"ത്രികോണമിതി പഠിക്കാം" എന്ന പോസ്റ്റില്‍ കൂടുതല്‍ ചോദ്യങ്ങള്‍ സമയക്കുറവുമൂലം ഉള്‍പ്പെടുത്താന്‍ പറ്റിടിയിട്ടുണ്ടായിരുന്നില്ല.ആ പോസ്റ്റില്‍ വിശദീകരിച്ച ആശയങ്ങള്‍ പ്രയോഗത്തില്‍ വരുത്തേണ്ട ചില സന്ദര്‍ഭങ്ങളാണ് താഴെ തന്നിരിക്കുന്ന ചോദ്യങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ ചോദ്യങ്ങള്‍ ചെയ്യുക വഴി പാഠഭാഗം നന്നായി മനസ്സില്‍ ഉറക്കും.ത്രികൊണമിതിപോലുള്ള ഒരു പാഠം ഡൈനാമിക് ആയ്യി ചെയ്യുന്നതിനെക്കാള്‍ നല്ലത് മനസ്സില്‍ ഉറച്ച ആശയങ്ങള്‍ ഉപയോഗിച്ചു ചെയ്യുന്നതാണ്.ആ കാര്യങ്ങള്‍ മനസ്സില്‍ ഉറക്കണമെങ്കില്‍ അത്രയും കണക്കുകള്‍ നാം ചെയ്യേണ്ടതായിട്ടുണ്ട്.
കൂടാതെ കഴിഞ്ഞ പോസ്റ്റില്‍ മേല്കൊണ് കീഴ്കൊണ് തുടങ്ങിയ ആശയങ്ങള്‍ പറഞ്ഞിരുന്നില്ല.അവ അടുത്ത് പോസ്റ്റില്‍ വ്യക്തമാക്കാം.
ചോദ്യങ്ങള്‍ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ.എന്നിട്ട് വേണം എനിക്ക് ചോദ്യങ്ങള്‍ മെച്ചപ്പെടുത്താന്‍.
ചോദ്യങ്ങള്‍ പി ഡി എഫ് രൂപത്തില്‍ ഇവിടെ നിന്നും ഡൌണ് ലോഡ് ചെയ്യാം.താഴെയും ചോദ്യങ്ങള്‍ നല്‍കിയിട്ടുണ്ട്.
1.ഒരു ത്രികോണത്തിന്റെ രണ്ടു വശങ്ങള്‍ 5 സെ മി ,6 സെ മി എന്നിങ്ങനെയും അവയ്ക്കിടയിലെ ഉള്‍ക്കൊണ് 500 ഉം ആയാല്‍ ത്രികോണത്തിന്റെ വിസ്തീര്‍ണം എന്തായിരിക്കും ?(cos50=.7660)
2.ആരം 2 cm ആയ ഒരു വൃത്തത്തിന് ഒരു ബിന്ദുവില്‍ നിന്നും വരയ്ക്കുന്ന സ്പര്‍ശരെഖകളുടെ ഇടയിലുള്ള കോണ്‍ 400 ആകണമെങ്കില്‍ ഈ ബിന്ദു വൃത്തകെന്ദ്രത്ത്തില്‍ നിന്നും എത്ര അകലത്തില്‍ ആയിരിക്കണം ?(sin20=.3420)
3.ത്രികോണം ABC യില്‍ AB = AC , <B = 370 ,BC = 6 cm ആയാല്‍ A യില്‍ നിന്നും BC യിലേക്കുള്ള ലംബദൂരം കാണുക.(sin37=.6018,cos37=.7986)
4.ഒരു മതിലില്‍ 6 മീറ്റര് നീളമുള്ള ഒരു ഏണി ചാരി വച്ച്ചിരിക്കുന്നു. ഏണിയുടെ താഴത്തെ അറ്റവും മതിലുമായും ഉള്ള അകലം മതിലിന്റെ ഉയരത്തിന് തുല്യമാണ് എങ്കില്‍ ഏണി തറയുമായി ഉണ്ടാകുന്ന കോണ്‍ എന്തായിരിക്കും?മതിലിന്റെ ഉയരമോ?
5.സമപാര്‍ശ്വ ത്രികോണം PQR ഇല് PQ = PR, <Q = 650 P യില്‍ നിന്നും QR ലേക്കുള്ള ലംബദൂരം 12cm ആയാല്‍ PQ,QR എന്നിവയുടെ നീളം കാണുക.( sin65=.9063,cos65=.4226,tan65=2.1445)
6.ചിത്രത്തില്‍ <ABC 700 ഉം <ACB = 840 ഉം ആണ്.ചിത്രത്തിലെ വൃത്തത്തിന്റെ ആരം 6.3 സെ മീ ആയാല്‍ BC എന്ന വശത്തിന്റെ നീളം എന്തായിരിക്കും.(tan42=.900a,tan35=.7002)
7. 6 cm വശമായുള്ള ഒരു സമഭുജ ത്രികോണത്തിന്റെ അന്തര്‍വൃത്തത്തിന്റെ ആരം എന്തായിരിക്കും?
8.sinX = 3/5 ആയാല്‍ X ന്റെ മറ്റ് എല്ലാ ത്രികോണമിതി വിലകളും കാണുക.
9.tanA = 20/21 ആയാല്‍ A യുടെ എല്ലാ ത്രികോണമിതി വിലകളും കാണുക.sin2A+cos2A=1 എന്ന് തെളിയിക്കുക.
10.secX = 37/35 ആയാല്‍ X ന്റെ മറ്റ് എല്ലാ ത്രികോണമിതി വിലകളും കാണുക.
2 comments:
ഒരിക്കല്‍ കൂടെ ഓര്‍മ്മിക്കാന്‍ അവസരം ഉണ്ടാക്കി തന്നതിന് നന്ദി.
അരുണിന്റെ എക്സാം കഴിഞ്ഞോ?
പഠിത്തത്തിനിടയില്‍ സമയം കിട്ടുന്നുണ്ടോ?
എക്സാം തിങ്കളാഴ്ച 12 ന് കഴിയും,പിന്നെ സമയം അകെ 24 മണിക്കൂറല്ലേ ഉള്ളൂ.......സമയം ഉണ്ടാക്കുക തന്നെ.രാവിലെ 4-6 വരെയാ ഇപ്പൊ ബ്ലോഗ് പണി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ