ഇന്നെങ്കിലും അവനിട്ട് രണ്ടുകൊടുത്ത് അവന്റെ കുസൃതിക്ക് അറുതി വരുത്തണമെന്ന് അദ്ധ്യാപകന്‍ തീരുമാനിച്ചു.അദ്ധ്യാപകന്‍ ഗാസ്സിനെ മേശക്ക് അരികിലേക്ക്‌ വിളിച്ചു.

'കണക്ക്‌ ചേയ്തോ ?'

'ചെയ്തു'

'ഉത്തരം കാണട്ടേ'

ഗാസ്സ് തന്റെ സ്ലേറ്റ്‌ കൊടുത്തു.അദ്ധ്യാപകന്‍ അത്ഭുതപ്പെട്ടു.തനിക്കുപോലും ഇത്രയും സമയംകൊണ്ട് ചെയ്തു തീര്‍ക്കാന്‍ പറ്റാത്ത കണക്കിന്റെ ശരിയുത്തരം 5050 അതാ ഗാസ്സിന്റെ സ്ലേറ്റില്‍.

'ഇതെങ്ങനെ ചെയ്തു?' അദ്ധ്യാപകന്‍ ചോദിച്ചു.

ഗാസ്സ് ചെയ്ത മാര്‍ഗം വിവരിച്ചു.ശരിയായ മാര്‍ഗ്ഗവും ശരിയായ ഉത്തരവും .അദ്ധ്യാപകന്‍ അവനെ ശിക്ഷിക്കുന്നതിനു പകരം അഭിനന്ദിച്ചു. ഈ എളുപ്പ മാര്‍ഗം ഏതെന്നു നിങ്ങള്‍ക്ക്‌ കണ്ടുപിടിക്കാമോ?

ഉത്തരം

തന്നിരിക്കുന്നചോദ്യം ഒന്നുമുതല്‍ നൂറുവരെയുള്ള സംഖ്യകളുടെ തുക കാണാനാണ്.അഥവാ 1+2+3+................. +97+98+99+100 എത്രയെന്നു കാണാനാണ്.ഒന്നാമത്തെ സംഖ്യ ഒന്നും അവസാനത്തെ സംഖ്യ നൂറും കൂട്ടിയാല്‍ 101.രണ്ടാമത്തെ സംഖ്യ രണ്ടും അവസാനതുനിന്നും രണ്ടാമത്തെ സംഖ്യ 99 ഉം തമ്മില്‍ കൂട്ടിയാലും 101 (2+99).ഇതുപോലെ 3+98=101,4+97=101.........എന്നിങ്ങനെ സംഖ്യകള്‍ മുറയ്ക്ക് ജോടികളായി കൂട്ടാം. ഇങ്ങനെ 50 ജോടി സംഖ്യകള്‍ കിട്ടും.50 ജോടി സംഖ്യകളുടെ തുക 50 x 101 = 5050 .എങ്ങനെയുണ്ട് ഗാസ്സിന്റെ കണക്ക്?

ഈ  ബാലനാണ് പിന്നീട് ഗണിതശാസ്ത്രത്തില്‍ അല്ഭുതാവഹമായ പല കണ്ടുപിടിത്തങ്ങളും നടത്തി ശാസ്ത്രങ്ങളുടെ രാജ്ഞിയായ ഗണിതശാസ്ത്രത്തിന്റെ രാജകുമാരന്‍ എന്നറിയപ്പെട്ടത്.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ