പഠിച്ചു മിടുക്കരാകാം

ഇത് അറിവ്‌ പങ്കുവെക്കാനുള്ള ഒരു വേദിയാണ്.നിങ്ങള്‍ക്ക് അറിയാന്‍ ആഗ്രഹമുള്ള പഠനസംബന്ധമായ ഏതു വിഷയവും ഇവിടെ കമന്റ് ചെയ്താല്‍ മതി.ഞാന്‍ പരമാവധി വേഗത്തില്‍ ആ വിഷയത്തില്‍ പ്രതികരിക്കാം. കൂടാതെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കൂടി പറയണേ.....

study kerala എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
study kerala എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

കേരള എന്ജിനീയറിംഗ് എന്ട്രന്‍സ് റാങ്ക് പ്രവചിക്കാം .......

കുറേ നാളുകള്‍ക്ക്‌ ശേഷം ഞാന്‍ ബ്ലോഗിങ്ങില്‍ വീണ്ടും സജീവമാവുകയാണ്. ഒരു സന്തോഷ വാര്‍ത്തയും കൊണ്ടാണ് ഞാന്‍ ഇക്കുറി വന്നിരിക്കുന്നത്. പ്ളസ് ടു  കഴിഞ്ഞ വിദ്യാര്‍ഥികളും അവരുടെ രക്ഷിതാക്കളും ഇപ്പോള്‍ തിരക്കിട്ട ആലോചനകളില്‍ ആയിരിക്കുമെന്നു കരുതുന്നു.ഏത്‌ കോഴ്സിനു തുടര്‍ന്നു പഠിക്കണമെന്ന ചോദ്യത്തിന് ഉത്തരം തേടുകായിരിക്കും അവര്‍ ഇപ്പോള്‍.സയന്‍സ് വിഷയം പഠിച്ച മിക്കപേരും എന്ട്രന്‍സ് റാങ്കറിയാന്‍ കാത്ത്തിരിക്കുക-യായിരിക്കും. ഇപ്പോള്‍ എന്ജിനീയറിംഗ് എന്ട്രന്സിനു പ്ളസ് ടു മാര്‍ക്കും കൂട്ടുന്നതിനാല്‍ ഏകദേശം എത്ര റാങ്ക് കിട്ടുമെന്നു പ്രവചിക്കലും എളുപ്പമല്ല.എന്നാല്‍ ഈയിടെ ഞാന്‍ റാങ്ക് പ്രവചിക്കുന്ന ഒരു വെബ്സൈറ്റ്‌ കണ്ടു.ഈ പ്രാവശ്യം ഒരു പ്രത്യേക ഫോര്‍മുല വച്ചാണ് റാങ്ക് കണക്കാക്കുന്നത്. ആ ഫോര്‍മുല വച്ച് നമുക്ക്‌ റാങ്ക് കണ്ടെത്തല്‍ അത്ര എളുപ്പവുമല്ല. അതുകൊണ്ട് ഈ വഴി വച്ച് നമുക്ക്‌ ഏകദേശ റാങ്ക് കണ്ടെത്താം.
ആദ്യം ചെയ്യേണ്ടത്‌ എന്‍ട്രന്‍സ്‌ കമ്മീഷണര്‍ പ്രസിദ്ധീകരിച്ച ഉത്തര സൂചിക നോക്കി എന്‍ട്രന്‍സ്‌ പരീക്ഷയില്‍ എത്ര മാര്‍ക്ക്‌ കിട്ടി എന്ന് കണക്കാകുകയാണ്.ഈ മാര്‍ക്ക്‌ 960 ഇല്‍ ആയിരിക്കുമല്ലോ.ഇതിനെ 300 ലേക്ക് മാറ്റണം. ഇതിനായി താഴെ പറയുന്ന സമവാക്യം ഉപയോഗിക്കാം.

 (എന്‍ട്രന്‍സില്‍ കിട്ടിയ മാര്‍ക്ക്‌ /960) x 300    ........................(1)

അടുത്തതായി പ്ളസ് ടു പരീക്ഷയില്‍ (രണ്ടാം വര്ഷം) ഫിസിക്സ് ,മാത്തമാറ്റിക്സ്,കെമിസ്ട്രി അല്ലെങ്കില്‍ മൂന്നാമത്തെ വിഷയം (പ്രോസ്പെക്ടസില്‍ നോക്കുക) എന്നിവയില്‍ തിയറി പരീക്ഷക്ക്‌ കിട്ടിയ മാര്‍ക്ക്‌ കൂട്ടുക. ഫിസിക്സ്,കെമിസ്ട്രി എന്നിവയുടെ മാര്‍ക്ക്‌ 60 ലും മാത്തമാറ്റിക്സ്‌ 80 ലും ആകും ഉണ്ടാവുക.അതായത്‌ മൂന്നു വിഷയങ്ങളുടെ മാര്‍ക്കും കൂട്ടിയാല്‍ 200 ഇല്‍ എത്ര മാര്‍ക്ക്‌ കിട്ടി എന്നുകാണാം.ഈ മാര്‍ക്കിനെ 300 ലേക്ക് മാറ്റണം.ഇതിനു താഴെയുള്ള സമവാക്യം ഉപയോഗിക്കാം.


(200 ഇല്‍  കിട്ടിയ മാര്‍ക്ക്‌ /200) x 300     ................................(2)


(1) , (2)  എന്നിവ കൂട്ടിയാല്‍  600 ഇല്‍ ഉളള മാര്‍ക്ക്‌ കിട്ടും.അതിനുശേഷം താഴെയുള്ള ലിങ്കില്‍ ക്ളിക്ക് ചെയ്ത് Total Marks എന്നതിന് നേരെ ഈ മാര്‍ക്ക്‌ ടൈപ്പ് ചെയ്ത് Search ബട്ടണില്‍ ക്ളിക്ക് ചെയ്താല്‍ നിങ്ങളുടെ മാര്‍ക്കിന് കിട്ടാന്‍ സാധ്യതയുള്ള റാങ്ക് കിട്ടും.ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണേ ഈ രീതി മുന്‍വര്‍ഷങ്ങളിലെ മാര്‍ക്കും റാങ്കും താരതമ്യം ചെയ്ത് കണ്ടെത്തുന്നതാണ്.അതുകൊണ്ട് തന്നെ പൂര്‍ണമായും  ശരി ആകണം എന്നില്ല.എങ്കിലും നമ്മുടെ മാര്‍ക്കിന് കിട്ടാവുന്ന ഏകദേശ റാങ്ക് കണ്ടെത്താം എന്നുമാത്രം.


എന്ജിനീയറിംഗ് റാങ്ക് കാണാന്‍ ഈ ലിങ്കില്‍ പോവുക 

മെഡിക്കല്‍  എന്‍ട്രന്‍സില്‍ എന്‍ട്രന്‍സ്‌ സ്കോര്‍ മാത്രമാണ് റാങ്ക് ലിസ്റ്റ് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ ഏകദേശ മെഡിക്കല്‍ റാങ്ക് കാണാന്‍ എന്‍ട്രന്‍സില്‍ കിട്ടിയ സ്കോര്‍ താഴെയുള്ള ലിങ്കില്‍ ക്ളിക്ക് ചെയ്തതിനു ശേഷം നല്‍കിയാല്‍ മതി.


മെഡിക്കല്‍ റാങ്ക് കാണാന്‍ ഈ ലിങ്കില്‍ പോവുക





ഒരുവശം മാത്രമുള്ള പ്രതലമോ ?



പുസ്തകങ്ങളിലെ ഓരോ താളിനും രണ്ടു വശങ്ങള്‍ ഇല്ലേ? നാം ഉപയോഗിക്കുന്ന പന്തുകള്‍,ബക്കറ്റുകള്‍ അങ്ങനെ എല്ലാത്തിനും രണ്ടു വശങ്ങളുണ്ട്,ഒരു അകവശവും ഒരു പുറം വശവും.അപ്പോള്‍ ഒരു വശം ഉള്ള എന്തെങ്കിലും ഉണ്ടോ?ഇങ്ങനെ ചിന്തിച്ചത്‌ ഞാന്‍ അല്ലാട്ടോ, ഗണിതശാസ്ത്രജ്ഞനായ  അഗസ്റ്റസ് മോബിയസ് ആണ് എന്നെക്കാള്‍ മുമ്പേ അങ്ങനെ ചിന്തിച്ചത്‌.ഒടുവില്‍ ചങ്ങാതി അത് ഉണ്ടാക്കുകയും ചെയ്തു.കൂടാതെ അതിനൊരു പേരും കൊടുത്തു ‘മോബിയസ് പ്രതലം’  അഥവാ ‘മോബിയസ് സര്ഫെസ്’.

മോബിയസ് പ്രതലം എങ്ങനെയായിരിക്കും? ഒന്ന് ചിന്തിച്ചു നോക്കിയെ? എന്തെങ്കിലും മനസ്സില്‍ വരുന്നുന്ണ്ടോ? മോബിയസ് പ്രതലം ഉണ്ടാക്കാന്‍ വളരെ എളുപ്പമാണ്.കുറച്ച് നീളമുള്ള (20-25 സെ.മീ.) കുറഞ്ഞ വീതിയുള്ള (3-5 സെ. മീ.) ഒരു കടലാസ് കഷ്ണം വെട്ടിയെടുക്കുക.ഈ കടലാസുകഷ്ണത്തിന്റെ  അഗ്രങ്ങള്‍ തമ്മില്‍ വെറുതെ കൂട്ടി പശകൊണ്ട് ഒട്ടിച്ചാല്‍ സിലിണ്ടര്‍ പോലുള്ള ഒരു കടലാസ് വലയം കിട്ടും.ഈ വളയത്തിനു രണ്ടു വശങ്ങള്‍ തന്നെ ഉണ്ട്.ഇതിനു വലിയ പ്രത്യേകതകള്‍ ഒന്നും ഇല്ലല്ലോ?മോബിയസ് പ്രതലം ഉണ്ടാക്കാന്‍ കടലാസിന്റെ ഒരഗ്രം പിരിച്ചുവച്ച് ഒട്ടിക്കണം.അപ്പോള്‍ താഴെ ചിത്രത്തില്‍ ഉള്ളതുപോലെ കിട്ടും.ഇതാണ് മോബിയസ് പ്രതലം.
 

 
ഇപ്പോള്‍ കിട്ടിയത്‌ മോബിയസ് പ്രതലം ആണോ എന്ന് എങ്ങനെ പരിശോധിക്കും? ഒന്നുകില്‍ പ്രതലത്തിലൂറെ കൈവിരല്‍ കൊണ്ടു പോകൂ.എവിടെയും തടസം ഉണ്ടാകാതെ തുടങ്ങിയ സ്ഥലത്തു തന്നെ എത്തുന്നില്ലേ?  എന്നിട്ടും സംശയം തീരുന്നില്ലാ എങ്കില്‍ പ്രതലത്തിന്റെ ഒരു വശത്തുമാത്രം ചായം കൊടുത്തുനോക്കൂ.ഒരു വസത്ത് ചായം തേച്ചു കഴിയുമ്പോള്‍ അറിയാതെ കടലാസിന്റെ മറ്റെ വശത്തും ചായം പുരണ്ടിരിക്കും.

മറ്റൊരു പ്രത്യേകത കൂടി പറയാം.മോബിയസ് പ്രതലത്തിലുടെ ഒരാള്‍ നടന്നു തുടങ്ങിയാല്‍ അയാള്‍ ആദ്യസ്ഥാനത്ത്  തിരിച്ചെത്തുമ്പോള്‍ തലകീഴായി നില്‍ക്കും.ഒരു ഉറുമ്പിനെ പരീക്ഷണത്തിനു നിയോഗിച്ചു നോക്കൂ....ഇനി ഒരു ചോദ്യം,മോബിയസ് പ്രതലത്തിന് എത്ര വക്കുണ്ട്? പ്രതലത്തിന്റെ വക്കിലൂടെ വിരലോടിച്ചു നോക്കൂ......കിട്ടിയോ ?ഒന്ന് എന്നതാണ് ഉത്തരം.അതായത്‌ ഒരു വക്കും ഒരു വശവും ഉള്ള പ്രതലമാണ് മോബിയസ് പ്രതലം.