ബേപ്പൂര്‍ സുല്‍ത്താനെ അറിയാത്ത മലയാളി-കള്‌ുണ്ടോ? ജീവിത ഗന്ധിയായ അനേകം കഥകളിലൂടെ നമ്മുടെ മനസുകളെയെല്ലാം കീഴടക്കിയ വൈക്കം മുഹമ്മദ് ബഷീര്‍ എന്ന ആ സാഹിത്യകാരന്‍ ഒരു ഗണിതശാസ്ത്രജ്ഞനാണോ? ഇതുവരെ അങ്ങനെയൊന്നും കേട്ടിട്ടില്ലേ?എങ്കില്‍ കേട്ടോളൂ..........
ബഷീറിന്റെ ബാല്യകാലസഖി എന്ന നോവലില്‍ അദ്ദേഹത്തിന്റെ ഗണിതജ്ഞാനം വ്യക്തമാകുന്നുണ്ട്.എങ്ങനെ എന്നല്ലേ? ബഷീറിന്റെ നോവലില്‍ നായികാ നായകന്മാരായ സുഹറയും മജീദും ഒരേ ക്ളാസ്സില്‍ ആയിരുന്നു.സുഹറ കണക്കില്‍ മിടുക്കിയായിരുന്നു.
ബഷീറിന്റെ ഭാഷയില്‍ പറഞ്ഞാല്‍ "വാധ്യാര്‍ അവളെ പുകഴ്ത്തുകയും മജീദിനെ അടിക്കുകയുമായിരുന്നു പതിവ്. കണക്കുകളെ സംബന്ധിച്ചടത്തോളം മജീദിന് ആകപ്പാടെ കുഴപ്പമാണ്.എത്ര ശ്രമിച്ചാലും ഒന്നും ശരിയാകുന്നില്ല. മണ്ടശിരോമണി എന്നാണു മജീദിനെ വാധ്യാര്‍ വിളിക്കുക"
"ഒന്നും ഒന്നും എത്ര?"
ഒരു ദിവസം അദ്ധ്യാപകന്‍ മജീദിനോട് ചോദിച്ചു.
"ഇമ്മിണി ബല്യ ഒന്ന്"
മജീദിന്റെ മറുപടി
ബഷീറിന്റെ ഭാഷയില്‍ "അങ്ങനെ കണക്ക് ശാസ്ത്രത്തില്‍ ഒരു പുതിയ തത്വം കണ്ടുപിടിച്ചതിനു മജീദിനെ അന്ന് വാധ്യാര്‍ ബന്ചില്‍ കയറ്റി നിര്‍ത്തി". എന്നാല്‍ ആ ഉത്തരം പറയുന്നതിന് മുമ്പേ മജീദ് ആലോചിച്ചു.രണ്ടു ചെറിയ നദികള്‍ ചേര്‍ന്ന് കുറച്ചുകൂടി വലിയ ഒരു നദിയായി ഒഴുകുന്നു. അതുകൊണ്ട് ഒന്നും ഒന്നും ചേര്‍ന്നാല്‍ ഇമ്മിണി ബല്യ ഒന്ന് .മജീദ് ചിന്തിച്ചതില്‍ എന്തെങ്കിലും തെറ്റുണ്ടോ?
ഇനിയാണ് കഥയിലെ ട്വിസ്റ്റ് ,മജീദ് ചിന്തിച്ചതുപോലെ ചിന്തിച്ചാല്‍ അത് കണക്ക് ശാസ്ത്രത്തിലെ ഒരു പുതിയ തത്വം തന്നെയാണ്.ബൂളിയന്‍ ബീജഗണിതം (boolean Algebra) എന്ന ഗണിതശാസ്ത്രശാഖ ഇങ്ങനെയാണ്.ഇവിടെ 1+1=1 തന്നെയാണ്.രണ്ടു നദികള്‍ ചേര്‍ന്ന് ഒരു വലിയ നദി ആകുന്നുവെന്ന ഭൌതിക സ്വഭാവം തന്നെയാണ് ഈ തത്വത്തിനു പിന്നിലെ അടിസ്ഥാന വസ്തുത.ഇതു വെറുതെ ഉണ്ടാക്കിയ ഒരു ഗണിതശാഖയാണെന്നു കരുതല്ലേ.... ഇന്ന് പല മേഖലകളിലും ഉപയോഗപ്പെടുത്തുന്ന ഇലക്ട്രോണിക് സര്‍ക്യൂട്ടുകളില്‍ ഈ തത്വം പ്രയോജനപ്പെടുത്തുന്നുണ്ട് (ലോജിക് സ്വിച്ചിംഗ് സര്‍ക്യൂട്ടുകള്‍).
ഇനി പറയൂ,ബഷീര്‍ ഒരു ഗണിതജ്ഞന്‍ തന്നെയല്ലേ?
1 comments:
ബഷീര്‍ പോലും ഇങ്ങനെ ചിന്തിച്ചിട്ടുണ്ടാവില്ല....എന്തായാലും കൊള്ളാം...ഭാവിയില്‍ ഞാനും ഇതേപോലെ കുറെ കണ്ടു പിടിച്ചു എന്ന് പറയാലോ...ല്ലേ ? എന്തായാലും ട്വിസ്റ്റും അവതരണവും കൊള്ളാം..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ