പഠിച്ചു മിടുക്കരാകാം

ഇത് അറിവ്‌ പങ്കുവെക്കാനുള്ള ഒരു വേദിയാണ്.നിങ്ങള്‍ക്ക് അറിയാന്‍ ആഗ്രഹമുള്ള പഠനസംബന്ധമായ ഏതു വിഷയവും ഇവിടെ കമന്റ് ചെയ്താല്‍ മതി.ഞാന്‍ പരമാവധി വേഗത്തില്‍ ആ വിഷയത്തില്‍ പ്രതികരിക്കാം. കൂടാതെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കൂടി പറയണേ.....

നമുക്കും റോബോട്ടിക്സ് പഠിക്കാം-അധ്യായം 4

ഇലക്ട്രോണിക്സിനെ പരിചയപ്പെടാം

റോബോട്ടുകളുടെ നാഡികളാണ് അവയിലെ ഇലക്ട്രോണിക്സ് സര്‍ക്യൂട്ടുകള്‍,റോബോട്ടില്‍ നടക്കുന്ന ഓരോ പ്രവര്‍ത്തനത്തിനും ഈ സര്‍ക്യൂട്ടുകള്‍ ആവശ്യമാണ്‌.അവ നിര്‍മിക്കാന്‍ അല്ലെങ്കില്‍ ഡിസൈന്‍  ചെയ്യണമെങ്കില്‍ നമുക്ക്‌  ഇലക്ട്രോണിക്സില്‍ ആവശ്യത്തിന് അറിവുണ്ടായിരിക്കണം.ഈ പോസ്ടിലൂടെ ഇലക്ട്രോണിക്സിന്റെ ആദ്യപാഠങ്ങള്‍ ഞാന്‍ വിശദമാക്കാം.റോബോട്ടില്‍ പ്രധാനമായും ഉപയോഗിക്കുന്ന ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ അല്ലെങ്കില്‍ ഭാഗങ്ങള്‍ എന്നത് റസിസ്ടരുകള്‍(resistors), കപ്പാസിടരുകള്‍(capasitors), ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ടുകള്‍ (integrated circuits), എല്‍ ഇ ഡി (LED) തുടങ്ങിയവയാണ്.നമുക്ക്‌ ഈ ഉപകരണങ്ങളെയും അവയുടെ ഉപയോഗവും കൂടാതെ അവ എങ്ങനെയാണ് ഘടിപ്പിക്കുന്നത് എന്നും പഠിക്കാം.

ഇലക്ട്രോണിക്സ് സര്‍ക്യൂട്ടുകള്‍
 ഒരു ഇലക്ട്രോണിക്സ് സര്‍ക്യൂട്ട് നിര്‍മിക്കുന്നതിനു വെറുതെ ഒരു ബാറ്ററിയുടെ രണ്ട് അഗ്രങ്ങളും വയര്‍ കൊണ്ട് ബന്ധിപ്പിച്ചാല്‍ മതി.ഈ സമയത്ത്‌ ബാറ്ററിയുടെ പോസിറ്റീവ്ഭാഗത്തുനിന്നും (+ve എന്ന് ബാടരിയില്‍ എഴുതിയിടുണ്ടാകും) നെഗടിവ്‌ (-ve) ഭാഗത്തേക്ക്‌ കറന്റ് ഒഴുകുന്നു (കറന്റ് പ്രവാഹത്തിന്റെ ദിശ ഇപ്പോഴും പോസിടിവില്‍ നിന്നും നെഗടിവിലെക്ക് ആയിരിക്കും).ഇവിടെ വയറില്‍ ഒന്നും ഘടിപ്പിച്ച്ചിട്ടില്ലത്തതിനാല്‍ കറന്റ് ഇങ്ങനെ ഒഴുകി കൊണ്ടിരിക്കും.ഈ സമയത്ത്‌ വയറിന്റെ ഏതെങ്കിലും ഒരു അഗ്രം ബാടരിയില്‍ നിന്നും മാറ്റിയാല്‍ കറന്റ് ഒഴുക്ക് നിലയ്കുന്നു.അതായത്‌ ബാടരിയുടെ രണ്ട് അഗ്രങ്ങളിലും ബന്ധിപ്പിക്കുമ്പോള്‍ മാത്രമേ കറന്റ് ഒഴുകുകയുള്ളൂ.
ഈ സര്‍ക്യൂട്ടില്‍ ഒരു എല്‍ ഇ ഡി (പ്രകാശം പുറത്തുവിടുന്ന ഒരു ചെറിയ ബള്‍ബ്‌,കൂടുതല്‍ പിന്നീട് വിശദമാക്കാം) കൂടി ഘടിപ്പിച്ചാല്‍ എല്‍ ഇ ഡി യില്‍ കൂടിയും വൈദ്യുതി ഒഴുകുന്നു.അതുകൊണ്ട് തന്നെ ബള്‍ബ്‌ കത്തുകയും ചെയ്യും.ഇനി നമുക്ക്‌ ഈ ബള്‍ബിന്റെ പ്രകാശത്തെ നിയന്ത്രിക്കണം എങ്കിലോ ? അതായത്‌ ബള്‍ബ്‌ നമുക്ക്‌ ആവശ്യമുള്ളപ്പോള്‍ മാത്രം പ്രകാശിച്ചാല്‍ മതിയല്ലോ?അതായത്‌ എല്ലാ സമയത്തും വൈദ്യുതി  ബള്‍ബിന് അകത്തേക്ക്‌ ഒഴുകെണ്ടതില്ല.അതായത്‌ ബള്‍ബില്‍ എത്തുന്നതിനു മുമ്പ്‌ നാം വൈദ്യുതിയുടെ പ്രവാഹത്തെ തടയണം.ഇങ്ങനെ വൈദ്യുതിയുടെ പ്രവാഹത്തെ തടയാന്‍ നമുക്ക്‌ സ്വിച്ച് ഉപയോഗിക്കാം.സ്വിച്ച് ഓണ്‍ ചെയ്യുമ്പോള്‍ വൈദ്യുതി പ്രവാഹം ഉണ്ടാകുകയും ബള്‍ബ്‌ കത്തുകയും ചെയ്യുന്നു.എന്നാല്‍ ഓഫ് ചെയ്യുമ്പോള്‍ വൈദ്യുത പ്രവാഹം നിലയ്ക്കുന്നു.ഓരോ ഉപകരണങ്ങള്‍ക്കും പരമാവധി താങ്ങാന്‍ കഴിയുന്ന ഒരു വൈദ്യുതിയും  വോല്ടജും (voltage) ഉണ്ട്.അതില്‍ കൂടുതല്‍ അവയിലൂടെ കടന്നു പോകുമ്പോള്‍ അവയ്ക്ക് കെട് പാടുകള്‍ പറ്റും. അതായത്‌ നാം ഓരോ ഭാഗങ്ങള്‍ സര്‍ക്യൂട്ടില്‍ ഘടിപ്പിക്കുംപോഴും അവയിലൂടെ എത്ര വൈദ്യുതി കടന്നു പോകുന്നുവെന്നു പരിശോധിക്കണം.കടന്നു പോകുന്ന വൈദ്യുതി കൂടുതലാണ് എങ്കില്‍ അതിന്റെ അളവ കുറയ്ക്കുവാന്‍ നമുക്ക്‌ രെസിസ്ടരുകള്‍ (resistors) ഉപയോഗിക്കാം. രെസിസ്ടരുകളെ കുറിച്ച് ഇവിടെ വിശദമായി പറയുന്നുണ്ട്.


 
മുകളില്‍  തന്ന സര്‍ക്യൂട്ടില്‍ ഒരു ബാടരിയുടെ പോസിറ്റീവ് അഗ്രത്തില്‍ നിന്നും വരുന്ന വയറില്‍ സ്വിച്ച്, രസിസ്ടര്‍ ,എല്‍ ഇ ഡി എന്നിവ ഘടിപ്പിച്ചിരിക്കുന്നു. ബാറ്ററി 9V (9 വോള്‍ട്ട്) എന്ന് കാണിച്ചിരിക്കുന്നു .ബാറ്ററിക്ക് ശേഷം കറന്റ് പ്രവാഹത്തെ നിയന്ത്രിക്കുവാന്‍ ഒരു സ്വിച്ചും അധികമുള്ള കറന്റ് കുറയ്ക്കുവാന്‍ രസിസ്ടരും ഘടിപ്പിച്ചിരിക്കുന്നു. രസിസ്ടരിനു ശേഷം ഒരു എല്‍ ഇ ഡി യും ഘടിപ്പിച്ചു.പിന്നീട് വയറിന്റെ അഗ്രം ബാറ്റ്രിയുടെ നെഗടിവുമായി ബന്ടിപ്പിച്ചു.
ഈ സര്‍ക്യൂട്ടില്‍ സ്വിച്ച് ഓണ്‍ ചെയുമ്പോള്‍ വൈദ്യുതി ഒഴുകുകയും അത് രസിസ്ടരില്ലുടെ കടന്ന് അധികമുള്ള കറന്റ് കുറച്ച് എല്‍ ഇ ഡി യിലൂടെ ഒഴുകുന്നു.അപ്പോള്‍ എല്‍ ഇ ഡി പ്രകാശിക്കുകയും ചെയ്യും.അങ്ങനെ നമ്മുടെ ആദ്യത്തെ സര്‍ക്യൂട്ട് തയ്യാറായി കഴിഞ്ഞു.ഇതുപോലെയുള്ള അല്ലെങ്കില്‍ ഇതിനെക്കാള്‍ വലുതും ഒട്ടനവധി ഉപകരണങ്ങള്‍ ഉള്ളതുമായ സര്‍ക്യൂട്ടുകലുമാണ് നാം റോബോട്ടില്‍ ഉപയോഗിക്കുന്നത്.അതിനാല്‍ തന്നെ സര്‍ക്യൂട്ടുകളെ കുറിച്ചും അവയില്‍ ഉപയോഗിക്കേണ്ട ഉപകരണങ്ങളെ കുറിച്ചും നല്ല അറിവ്‌ അത്യാവശ്യമാണ്.ഈ വിവരങ്ങള്‍ നമുക്ക്‌ വരുന്ന പോസ്റ്റുകളില്‍ പരിചയപ്പെടാം.


2 comments:

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

ലളിതമായി പറഞ്ഞത് നന്നായി.കൂടുതല്‍ പുതുമയുള്ള സാധാരണക്കാരന് പരീക്ഷിക്കാന്‍ കഴിയുന്ന ഉദാഹരണങ്ങളും ഉള്‍പ്പെടുത്തുക.ആശംസകള്‍ .

ദിവാരേട്ടN പറഞ്ഞു...

Good.. Carry on...

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ