പഠിച്ചു മിടുക്കരാകാം

ഇത് അറിവ്‌ പങ്കുവെക്കാനുള്ള ഒരു വേദിയാണ്.നിങ്ങള്‍ക്ക് അറിയാന്‍ ആഗ്രഹമുള്ള പഠനസംബന്ധമായ ഏതു വിഷയവും ഇവിടെ കമന്റ് ചെയ്താല്‍ മതി.ഞാന്‍ പരമാവധി വേഗത്തില്‍ ആ വിഷയത്തില്‍ പ്രതികരിക്കാം. കൂടാതെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കൂടി പറയണേ.....

നിത്യ ജീവിതത്തിലെ രസതന്ത്രം.......

നാം എന്തിനാണ് രസതന്ത്രം പഠിക്കുന്നത് ?നീണ്ട പേരുള്ള കുറെ രാസവസ്തുക്കള്‍,അവയുടെ പലതരം രാസപ്രവര്‍ത്തനങ്ങള്‍, അവയുടെ ഓരോ സ്വഭാവങ്ങള്‍,രാസപവര്ത്തങ്ങല്‍ക്കിടയിലെ ഘട്ടങ്ങള്‍ തുടങ്ങി നമുക്ക്‌ ഒട്ടും താല്പര്യം ജനിപ്പിക്കാത്ത ഒരുപാട് കാര്യങ്ങള്‍........ഇങ്ങനെ  എന്തിനാണ് നമ്മെ ഇവയൊക്കെ പാഠഭാഗത്തില്‍ ഉള്‍പ്പെടുത്തി കഷ്ടപ്പെടുത്തുന്നത് ?രസതന്ത്രം പഠിക്കുമ്പോള്‍ ഇങ്ങനെ ചിന്തിക്കാത്ത്തവര്‍ അപൂര്‍വമാണ്.രാസവസ്തുക്കളുടെ നീണ്ട പേരുകളും ആറ്റം ഘടനയുമോക്കെയാണ് രസതന്ത്രം എന്ന വാക്ക്‌ നമ്മെ ഓര്‍മിപ്പിക്കുക.എന്നാല്‍ നമ്മുടെ നിത്യജീവിതത്തില്‍ രസതന്ത്രത്തിന്റെ സ്വാധീനം എത്രമാത്രമാണെന്ന് നാം ഇതുവരെ ചിന്തിച്ചിട്ടില്ല. രാവിലെ മുതല്‍ രാത്രി ഉറങ്ങുന്നതുവരെയുള്ള സമയത്ത്‌ ഉപയോഗിക്കുന്ന ഓരോ വസ്തുവിലും  രസതന്ത്രം എന്ന ശാസ്ത്രശാഖയുടെ സാന്നിധ്യം കാണാം.നാം ഉപയോഗിക്കുന്ന പേസ്റ്റുകള്‍,ചീപ്പുകള്‍,തുടങ്ങി ഇന്ന് വസ്ത്രങ്ങള്‍ വരെ പോളിമറുകളാല്‍ ഉണ്ടാക്കുന്നു.ഈ പോളിമറുകള്‍ ആകട്ടെ രസതന്ത്രത്തിന്റെ സംഭാവനയാണ് താനും.ഈ സംശയങ്ങള്‍-ക്കെല്ലാം മറുപടി നല്‍കാനാണ് എന്ന് തോന്നുന്നു പത്താം തരത്തില്‍ "രസതന്തം നിത്യജീവിതത്തില്‍ "എന്ന പാഠം ഉള്‍പ്പെടു- ത്തിയിരിക്കുന്നത്. രസതന്തപഠനം കൂടുതല്‍ എളുപ്പമാക്കുവാനും അവയില്‍ കുട്ടികളുടെ താല്പര്യം ജനിപ്പിക്കുവാനും നൂതന മാര്‍ഗങ്ങള്‍ അവലംബിക്കേണ്ടത് അത്യാവശ്യമാണ്.രാസപ്രവര്ത്തനങ്ങളെ ബ്ലാക്ക്‌ ബോര്‍ഡില്‍ ഒതുക്കാതെ ക്ളാസ്റൂമുകളില്‍ കഴിയാവുന്നവയൊക്കെ നടത്തുകയാണ് എങ്കില്‍ അവ കൂടുതല്‍ വ്യക്തവും താല്പര്യമുണര്‍ത്തുന്നവയും ആയിരിക്കും.എന്നാല്‍ സമയം എന്നത് ഒരു വന്‍പ്രശ്നമാണ്.ഇവയെ മറികടക്കാന്‍ ഡിജിറ്റ്ല്‍ ക്ളാസ് റുമുകളിലൂടെ  സാധിക്കും എന്ന് കരുതാം......
നാം പറഞ്ഞുവന്നത് നിത്യജീവിതത്തിലെ രസതന്ത്രത്തെ കുറിച്ചായിരുന്നു. പാഠഭാഗത്തെ ആശയങ്ങളെ വളരെ ചുരുക്കി ആശയവ്യക്തതയോടെ പുതിയ പോസ്റ്റുകളുമായി ഞാന്‍ ഉടനെ എത്തും.അതുവരെ കാത്തിരിക്കൂ........

1 comments:

Unknown പറഞ്ഞു...

👌👌

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ