പഠിച്ചു മിടുക്കരാകാം

ഇത് അറിവ്‌ പങ്കുവെക്കാനുള്ള ഒരു വേദിയാണ്.നിങ്ങള്‍ക്ക് അറിയാന്‍ ആഗ്രഹമുള്ള പഠനസംബന്ധമായ ഏതു വിഷയവും ഇവിടെ കമന്റ് ചെയ്താല്‍ മതി.ഞാന്‍ പരമാവധി വേഗത്തില്‍ ആ വിഷയത്തില്‍ പ്രതികരിക്കാം. കൂടാതെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കൂടി പറയണേ.....

നമുക്കും റോബോട്ടിക്സ് പഠിക്കാം-അധ്യായം 7

                       കപ്പസിറ്റ്രുകള്‍ (capasitors)

രസിസ്ടരുകള്‍ കഴിഞ്ഞാല്‍ സര്‍ക്യൂട്ടുകളില്‍ ഉപയോഗിക്കുന്ന പ്രധാനപ്പെട്ട ഒരു ഭാഗമാണ് കപ്പാസിറ്ററുകള്‍.ഇവയുടെ ഉപയോഗങ്ങള്‍ താഴെ പറയുന്നവയാണ്.

  • കരന്റില്‍ ഉണ്ടാകാവുന്ന വ്യതിയാനങ്ങള്‍ ഒഴിവാക്കാന്‍.
  • സര്‍ക്യൂട്ടിലെ ചില ഭാഗങ്ങളുടെ പ്രവര്‍ത്തനം വൈകിപ്പിക്കാന്‍ (delay)
കപ്പസിറ്റ്രുകള്‍ ചാര്‍ജ്‌ സംഭരിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളാണ്, മുകളില്‍ പറഞ്ഞ ഓരോ പ്രവര്‍ത്തനവും അവയുടെ ചാര്‍ജ്‌ സംഭരണ ശേഷിയെ ആശ്രയിച്ചിരിക്കുന്നു.അതുകൊണ്ട് തന്നെ സര്‍ക്യൂട്ടിലെക്ക് കപ്പസിറ്റ്രുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ നാം ഈ കാര്യങ്ങളൊക്കെ ശ്രദ്ധിക്കണം. കപ്പസിറ്റ്രുകളുടെ ചാര്‍ജ്‌ സംഭരിക്കാനുള്ള കഴിവാണ് കപ്പാസിറ്റ്ന്‍സ്.ഇതിന്റെ യൂണിറ്റാണ് ഫാരഡ്.ഇതിനെ F എന്ന അക്ഷരം കൊണ്ട് നാം സൂചിപ്പിക്കുന്നു. സാധാരണയായി കപ്പസിറ്റ്ന്‍സ് മൈക്രോ ഫാരഡിലും (1 മൈക്രോ ഫാരഡ്=10-6 F)മറ്റുമാണ് പറയാറുള്ളത്‌. അതായത്‌ വളരെ ചെറിയ കപ്പസിറ്റ്ന്‍സ് മാത്രമേ ഉണ്ടാവുകയുള്ളൂ എന്നര്‍ത്ഥം.

കപ്പാസിറ്റരുകളില്‍ രണ്ടു ലോഹ പ്ലെറ്റുകളാണ്  ഉണ്ടാവുക. അവയ്ക്കിടയില്‍ ഒരു dielectric വസ്തുകൂടി ഉണ്ടാകും.ഈ ലോഹ പ്ലേറ്റുകള്‍ക്കിടയിലാണ് ചാര്‍ജ്‌ സംഭരിച്ചുവയ്ക്കുന്നത്.അവ കുറച്ച് സമയം സംഭരിക്കുകയും പിന്നെ ചാര്‍ജ്‌ ഡിസ്ചാര്‍ജ് ചെയ്തു കളയുകയും ചെയ്യുന്നു.ഈ പ്രത്യേകതയാണ് നാം സര്‍ക്യൂട്ടുകളില്‍ പ്രയോജനപ്പെടുത്തുന്നത്. കപ്പസിറ്റ്രുകളുടെ ചിഹ്നവും ഏകദേശ ചിത്രവും താഴെ കൊടുക്കുന്നു.
 
രസിസ്ടരുകളെ പോലെ തന്നെ കപ്പസിറ്റര്കളും പലതരത്തിലുണ്ട്. പ്രധാനമായും രണ്ടുതരത്തില്‍. േപാളൈറസ്ഡ്(polarised), അണ്‍േപാളൈറസ്ഡ്(unpolarised) എന്നിങ്ങനെ. അണ്‍പാളൈറസ്ഡ് കപ്പസിട്ടരുകള്‍ സര്‍ക്യൂട്ടില്‍ ഘടിപ്പിക്കുമ്പോള്‍ ബാറ്ററിയുടെ പോസിടിവിനു തന്നെ കപ്പസിട്ടരിന്റെ പ്രത്യേക ഒരുവശം ഘടിപ്പിക്കണം എന്ന് നിര്‍ബന്ധമില്ല. എങ്ങനെ വേണമെങ്കിലും ഘടിപ്പിക്കാം. എന്നാല്‍ േപാളൈറസ്ഡ് കപ്പസിട്ടരുകള്‍ക്ക് ഈ നിര്‍ബന്ധമുണ്ട്. മറിച്ചാണ് നാം ഘടിപ്പിക്കുന്നത് എങ്കില്‍ േപാളൈറസ്ഡ് കപ്പാസിറ്റര്‍ കേടായി പോകും.
അണ്‍േപാളൈറസ്ഡ് കപ്പസിട്ടരുകള്‍ക്ക് ഉദാഹരണമാണ് സെറാമിക് അല്ലെങ്കില്‍ പോളിസ്ടര്‍ കപ്പസിട്ടരുകള്‍. അതിന്റെ ചിത്രം താഴെ നല്‍കുന്നു.ഇതൊരു സര്‍ക്യൂട്റ്റ്‌ എടുത്ത്തുനോക്കിയാലും ഇവയെ നമുക്ക്‌ കാണാന്‍ പറ്റും.അവയില്‍ തന്നെ അവയുടെ കപ്പസിട്ടന്‍സ്‌ എഴുതിട്ടുമുണ്ടാകും.

    

േപാളൈറസ്ഡ് കപ്പസിട്ടരുകള്‍ക്ക് ഉദാഹരണങ്ങളാണ് ടാന്റാലം (tantalum), ഇലക്ട്രോലൈടിക് (electrolytic) എന്നീ കപ്പസിട്ടരുകള്‍. അവയുടെ ചിത്രം മുകളില്‍ കൊടുത്തിരിക്കുന്നു. അവയിലെ പോസിടിവ്‌ ഭാഗത്തോടും നെഗടിവ്‌ ഭാഗത്തോടും ഘടിപ്പികേണ്ട കാലുകള്‍ കാണിച്ചിരിക്കുന്നു.ചിത്രം തന്നെ അവയെ കുറിച്ച് ഏറെ കാര്യങ്ങള്‍ പറയുന്നു.
ഏതൊരു ഉപകരണത്തിനും എന്നതുപോലെ കപ്പസിട്ടരുകള്‍ക്കും താങ്ങാന്‍ പറ്റുന്ന ഒരു കറന്റും വോല്ടജും ഉണ്ട്.നാം സര്‍ക്യൂട്ടില്‍ കപ്പാസിറ്റര്‍ ഘടിപ്പിക്കുംപോഴും അവ തിരഞ്ഞെടുക്കുമ്പോഴും ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം.


2 comments:

Sabu M H പറഞ്ഞു...

Good. Keep writing.
Waiting for the next part.

ഷാജു അത്താണിക്കല്‍ പറഞ്ഞു...

i like your post
wishes

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ