കുറേ നാളുകള്‍ക്ക് ശേഷം ഞാന്‍ ബ്ലോഗിങ്ങില്‍ വീണ്ടും സജീവമാവുകയാണ്. ഒരു സന്തോഷ വാര്‍ത്തയും കൊണ്ടാണ് ഞാന്‍ ഇക്കുറി വന്നിരിക്കുന്നത്. പ്ളസ് ടു കഴിഞ്ഞ വിദ്യാര്‍ഥികളും അവരുടെ രക്ഷിതാക്കളും ഇപ്പോള്‍ തിരക്കിട്ട ആലോചനകളില്‍ ആയിരിക്കുമെന്നു കരുതുന്നു.ഏത് കോഴ്സിനു തുടര്‍ന്നു പഠിക്കണമെന്ന ചോദ്യത്തിന് ഉത്തരം തേടുകായിരിക്കും അവര്‍ ഇപ്പോള്‍.സയന്‍സ് വിഷയം പഠിച്ച മിക്കപേരും എന്‍ട്രന്‍സ് റാങ്കറിയാന് കാത്ത്തിരിക്കുക-യായിരിക്കും. ഇപ്പോള്‍ എന്‍ജിനീയറിംഗ് എന്ട്രന്സിനു പ്ളസ് ടു മാര്‍ക്കും കൂട്ടുന്നതിനാല്‍ ഏകദേശം എത്ര റാങ്ക് കിട്ടുമെന്നു പ്രവചിക്കലും എളുപ്പമല്ല.എന്നാല്‍ ഈയിടെ ഞാന്‍ റാങ്ക് പ്രവചിക്കുന്ന ഒരു വെബ്സൈറ്റ് കണ്ടു.ഈ പ്രാവശ്യം ഒരു പ്രത്യേക ഫോര്‍മുല വച്ചാണ് റാങ്ക് കണക്കാക്കുന്നത്. ആ ഫോര്‍മുല വച്ച് നമുക്ക് റാങ്ക് കണ്ടെത്തല്‍ അത്ര എളുപ്പവുമല്ല. അതുകൊണ്ട് ഈ വഴി വച്ച് നമുക്ക് ഏകദേശ റാങ്ക് കണ്ടെത്താം.
ആദ്യം ചെയ്യേണ്ടത് എന്‍ട്രന്‍സ് കമ്മീഷണര്‍ പ്രസിദ്ധീകരിച്ച ഉത്തര സൂചിക നോക്കി എന്‍ട്രന്‍സ് പരീക്ഷയില്‍ എത്ര മാര്‍ക്ക് കിട്ടി എന്ന് കണക്കാകുകയാണ്.ഈ മാര്‍ക്ക് 960 ഇല് ആയിരിക്കുമല്ലോ.ഇതിനെ 300 ലേക്ക് മാറ്റണം. ഇതിനായി താഴെ പറയുന്ന സമവാക്യം ഉപയോഗിക്കാം.
(എന്ട്രന്സില് കിട്ടിയ മാര്‍ക്ക് /960) x 300 ........................(1)
അടുത്തതായി പ്ളസ് ടു പരീക്ഷയില്‍ (രണ്ടാം വര്‍ഷം) ഫിസിക്സ് ,മാത്തമാറ്റിക്സ്,കെമിസ്ട്രി അല്ലെങ്കില്‍ മൂന്നാമത്തെ വിഷയം (പ്രോസ്പെക്ടസില്‍ നോക്കുക) എന്നിവയില്‍ തിയറി പരീക്ഷക്ക് കിട്ടിയ മാര്‍ക്ക് കൂട്ടുക. ഫിസിക്സ്,കെമിസ്ട്രി എന്നിവയുടെ മാര്‍ക്ക് 60 ലും മാത്തമാറ്റിക്സ് 80 ലും ആകും ഉണ്ടാവുക.അതായത് മൂന്നു വിഷയങ്ങളുടെ മാര്‍ക്കും കൂട്ടിയാല്‍ 200 ഇല് എത്ര മാര്‍ക്ക് കിട്ടി എന്നുകാണാം.ഈ മാര്‍ക്കിനെ 300 ലേക്ക് മാറ്റണം.ഇതിനു താഴെയുള്ള സമവാക്യം ഉപയോഗിക്കാം.
(200 ഇല് കിട്ടിയ മാര്‍ക്ക് /200) x 300 ................................(2)
(1) , (2) എന്നിവ കൂട്ടിയാല്‍ 600 ഇല് ഉളള മാര്‍ക്ക് കിട്ടും.അതിനുശേഷം താഴെയുള്ള ലിങ്കില്‍ ക്ളിക്ക് ചെയ്ത് Total Marks എന്നതിന് നേരെ ഈ മാര്‍ക്ക് ടൈപ്പ് ചെയ്ത് Search ബട്ടണില്‍ ക്ളിക്ക് ചെയ്താല്‍ നിങ്ങളുടെ മാര്‍ക്കിന് കിട്ടാന്‍ സാധ്യതയുള്ള റാങ്ക് കിട്ടും.ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണേ ഈ രീതി മുന്‍വര്‍ഷങ്ങളിലെ മാര്‍ക്കും റാങ്കും താരതമ്യം ചെയ്ത് കണ്ടെത്തുന്നതാണ്.അതുകൊണ്ട് തന്നെ പൂര്‍ണമായും ശരി ആകണം എന്നില്ല.എങ്കിലും നമ്മുടെ മാര്‍ക്കിന് കിട്ടാവുന്ന ഏകദേശ റാങ്ക് കണ്ടെത്താം എന്നുമാത്രം.
എന്‍ജിനീയറിംഗ് റാങ്ക് കാണാന്‍ ഈ ലിങ്കില്‍ പോവുക
മെഡിക്കല്‍ എന്ട്രന്സില് എന്‍ട്രന്‍സ് സ്കോര്‍ മാത്രമാണ് റാങ്ക് ലിസ്റ്റ് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ ഏകദേശ മെഡിക്കല്‍ റാങ്ക് കാണാന്‍ എന്ട്രന്സില് കിട്ടിയ സ്കോര്‍ താഴെയുള്ള ലിങ്കില്‍ ക്ളിക്ക് ചെയ്തതിനു ശേഷം നല്കിയാല് മതി.
മെഡിക്കല്‍ റാങ്ക് കാണാന്‍ ഈ ലിങ്കില്‍ പോവുക
3 comments:
കൊള്ളാമല്ലോ. ഇത്തരം ഉപകാരപ്രദമായ അറിവുകൾ പങ്കു വെക്കൂ ഇനിയും
researchinu pokan pattiya courses paranjutharamo
"ഡെവിള്‍ അഡ്വക്കേറ്റ്",റിസര്‍ച്ചിന് പോകാന്‍ താങ്കള്‍ക്ക് താല്പര്യമുള്ള വിഷയമാണ് അല്ലാതെ 'പറ്റിയ വിഷയമല്ല' തിരഞ്ഞെടുക്കേണ്ടത്.ഏത് വിഷയം പഠിച്ചാലും താങ്കള്‍ക്ക് റിസര്‍ച്ചിന് പോകാം.അതുകൊണ്ട് തന്നെ പഠനം പൂര്‍ത്തിയാകുമ്പോളും താങ്കള്‍ക്ക് റിസര്‍ച്ചിനോട് താല്പര്യം ഉണ്ടാകും എന്ന് വിശ്വാസമുള്ള വിഷയം തന്നെ തിരഞ്ഞെടുക്കണം.
സയന്‍സ് വിഷയങ്ങളിലാണ് താങ്കള്‍ക്ക് റിസര്‍ച്ചിന് താല്പര്യം എങ്കില്‍ ഏറ്റവും മികച്ചത് IISc അഥവാ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആണ്.അവിടെ പഞ്ജവല്സര ഡിഗ്രി കോഴ്സുകളാണ് ഉള്ളത്.അതായത് 5 വര്‍ഷം കൊണ്ട് ബിരുദവും ബിരുദാനാന്തര ബിരുദവും നേടാം.കൂടാതെ ഇവ സയന്‍സ് വിഷയങ്ങളില്‍ റിസര്ചച്ചിനെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ സ്ഥാപനങ്ങളാണ്.ഐ ഐ ടി നിലവാരമുളള ക്ലാസുകള്‍ സ്റെപ്പെന്ട് ഓടുകൂടി നമുക്ക് ലഭിക്കും.ഇവിടത്തെക്ക് പ്രവേശനം IIT JEE Score,KVPY Score എന്നിവയുടെ അടിസ്ഥാനത്തിലാണ്.ഈ രണ്ടു പരീക്ഷകളും ഇപ്പോള്‍ കഴിഞ്ഞു.കൂടാതെ PLUS TWO മാര്‍കിന്റെ അടിസ്ഥാനത്തില്‍ അവര്‍ നടത്തുന്ന പരീക്ഷയുടെ സ്കോറും പരിഗണിച്ചും പ്രവേശനം നടത്താറുണ്ട്.കൂടുതല്‍ വിവരങ്ങള്‍ക്ക് IISc വെബ്സൈറ്റ് സന്ദര്‍ശിക്കുക http://admissions.iisc.ernet.in/
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ