പഠിച്ചു മിടുക്കരാകാം

ഇത് അറിവ്‌ പങ്കുവെക്കാനുള്ള ഒരു വേദിയാണ്.നിങ്ങള്‍ക്ക് അറിയാന്‍ ആഗ്രഹമുള്ള പഠനസംബന്ധമായ ഏതു വിഷയവും ഇവിടെ കമന്റ് ചെയ്താല്‍ മതി.ഞാന്‍ പരമാവധി വേഗത്തില്‍ ആ വിഷയത്തില്‍ പ്രതികരിക്കാം. കൂടാതെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കൂടി പറയണേ.....

നമുക്കും റോബോട്ടിക്സ് പഠിക്കാം-അധ്യായം 6

പലതരം രസിസ്ടരുകള്‍
 കഴിഞ്ഞ പോസ്റ്റില്‍ നാം രസിസ്ടറുകളെ കുറിച്ചാണ് പറഞ്ഞിരുന്നത്. എന്താണ് അവയുടെ ഉപയോഗമെന്നും അവയെ എങ്ങനെയൊക്കെ ഘടിപ്പിക്കാമെന്നും ആ പോസ്റ്റില്‍ ഞാന്‍ വ്യക്തമാക്കിയിട്ടുണ്ട്.ഇന്ന് ഞാന്‍ പലതരത്തിലുള്ള രസിസ്ടരുകളെ കുറിച്ചാണ് പറയാന്‍ ഉദ്ദേശിക്കുന്നത്. രസിസ്ടറുകളെ നമുക്ക്‌ രണ്ടായി തരം തിരിക്കാം , സ്ഥിരമായ രസിസ്ടറുകളെന്നും (fixed resistors) മാറ്റാവുന്ന രസിസ്ടറുകളെന്നും (variable resistors) . അവയുടെ പേരുകളില്‍ നിന്ന് തന്നെ അവ എന്താണെന്ന് വ്യക്തമാകും.സ്ഥിര രസിസ്ടറുകളില്‍ അവയുടെ രസിസ്ടന്‍സ്‌ ഒരു സ്ഥിരസംഖ്യ ആയിരിക്കും.അതായത്‌ അതിന്റെ രസിസ്സ്ടന്‍സ്‌ നമുക്ക്‌ മാറ്റാന്‍ പറ്റില്ല എന്നര്‍ത്ഥം.എന്നാല്‍ നമ്മുടെ ആവശ്യാനുസരണം രസിസ്ടന്‍സ്‌ മാറ്റാന്‍ പറ്റുന്ന രസിസ്ടരുകളാണ് വാരിയബിള്‍ രസിസ്ടരുകള്‍.ഇവയെ കുറിച്ച് നമുക്ക്‌ വിശദമായി മനസിലാക്കാം.

ഫിക്സഡ് രസിസ്ടറുകള്‍
മുകളില്‍ പറഞ്ഞതുപോലെ ഇവയ്ക്ക് ഒരു സ്ഥിരമായ രസിസ്ടന്‍സ്‌ ആണ് ഉണ്ടാവുക.ഇവയെ നാം സര്‍ക്യൂട്ടുകളില്‍ താഴെ കാണിച്ച ചിഹ്നം ഉപയോഗിച്ചാണ് സൂചിപ്പിക്കാറ്.
രസിസ്ടന്സിന്റെ യൂണിറ്റാണ് ഓംസ് (ohms).അതായത്‌  ഒരു ഫിക്സഡ് രസിസ്ടരിന്റെ രസിസ്ടന്‍സ്‌ നമുക്ക്‌ ഇത്ര ഓം ആണെന്ന് പറയാം.ഇനി എങ്ങനെ ഒരു രസിസ്ടര്‍ കിട്ടിയാല്‍ അതിന്റെ രസിസ്റ്ന്‍സ്‌ കണ്ടുപിടിക്കാം എന്ന് പറയാം.ഇത്തരം രസിസ്ടരുകളില്‍ അവയുടെ രസിസ്ടന്‍സ്‌ ഒരു കോഡ് രൂപത്തിലാണ് നല്‍കാറു,അതും വ്യത്യസ്ത് നിറത്തിലുള്ള വലയങ്ങള്‍ ഉപയോഗിച്ച്.അവയിലെ ഓരോ നിറത്തിലുള്ള വലയവും ഒരു പ്രത്യേക സംഖ്യയെ കാണിക്കുന്നു.ഈ കോഡ് മനസിലാക്കിയാല്‍ മാത്രമേ നമുക്ക്‌ രസിസ്ടന്‍സ്‌ കണ്ടുപിടിക്കാന്‍ പറ്റുകയുള്ളൂ.ആ കളര്‍ കോഡിന്റെ പട്ടിക താഴെ നല്‍കാം.
 
മുകളിലെ  പട്ടികയില്‍ band color value എന്ന് എഴുതിയതാണ് നമുക്ക്‌ ആവശ്യമായുള്ള പ്രധാന വില.ഇതാണ് ഓരോ നിറത്തിലുള്ള വളയത്തിന്റെയും വില.പിന്നെയുള്ള tolerans എന്നത് രസിസ്ടന്സില്‍ ഉണ്ടാകാവുന്ന വ്യതിയാനത്തെ സൂചിപ്പിക്കുന്നു.ഇനി എങ്ങനെ നമുക്ക്‌ രസിസ്റ്ന്‍സ്‌ കാണാം എന്ന് നോക്കാം.രസിസ്ടരിനു നാല് വളയങ്ങളാണ് ഉണ്ടാവുക,ഇവയെ ഒന്നാമത്തെ വില(1st significant figure), രണ്ടാമത്തെ വില (2nd significant figure),ഗുണകം(multiplier),tolerans എന്നിങ്ങനെ വിളിക്കാം.
 
രസിസ്ടര്‍  കിട്ടിയാല്‍ ഓരോ വളയവും അതിന്റെ നമ്പരും അല്ലെങ്കില്‍ കോഡും അറിയാമല്ലോ.ഇനി വളരെ എളുപ്പത്തില്‍ രസിസ്ടന്‍സ്‌ കാണാം. അതിനു താഴെ പറയുന്ന സമവാക്യം ഉപയോഗിച്ചാല്‍ മതി.

അതായത്‌.
രസിസ്സ്റ്ന്‍സ്‌ = (ഒന്നാമത്തെ  വളയത്തിന്റെ വില X 10 )+ രണ്ടാമത്തെ വളയത്തിന്റെ വിലX 10 (മൂന്നാമത്തെ വളയത്തിന്റെ വില )


അതായത്‌ അത്രയും ohms ആയിരിക്കും ആ രസിസ്ടരിന്റെ രസിസ്ടന്‍സ്‌.
ഇങ്ങനെ അല്ലാതെ ഡിജിറ്റല്‍ മള്‍ ടിമീററ്ര്‍ ഉപയോഗിച്ചും നമുക്ക്‌ രസിസ്ടന്‍സ്‌ കണ്ടെത്താം.


വാരിയബിള്‍ രസിസ്ടരുകള്‍
ഇവയുടെ  രസിസ്ടന്‍സ്‌ നമ്മുടെ ആവശ്യത്തിന്‍ അനുസരിച്ച് മാറ്റുവാന്‍ പറ്റും.ഇവ പറയുന്നത് അവയുടെ കൂടിയ രസിസ്ടന്‍സ്‌ വിലയിലാണ്. അതായത്‌ 50K എന്ന് പറഞ്ഞാല്‍ ആ രസിസ്ടരിനു 0 മുതല്‍ 50,000(K എന്നാല്‍ കിലോ ആണ്)ohms വരെ രസിസ്ടന്‍സ്‌ ഉണ്ടാക്കാന്‍ പറ്റും എന്നര്‍ത്ഥം.ഇനി എങ്ങനെ അവയുടെ രസിസ്ടന്‍സ്‌ മാറ്റാം എന്ന് പറയാം. വാരിയബിള്‍ രസിസ്ടരുകള്‍ രണ്ടു തരത്തിലുണ്ട്-റോട്ടറി ,സ്ലൈഡ്‌ എന്നിങ്ങനെ.റോട്ടറിയില്‍ തിരിച്ച്ചുകൊണ്ടാണ് നാം രസിസ്ടന്‍സ്  മാറ്റുന്നത്, എന്നാല്‍  സ്ലൈഡില്‍ നമുക്ക്‌ വ്യത്യസ്ത ദിശയിലേക്ക് നീക്കി രസിസ്ടന്‍സ്‌ മാറ്റാം.താഴെ കൊടുത്ത ചിത്രങ്ങളില്‍ നിന്നും നമുക്ക്‌ ഇത് വ്യക്താമാകും.
 
potentiometer എന്നത് ഒരു വാരിയബിള്‍ രസിസ്ടരാണ്.അവ റോട്ടറി തരത്തില്‍ സുലഭവുമാണ്.നാം റേഡിയോവിലും മറ്റും തിരിച്ചുകൊണ്ടു ശബ്ദം നിയന്ത്രിക്കാറില്ലേ? അവിടെ ഉപയോഗിക്കുന്നത് റോട്ടറി തരത്തിലുള്ള പോടന്ഷ്യോ മീറ്റര്‍ ആണ്.
രസിസ്ടരുകളെ  കുറിച്ചുള്ള പോസ്റ്റ്‌ ഇവിടെ അവസാനിക്കുന്നു.അടുത്ത പോസ്റ്റില്‍ നമുക്ക്‌ കപ്പാസിടരുകളെ പരിചയപ്പെടാം.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ