അറബിയെയും ഒട്ടകത്തെയും പറ്റി ധാരാളം കഥകള്‍ നാം കേട്ടിട്ടുണ്ട്. കണ്ണെത്താ ദൂരത്തില്‍ നീണ്ടു പറന്നു കിടക്കുന്ന മണലാരണ്യത്തില്‍ ദീര്‍ഘയാത്ര ചെയ്യുവാന്‍ അറബികള്‍ ഒട്ടകത്തെയാണ് ആശ്രയിച്ചിരുന്നത്. ഒട്ടകങ്ങള്‍ അറബിയുടെ സന്തത സഹചാരിയായിരുന്നു.കൈവശമുള്ള ഭൂമിയുടെ അളവനുസരിച്ച് നാം സ്വത്ത് കണക്കാക്കുന്നതുപോലെ ഒരു കാലത്ത് ഒട്ടകങ്ങളുടെ എണ്ണംനോക്കി അറബികള്‍ സ്വത്ത് നിര്ണ്ണയിചിരുന്നു. നമ്മുടെ കഥ ഇക്കാലത്ത് നടന്നതാണെ....
ധനികനായ ഒരു അറബിയുടെ വില്പത്രമനുസരിച്ച് അയാളുടെ ഒട്ടകങ്ങളുടെ നേര് പകുതി മൂത്തമകനും , മൂന്നിലൊന്ന് രണ്ടാമത്തെ മകനും, ഒന്‍പതില്‍ ഒരു ഭാഗം മൂന്നാമനും വിഭജിക്കണം.മരണസമയത്ത് അറബിക്ക് പതിനേഴ് ഒട്ടകങ്ങള്‍ സ്വന്തമായുണ്ടായിരുന്നു.ഈ ഒട്ടകങ്ങളെ വില്പത്രമനുസരിച്ച് വിഭജിക്കുന്ന കാര്യമോര്‍ത്ത് പുത്രന്മാര് വിഷമത്തിലായി . ഒട്ടകങ്ങളെ മുറിച്ച് അച്ചന്റെ ഇംഗിതം നിറവേറ്റുന്നത് മൂഢത്വമാണെന്നു അവര്‍ക്കറിയാമായിരുന്നു.
ഈ സമയത്ത് യാദൃശ്ചികമായി അച്ചന്റെ പഴയ സുഹൃത്തായ ഒരു വൃദ്ധന് അവിടെ എത്തിച്ചേര്‍ന്നു. പുത്രന്മാര് അവരുടെ പ്രശ്നം വൃദ്ധനെ അറിയിച്ചു . അയാള്‍ അല്പനേരം ആലോചിച്ചിട്ടു പറഞ്ഞു:
"കുട്ടികളെ ഞാന്‍ എന്റെ ഒട്ടകത്തെക്കൂടി നിങ്ങളുടെ അച്ചന്റെ പതിനേഴ് ഒട്ടകത്തിനൊപ്പം നിങ്ങള്‍ക്ക് തരുന്നു. അപ്പോള്‍ നിങ്ങള്‍ക്കിപ്പോ ആകെ പതിനെട്ട് ഒട്ടകങ്ങളുണ്ട്.ഇതിന്റെ പകുതിയായ ഒന്‍പത് ഒട്ടകങ്ങളെ മൂത്തമകന് എടുത്തോട്ടെ.രണ്ടാമന് മൂന്നിലൊരു ഭാഗമായ ആറ് ഒട്ടകങ്ങളെ സ്വന്തമാക്കുക , മൂന്നാമന് ഒന്പതിലൊരു ഭാഗമായ രണ്ടു ഒട്ടകങ്ങളെയും. അങ്ങനെ പതിനേഴ് ഒട്ടകങ്ങള്‍ നിങ്ങള്‍ക്ക് കിട്ടി.ഒരെണ്ണം ബാക്കിയുണ്ട്.അത് എന്റേതും,നിങ്ങള്‍ക്ക് നന്ദി "
ഒറ്റനോട്ടത്തില്‍ അസാധ്യമെന്നു തോന്നിയ ഒരു പ്രശ്നത്തിന്റെ കുരുക്കുകളഴിച്ച സന്തോഷത്തോടെ വൃദ്ധന് തന്റെ ഒട്ടകത്തില്‍ കയറി മടക്കയാത്ര തുടര്‍ന്നു.
2 comments:
നന്നായി അരുണ്‍,
കാറ്റലിസ്റ്റ്കളെ ഇതിലും ഭംഗിയായി ആരും മനസ്സിലാക്കി തന്നിട്ടില്ല.
Kollam...Asamsakal...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ