പഠിച്ചു മിടുക്കരാകാം

ഇത് അറിവ്‌ പങ്കുവെക്കാനുള്ള ഒരു വേദിയാണ്.നിങ്ങള്‍ക്ക് അറിയാന്‍ ആഗ്രഹമുള്ള പഠനസംബന്ധമായ ഏതു വിഷയവും ഇവിടെ കമന്റ് ചെയ്താല്‍ മതി.ഞാന്‍ പരമാവധി വേഗത്തില്‍ ആ വിഷയത്തില്‍ പ്രതികരിക്കാം. കൂടാതെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കൂടി പറയണേ.....

ബള്‍ബ്‌ അഥവാ നിശ്ചയദാര്‍ഢ്യം

ജീവിതം പരീക്ഷണങ്ങള്‍ക്കായി ഉഴിഞ്ഞുവെച്ച ഒരു മഹാനായ ശാസ്ത്രജ്ഞന്റെ കഠിനപ്രയത്നമാണ് 'ബള്‍ബ്‌ എന്ന പേരില്‍ നമുക്ക്‌ മുന്നില്‍ അവതരിപ്പിക്കപ്പെട്ടത്‌. പരീക്ഷണങ്ങളും നിരീക്ഷണങ്ങളും ഉള്‍പ്പെട്ട അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിരവധി പ്രതിസന്ധികള്‍ ഉണ്ടായിട്ടും പതറാതെ മുന്നോട്ട് നീങ്ങുകയാണ് അദ്ദേഹം ചെയ്തത്.ഒരിക്കല്‍ തന്റെ പരീക്ഷനശാലയെ അഗ്നി വിഴുങ്ങിയിട്ടും പരീക്ഷണങ്ങളില്‍ നിന്നും പിന്തിരിഞ്ഞോടാന്‍ കണ്ടുപിടുത്തങ്ങളുടെ ആ രാജാവ്‌ തയ്യാറായിരുന്നില്ല. ബള്‍ബ്‌ എന്ന മഹത്തരമായ കണ്ടുപിടിത്തത്തിന്റെ കഥ നമുക്ക്‌ തുടര്‍ന്ന് വായിക്കാം.
എണ്ണമറ്റ പരീക്ഷണങ്ങളുടെ പരിണിതഫലമായാണ് 1879 ഇല്‍ എഡിസണ്‍ വൈദ്യുത ബള്‍ബിനെ സൃഷ്ടിച്ചത്.പല ലോഹങ്ങളും ഉപയോഗിച്ചുള്ള പരീക്ഷണങ്ങളിലൂടെ ഏറ്റവും അനുയോജ്യമായ വസ്തുവിനെ അദ്ദേഹം ബള്‍ബിനായി തിരഞ്ഞെടുത്തു.ബള്‍ബിനെ കുറിച്ചുള്ള ചിന്തകള്‍ അക്കാലത്ത്‌ സജീവമായിരുന്നു.1812 ഇല്‍ ഹംഫ്രീ ഡേവി അല്‍പ്പനേരം മാത്രം പ്രകാശം നല്‍കുന്ന വൈദ്യുത ആര്‍ക്കിനെ സൃഷ്ടിച്ചു.ഈ കണ്ടെത്തല്‍ ശാസ്തജ്ഞരില്‍ പുത്തനുണര്‍വ് ഉണ്ടാക്കി.1860 ഇല്‍ ജോസഫ്‌ വിന്‍സന്‍ സ്വാന്‍ കാര്‍ബണ്‍ പേപ്പര്‍ ഉപയോഗിച്ച് ഫിലമെന്റുണ്ടാക്കിയെങ്കിലും നിര്‍ഭാഗ്യവശാല്‍ അത് വേഗം കത്തിപ്പോയി.എന്നാല്‍ ഈ കണ്ടുപിടിത്തം എഡിസണില്‍ ഫിലമെന്റ് എന്ന ആശയത്തെ ജനിപ്പിച്ചു.പല ലോഹങ്ങളും തിരഞ്ഞെടുത്ത്‌ ഫിലമെന്റുണ്ടാക്കി അദ്ദേഹം പരീക്ഷണങ്ങള്‍ നടത്തി.ഓക്സിജന്റെ അഭാവത്തില്‍ കാര്‍ബണ്‍ ഫിലമെന്റിന് കൂടുതല്‍ സമയം പ്രകാശം നല്‍കാന്‍ സാധിക്കുമെന്ന കണ്ടെത്തല്‍ അദ്ദേഹത്തെ 40 മണിക്കൂര്‍ വരെ പ്രകാശിക്കുന്ന ബള്‍ബ്‌ ഉണ്ടാക്കുന്നതിലെക്ക് നയിച്ചു.ഈ കണ്ടെത്തല്‍ നല്‍കിയ ആത്മവിശ്വാസം 1500 മണിക്കൂര്‍ വരെ കത്തുന്ന വൈദ്യുത ബള്‍ബ്‌ ഉണ്ടാക്കാന്‍ എഡിസണ്‍ പ്രചോദനമായി.എന്നാല്‍ കാര്‍ബണ്‍ ഫിലമെന്റ് കത്തുമ്പോള്‍ ഉണ്ടാകുന്ന കരിയും പുകയും ബള്‍ബിനെ ഇരുണ്ടതാക്കുന്നു എന്നത് വീണ്ടും ഒരു പ്രശ്നമായി നിലകൊണ്ടു. 1903 ഇല്‍ വെറ്റ്നീ ഏന്ന ശാസ്തജ്ഞ്ജന്‍ രൂപപ്പെടുത്തിയ ഫിലമെന്റ് ഈ കടമ്പയും മറികടന്നു.1910 ലാണ് നാം ഇന്ന് ഉപയോഗിക്കുന്ന ടാങ്ങ്സ്ടണ്‍ ഫിലമെന്റ് വില്യം കൂളിഡ്ജ് കണ്ടെത്തിയത്‌.ഇതോടെയാണ് വൈദ്യുത ബള്‍ബിന് വന്‍ പ്രചാരം ലഭിച്ചതും.
പ്രതിസന്ധീകളെയും നഷ്ടങ്ങളെയും ചെറുത്ത് തോല്‍പ്പിച്ച് വിജയ- തീരമണിഞ്ഞവരില്‍ മുന്‍പന്തിയില്‍ തന്നെയാണ് എഡിസനിന്റെ സ്ഥാനം.ആ ജീവിതം വളര്‍ന്നുവരുന്ന തലമുറകള്‍ക്ക് ഊര്ജമാകട്ടെ....

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ